For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ക്കെന്താണ് വേണ്ടതെന്ന് അറിയില്ല, മിണ്ടാതിരുന്നിട്ട് കാര്യമില്ല! അധിക്ഷേപം ഇപ്പോഴുമുണ്ടെന്ന് ഡിംപല്‍

  |

  സൂപ്പര്‍ ഹിറ്റ് പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ ആണ്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കു തന്നെ ജനശ്രദ്ധ നേടാന്‍ ബിഗ് ബോസിന് സാധിച്ചിരുന്നു. ആദ്യ സീസണില്‍ സാബു മോന്‍ ആയിരുന്നു വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. പേര്‍ളി മാണിയായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല്‍ രണ്ടാം സീസണ്‍ കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതോടെ രണ്ടാം സീസണില്‍ വിജയിയെ കണ്ടെത്താതെയാണ് ബിഗ് ബോസ് അവസാനിപ്പിച്ചത്. പിന്നീട് മൂന്നാം സീസണ്‍ ആരംഭിച്ചപ്പോഴും കൊവിഡ് പ്രതിസന്ധി ബിഗ് ബോസ് ഷോയ്ക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു. എന്നാല്‍ വിജയിയെ കണ്ടെത്തിയാണ് മൂന്നാം സീസണ്‍ അവസാനിച്ചത്.

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി മണിക്കുട്ടന്‍ ആയിരുന്നു. വിജയികളെ മാത്രമല്ല ഒരുപാട് താരങ്ങളേയും ബിഗ് ബോസ് ഷോ സമ്മാനിക്കാറുണ്ട്. മൂന്നാം സീസണിലൂടെ മലയാളികള്‍ക്ക് ലഭിച്ച താരങ്ങളായിരുന്നു ഡിംപല്‍ ഭാലും സായ് വിഷ്ണുവുമെല്ലാം. വലിയ ആരാധകര വൃന്ദത്തെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു ഇവരെ പോലുള്ളവര്‍ക്ക്. ബിഗ് ബോസിന്റെ മൂന്ന് സീസണിലേയും ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. വലിയൊരു ആരോഗ്യപ്രശ്‌നത്തെ അതിജീവിച്ച് എത്തിയ ഡിംപല്‍ ബിഗ് ബോസിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു. തന്റെ ആരോഗ്യ പ്രശ്‌നത്തെ പോലും മറി കടന്നു കൊണ്ട് ടാസ്‌ക്കുകളിലും ജനപിന്തുണയിലുമെല്ലാം ഡിംപല്‍ വന്‍ മുന്നേറ്റമായിരുന്നു ഡിംപല്‍ നടത്തിയത്.

  എന്നാല്‍ ശക്തമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ഡിംപല്‍ ഇരയായിരുന്നു. താരത്തിന്റെ നിലപാടുകളും പ്രവര്‍ത്തികളും ചിലരെ ചൊടിപ്പിക്കുന്നതായിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്കെതിരെയുള്ള അതിക്രമങ്ങളും അധിക്ഷേപങ്ങളും അവസാനിക്കുന്നില്ലെന്നാണ് ഡിംപല്‍ പറയുന്നത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡിംപല്‍ തനിക്കെതിരെ ഇപ്പോഴും തുടരുന്ന സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ''അവര്‍ക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ എന്നെ അസഭ്യം പറഞ്ഞു, എന്റെ സഹോദരിയേയും എന്റെ കുടുംബത്തേയും പറഞ്ഞു. എന്റെ ആരാധകരെ പോലും ഭീഷണിപ്പെടുത്തി. ചിലപ്പോഴൊക്കെ അവരെ നോക്കി പൊട്ടിച്ചിരിക്കണമെന്ന് വരെ എനിക്ക് തോന്നിയിരുന്നു. തങ്ങള്‍ ചെയ്യുന്നത് വൃത്തികേട് ആണെന്ന് ബോധ്യമുള്ളതിനാല്‍ അവര്‍ എല്ലാം ചെയ്തത് വ്യാജ അക്കൗണ്ടുകളിലൂടെയായിരുന്നു. തങ്ങളുടെ ചിന്തകള്‍ വൃത്തികേട് ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവര്‍ മുഖം മറച്ചു പിടിക്കുകയാണ്'' എന്നായിരുന്നു ഡിംപലിന്റെ പ്രതികരണം. ഇത് അവസാനിപ്പിക്കാന്‍ നിശബ്ദത അവസാനിപ്പിച്ചു കൊണ്ട് അവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നാണ് ഡിംപല്‍ പറയുന്നത്.

  ''തുടക്കത്തില്‍ ഞാന്‍ അവഗണിക്കുകയായിരുന്നു. പക്ഷെ പിന്നീട് അതല്ല ശരിയായ മാര്‍ഗ്ഗം എന്ന് ഞാന്‍ മനസിലാക്കി. മിണ്ടാതിരുന്നിട്ട് കാര്യമില്ല. പ്രതികരിക്കണം. അവരെ പൊതു ജന മധ്യത്തിലേക്ക് കൊണ്ട് വരണം. തങ്ങള്‍ക്ക് ചുറ്റുമുള്ള ഇത്തരം അപകടം പിടിച്ചവരെക്കുറിച്ച് ജനങ്ങള്‍ ബോധ്യപ്പെടണം'' എന്നും ഡിംപല്‍ പറയുന്നുണ്ട്. ബിഗ് ബോസ് വിജയി ആകാന്‍ പോലും സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. തന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഡിംപല്‍ ഷോയില്‍ നിന്നും പുറത്ത് പോയത് ശക്തമായി തിരികെ വന്നതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം മൂന്നാം സ്ഥാനത്തായിരുന്നു ഡിംപല്‍ ഷോ അവസാനിപ്പിച്ചത്.

  Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്തിയത്. ഫിനാലെയ്ക്ക് അടുത്തെത്തി നില്‍ക്കെ ഷോ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് താരങ്ങളെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിയെ കണ്ടെത്താതെ അവസാനിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ നേരിട്ട് ഫിനാലെ നടത്തി വിജയിയെ തീരുമാനിക്കുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. ഇങ്ങനെയാണ് കരുത്തനായ മത്സരാര്‍ത്ഥി മണിക്കുട്ടന്‍ ഒന്നാം സ്ഥാനത്തും സായ് വിഷ്ണു രണ്ടാം സ്ഥാനത്തും ഡിംപല്‍ മൂന്നാമതും എത്തിയത്. എനര്‍ജൈസര്‍ ഓഫ് ദ സീസണ്‍ എന്ന പുരസ്‌കാരവും ഡിംപലിന് ലഭിച്ചിരുന്നു.

  English summary
  Bigg Boss Malayalam Fame Dimpal Bhal On Still Continuing Trolls Against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X