For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാശിക്ക് ഞാന്‍ 2 പെണ്ണുകെട്ടി; ആദ്യ പ്രണയത്തെ കുറിച്ചുള്ള ഭാര്യമാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ബഷീര്‍ ബഷി

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മൂന്ന് മാസം മുന്‍പായിരുന്നു താരം രണ്ടാമതും വിവാഹിതനായത്. ഇതോടെ വ്യാപകമായ വിമര്‍ശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഭാര്യമാരായ സുഹാനയും മഷുറയും തമ്മിലുള്ള ഐക്യം കണ്ടാണ് എല്ലാവരും അത്ഭുതപ്പെട്ടത്.

  വിവാഹ ദിവസത്തെ കുസൃതികൾ, നടി യാമി ഗൌതമിൻ്റെ വിവാഹ ചിത്രങ്ങൾ കാണാം

  ഇന്നത്തെ കാലത്തും ഇത്രയും സന്തുഷ്ടമായി കഴിയാന്‍ മൂവര്‍ക്കും സാധിക്കുന്നതിനെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ ഒരോന്നായി പുറത്ത് വിടാറുമുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവായ ബഷീറിന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി കൊണ്ടാണ് മഷൂറ എത്തിയിരിക്കുന്നത്. വീഡിയോയില്‍ കുടുംബസമേതമാണ് താരം പ്രത്യക്ഷപ്പെട്ടതും. വിശദമായി വായിക്കാം...

  ബഷീറിന്റെ പ്രണയത്തെ കുറിച്ചായിരുന്നു മഷൂറ ചോദിച്ചത്. ഇങ്ങോട്ട് തേപ്പൊന്നും കിട്ടിയിരിക്കാന്‍ സാധ്യതയില്ല. അങ്ങോട്ട് ഇഷ്ടം പോലെ തേപ്പ് കൊടുത്തിട്ടുണ്ടാവുമല്ലോ എന്ന് കൂടി മഷൂറ ചോദിച്ചു. അങ്ങനെ തേക്കാന്‍ അറിയുമായിരുന്നു എങ്കില്‍ എനിക്ക് 2 ഭാര്യ ഉണ്ടാവില്ലായിരുന്നു. ഭിത്തിയില്‍ തേച്ചൊട്ടിച്ച് വച്ചേനെ. ആരെയെങ്കിലും തേക്കാന്‍ പെര്‍മിഷനായി കാത്തിരിക്കുകയാണ് ഞാനെന്ന് ബഷീര്‍ പറയുന്നു. സത്യത്തില്‍ എന്റെ ഫസ്റ്റ് ലവ് എന്ന് പറയുന്നത് അത് സോനുവാണ്.

  പക്ഷേ അതിന് മുന്‍പ് സ്‌കൂള്‍ പഠിക്കുന്ന സമയത്ത് ചില ഇഷ്ടങ്ങളൊക്കെ ഉണ്ടാവുമല്ലോ. അങ്ങനെ 8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഇഷ്ടമുണ്ടായിരുന്നു. പ്രണയം എന്താണെന്നൊന്നും അറിയില്ലായിരുന്നു അന്ന്. കണ്ണും കണ്ണും നോക്കി ഇരിക്കും. നേരിട്ട് വന്ന് സംസാരിക്കില്ല. കൂട്ടുക്കാരെ കൊണ്ട് സംസാരിപ്പിക്കുകയാണ് ചെയ്തത്. എന്നെ പോലെ വെളുത്ത് പൂച്ചക്കണ്ണും ചെമ്പന്‍ മുടിയുമൊക്കെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഭയങ്കര സീരിസ് ആയി അവളെ കെട്ടണം എന്നൊക്കെ വിചാരിച്ചാണ് ഞാന്‍ ഇരുന്നത്.

  ആ സമയത്ത് ബാപ്പയും ചേട്ടനുമൊക്കെ കപ്പലണ്ടി കച്ചവടം ചെയ്യുന്നുണ്ട്. ഞാനും അത് ചെയ്യാറുണ്ട്. അതൊക്കെ അവള്‍ക്കും അറിയാം. പത്താം ക്ലാസ് എട്ട് നിലയില്‍ പൊട്ടിയ സമയത്ത് കപ്പലണ്ടി കച്ചവടത്തിലേക്ക് ഇറങ്ങാമെന്നാണ് കരുതിയത്. പക്ഷേ അവള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കാണാനൊക്കെ പോയി നില്‍ക്കുമായിരുന്നു. ഒരു ദിവസം ഇവള്‍ എന്നെ കണ്ടിട്ടും മൈന്‍ഡ് ആക്കാതെ പോയി. പിന്നാലെ അവളുടെ കൂട്ടുകാരി വന്ന് നീ ഇനി അവളുടെ പുറകെ നടക്കരുതെന്ന് പറഞ്ഞു.

  നല്ലൊരു കല്യാണാലോചന വന്നപ്പോള്‍ അവള്‍ പോയി. സംസാരിക്കാനൊന്നും ഞാന്‍ നില്‍ക്കില്ല. ഏതൊരു പെണ്ണിന് ആണെങ്കിലും വന്ന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ. ആ വാശിക്ക് ഞാന്‍ 2 പെണ്ണുകെട്ടി. എങ്കിലും ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സോനുവാണ്. മറ്റേത് വെറും ക്രഷാണ്. ഇനി എല്ലാവരുടെയും കഥ പറഞ്ഞിട്ട് എന്റെ കഥ പറഞ്ഞില്ലെന്ന് പറയരുതെന്ന് ബഷീര്‍ പറയുകയും ചെയ്തു.

  അത്യാവശ്യം ഞാന്‍ ബിസിനസ് ഒക്കെ ആയി ബിഗ് ബോസിലൊക്കെ വന്നത് കണ്ടപ്പോള്‍ എനിക്ക് അവള്‍ മെസേജ് അയച്ചിരുന്നു. ഇതൊക്കെയാണ് തന്റെ തേപ്പ് പ്രണയകഥ എന്നാണ് ബഷീര്‍ പറയുന്നത്. എനിക്കും സോനുവിനും എല്ലാ ചരിത്രങ്ങളും അറിയവുന്നതാണ്. പക്ഷേ ഒരു തമാശയ്ക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതെന്ന് മഷൂറ വ്യക്തമാക്കിയിരുന്നു.

  sreeya iyer's revelation lands basheer bashi in trouble

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Fame Basheer Bashi Opens Up His First Love To Wifes Suhana And Mashura
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X