For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ വേദന എനിക്ക് തന്നിട്ട് മകളെ സുഖമാക്കണെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു, അനുഭവം പങ്കുവെച്ച് ദീപന്‍

  |

  ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് ദീപന്‍ മുരളി. വര്‍ഷങ്ങളായി സീരിയല്‍ രംഗത്തുളള താരം ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള നടന്‍ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട്. അതേസമയം താനും കുടുംബവും നേരിട്ട പ്രതിസന്ധി ഘട്ടത്തെ കുറിച്ച് എഴുതി ദീപന്‍ മുരളി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നടന്‌റെ പുതിയ ഫേസ്ബുക്ക് കുറിപ്പ് എറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലായിരുന്നു എന്ന് ദീപന്‍ മുരളി തന്റെ പോസ്റ്റില്‍ പറയുന്നു. മകള്‍ക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു, ഒരു മാസത്തില്‍ ഏറെ ആയി ഞാന്‍ പുറത്ത് ഇറങ്ങിയിട്ട് തന്നെ. വിട്ടീലെ വിളവില്‍ കിട്ടുന്ന കറികളിലും ഒതുങ്ങി. പക്ഷെ അവള്‍ക്ക് കാര്യമായി പനി പിടിച്ചു. ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയില്‍ കണ്ടു. പേടിച്ച് ഹോസ്പിറ്റലില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവര്‍ ക്ലിനിക്കില്‍ കാണിക്കാന്‍ പറഞ്ഞു, ദീപന്‍ പറയുന്നു.

  പക്ഷെ ഞാന്‍ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേല്‍. അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം. കയ്യില്‍ കരുതിയ കാശും എല്ലാം തീര്‍ന്നു ടൂവീലറും എടുത്ത് എടിഎംലേക്ക് ഒരു ഓട്ടം. പ്രതീക്ഷിച്ച എടിഎം വീടിനു തൊട്ടു അടുത്തായിരുന്നു. അപ്പോളിതാ ആ എടിഎം കട പൂട്ടി, പിന്നെ ഒന്നും ഓര്‍ക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളതാ സത്യവാങ്ങ്മൂലം, ഹെല്‍മെറ്റ് എന്നിങ്ങനെയായി വഴിയില്‍. കാര്യം മനസ്സിലായപ്പോള്‍ നിങ്ങളുടെ ശരീരം കൂടി നോക്കണം എന്ന് പറഞ്ഞ് വിട്ടു.

  ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറല്‍ ഫീവര്‍ ആണ്. മൂന്ന് ദിനം ടെന്‍ഷന്‍ അടിക്കും വിധം കാണും. കാര്യമാക്കണ്ട ഇല്ലേല്‍ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു. ഇനിയാണ് ശരിക്കും തകര്‍ന്ന നിമിഷങ്ങള്‍, രണ്ടാമത്തെ ദിവസം മേധുവിനെ കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായി. അവള്‍ വെള്ളം പോലും കുടിക്കില്ലായിരുന്നു. കണ്ണ് പകുതി തുറന്ന്, ശരീരത്തില്‍ തൊടാന്‍ പറ്റാത്ത വേദന. പിന്നെ ലക്‌സ്(പെറ്റ്)നെ ക്കുറിച്ച് മാത്രം എന്തൊക്കെയെ പകുതി ശബ്ദത്തില്‍ പറയും, ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു.

  ഇതിനിടയില്‍ മണവും, 'ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു. എല്ലാം സാധാരണ. പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോള്‍ പേടിച്ച് ഡോക്ടറെ വിളിക്കും അപ്പോള്‍ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കം. പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം. നെഞ്ചില്‍ വച്ച് കൊണ്ട് നടക്കുകയും നെഞ്ചില്‍ കിടത്തുകയും ഒക്കെ നോക്കി പാവം അവള്‍ക്ക് ഉറക്കം വരുന്നില്ല. അന്നേരം പ്രാര്‍ത്ഥിച്ചു അവള്‍ക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖമാക്കണെ എന്ന്. ആ വിളി കേട്ടു അടുത്ത ദിവസം അവള്‍ ഉഷാറായി ഞാനും മായയും ഒരുപാട് സന്തോഷിച്ചു.

  അടുത്ത ദിവസം ഞാന്‍ വേദന കൊണ്ട് പുളയാന്‍ തുടങ്ങിയെന്ന് നടന്‍ പറയുന്നു. ഉടന്‍ തന്നെ മായയെയും കുത്തിനെയും റൂമില്‍ നിന്നും മാറ്റി. മനുഷ്യന്റെ ഒരു നിസ്സഹായ അവസ്ഥ, ഏണിക്കാനോ ഒന്ന് കൈ പൊക്കാനെ പറ്റാത്ത വേദന. ഡോക്ടര്‍ മരുന്ന് പറഞ്ഞു പോയി, മേടിക്കാന്‍ ആളുമില്ല. പരിചയം ഉള്ള മെഡിക്കല്‍ സ്റ്റോറില്‍ വിളിച്ച് പറഞ്ഞ് അവര്‍ മരുന്ന് വീടിന് മുന്നില്‍ വച്ച് പോയി. ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലില്‍ പോകാം എന്ന് പറഞ്ഞു ഈ അവസ്ഥ അവളുടെ വീട്ടില്‍ വന്നപ്പോള്‍. കെയര്‍ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാന്‍ ഒരിക്കലും അവരെ സംശയം നില്ക്കുന്ന ഇങ്ങോട്ട് വരാന്‍ അനുവദിച്ചില്ല.

  ഈ അവസ്ഥയില്‍ മായ കുറെ ചീത്ത വിളി കേട്ടു. മാസ്ക്ക് ഇടാതെ വീട്ടില്‍ നടക്കുന്നതും കൈകള്‍ ശുചിയാക്കാത്തതിനും, തകര്‍ന്നു പോയ നിമിഷങ്ങള്‍, മേധു എന്നെ തിരച്ചില്‍ ആയി അച്ചാ എന്ന് കുറെ വിളിക്കും. എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങി. ഞാന്‍ വാതില്‍ തുറക്കാത്തത്, മായ എന്റെ വേദനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോള്‍ ഞാന്‍ കര്‍ക്കശക്കാരനായി ഓടിക്കുമായിരുന്നു. ഇന്നലെ പനി കുറഞ്ഞു.

  അപ്പോള്‍ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു. അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെ എന്ന് മനസ്സിലാകാത്ത ആശ്ചര്യവും, ചെറിയ പിണക്കവും, സന്തോഷവും, എല്ലാം എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ ഒക്കെ ഞാന്‍ ചിന്തിച്ചത് എന്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ച് ആണ്. മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ചന്‍ ആണ് അവരുടെ ശക്തി അല്ലേ. ഉറങ്ങിയിട്ട് നാലാം ദിവസം. ഇന്നലെ ആര്‍ടി പിസിആര്‍ ടെസ്റ്റ് വിട്ടില്‍ വന്ന് എടുത്തു .ഇപ്പോള്‍ ഫലം വന്നു, ഈശ്വരന്‍ തുണച്ചു നെഗറ്റീവ്.

  Mani Kuttan response after Bigg Boss got postponed

  ആലോചിക്കുന്നണ്ടാവും ഞാന്‍ എന്താ ഇത്ര സംഭവമായി കാണുന്നേ. കോവിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിന്റെ അവസ്ഥ എന്ത് ഭീകരം ആണ് എന്ന്. കൊറോണ കാലത്തെ ഫീവര്‍ നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേല്‍ പോലും മനുഷ്യന് ഹോസ്പിറ്റലില്‍ പോകാനോ, അറിയാനോ സാധിക്കുന്നില്ല. ഈ മഹാമാരിയില്‍ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം. നാം ഓരോരുത്തരും ഉറ്റവര്‍ക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം. ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി. ഓരോരുത്തരും ഇതില്‍ കൂടെ കടന്നുപോകാതിരിക്കാന്‍ കുറച്ച് പ്രയാസങ്ങള്‍ സഹിച്ച് ക്ഷമിച്ച് വീട്ടില്‍ തന്നെ സേഫ് ആയി പോകണം. അഹോരാത്രം ശരീരീ മറന്ന് നന്മ ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടേഴ്‌സ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ബിഗ്‌സല്യൂട്ട്, സ്റ്റേ ഹോം സ്‌റ്റേ ഹെല്‍ത്തി, ദീപന്‍ മുരളി കുറിച്ചു

  English summary
  Bigg Boss Malayalam Fame Deepan Murali Revealed His Family's Tough Fight With Covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X