For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ട് സുന്ദരിമാർക്കൊപ്പം റോബിന്റെ ഓണം ഫോട്ടോഷൂട്ട്; ആറാടുകയാണല്ലോ എന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലെയും മത്സരാർത്ഥികൾക്ക് ലഭിക്കാത്ത അത്രയും വലിയ ഫാൻ ബേസാണ് താരത്തിനുള്ളത്. ഒരു ഘട്ടത്തിൽ സീസണിലെ അവസാന അഞ്ചിൽ ഇടംപിടിച്ചേക്കുമെന്ന് വരെ പ്രേക്ഷകർ വിലയിരുത്തിയുന്ന താരം സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താവുകയായിരുന്നു.

  എന്നാൽ ബിഗ് ബോസ് വീടിന് പുറത്ത് എത്തിയ റോബിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. നാട്ടിൽ എത്തിയതിന് പിന്നാലെ ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെയായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് റോബിൻ

  റോബിൻ നൽകുന്ന അഭിമുഖങ്ങളെല്ലാം തന്നെ നിമിഷം നേരം കൊണ്ടാണ് വൈറലാകുന്നത്. റോബിനെത്തുന്ന പൊതുവേദികളിൽ എല്ലാം ജനസാഗരങ്ങളാണ് ബിഗ് ബോസ് താരത്തെ കാണാൻ തടിച്ചു കൂടുന്നത്. പലയിടങ്ങളിലും ഇത്തരത്തിൽ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  ഇപ്പോഴിതാ, റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഓണത്തിനു മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണിത്. 'ഹാപ്പി ഓണം' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ റോബിനൊപ്പം എട്ട് പെൺകുട്ടികളാണ് അണിനിരക്കുന്നത്.

  Also Read: സെക്‌സിന് താൽപര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ അത് തൊഴിലാക്കിയവരെന്ന് മുകേഷ് ഖന്ന; ശക്തിമാൻ എയറിൽ

  പ്രമുഖ ഇൻസ്റ്റാഗ്രാം മോഡലുകളും സിരിയൽ താരങ്ങളും റോബിനൊപ്പം ചിത്രത്തിലുണ്ട്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് താഴെ നൽകുന്നത്. ആറാടുകയാണല്ലോ, കള്ള കൃഷ്ണൻ, അവിവാഹിതനായ ഈ ഡോക്ടറെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ, ടൊവിനോ തോമസിന് വെല്ലുവിളിയാണോ, എവിടെച്ചെന്നാലും ആരാധികമാരുടെയും കോമ്പോകളുടെയും ശല്യം, ഇനി എത്ര കോമ്പോ ഫാൻസ് വരുമെന്ന് വല്ല പിടിയും ഉണ്ടോ, കളർ ആയിട്ടുണ്ടല്ലോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  കഴിഞ്ഞ ദിവസം നടൻ ദിലീപുമായി വീഡിയോ കോളിൽ സംസാരിക്കുന്ന വീഡിയോ റോബിൻ പങ്കുവച്ചിരുന്നു. ഇതും ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. റോബിൻ വിളിച്ച കോളിൽ ദിലീപ് കൈ പൊക്കി അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോ. വിക്രത്തിലെ ഹിറ്റ് ഗാനം ബാക്ക്ഗ്രൗണ്ടായി ചേർത്തിരിക്കുന്ന വീഡിയോയിൽ ഇരുവരും എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല.' ദിലീപ് ഏട്ടാ' എന്ന അടികുറിപ്പോടെയാണ് റോബിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിലീപിനൊപ്പമുള്ള റോബിന്റെ വീഡിയോ റോബിൻ ഫാൻസും ദിലീപ് ഫാൻസും ഒരുപോലെ ഏറ്റെടുത്തിരുന്നു.

  Also Read: അയാളോട് സഹതാപം മാത്രം, ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെക്കുറിച്ച് ഡിംപല്‍

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിന്റെ തലവര മാറ്റിയത് സിനിമാ പ്രഖ്യാപനം ആയിരുന്നു. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിൽ നായകനാവാനുള്ള അവസരമാണ് റോബിന് ലഭിച്ചത്. റോബിന്റെ ബിഗ് ബോസ് ഇജക്ഷന് തൊട്ട് പിന്നാലെയായിരുന്നു സിനിമ പ്രഖ്യാപനം. പിന്നാലെയാണ് താരം കൂടുതൽ തിരക്കിലായത്.

  പിന്നാലെ സംവിധായകൻ പ്രിയദർശൻ, പ്രൊഡ്യൂസർ എൻ.എം ബാദുഷ എന്നിവരുൾപ്പെടെ മലയാള സിനിമയിലെ പ്രമുഖർക്കൊപ്പമുള്ള റോബിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപ് ടൊവിനോ തോമസും കല്യാണി പ്രിയദർശനുമായും സംസാരിക്കുന്ന റോബിന്റെ വിഡിയോയും വൈറലായിരുന്നു.

  .

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam fame Dr. Robin Radhakrishnans Onam special photoshoot goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X