For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടിനും 35 ന് മുകളിൽ പ്രായമുണ്ട്; ഭർത്താക്കന്മാർക്ക് പ്രശ്നമില്ലാത്തത് കൊണ്ട് ഇറങ്ങിയതാണെന്ന് മഞ്ജു സുനിച്ചൻ

  |

  റിയാലിറ്റി ഷോ യിലൂടെ സുപരിചിതയായി പിന്നീട് നടിയായി വളര്‍ന്ന താരമാണ് മഞ്ജു സുനിച്ചന്‍. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതോടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ടെലിവിഷന്‍ പരിപാടിയില്‍ സജീവമായി അഭിനയിക്കുന്ന നടി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്ന മഞ്ജുവിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

  കല്യാണമായോ, ചടങ്ങുകൾക്കിടയിൽ നടി അതുല്യ രവിയെ കുളിപ്പിക്കുന്ന ബന്ധുക്കൾ, ചിത്രം വൈറൽ

  കഴിഞ്ഞ ദിവസങ്ങളിലും ഭര്‍ത്താവ് സുനിച്ചന്റെ പേരില്‍ മഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് നടി. സുഹൃത്ത് സിമിയ്‌ക്കൊപ്പം ചേര്‍ന്ന് കിടിലന്‍ യാത്രകള്‍ നടത്തുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. സ്‌കൂബ ഡൈവിംഗ് നടത്തുന്ന വീഡിയോ കൂടി നടി പങ്കുവെച്ചിരുന്നു.

  വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ യ്ക്ക ശേഷം കട്ട ഫ്രണ്ട്ഷിപ്പിലായ രണ്ടു പെണുങ്ങള്‍. രണ്ടിനും 35+. പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നില്‍കുമ്പോളാണ് മനസിലായത്, ഇങ്ങനെ നില്‍ക്കേണ്ട ആളുകള്‍ അല്ല ഞങ്ങള്‍ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രില്‍ വേണം. ഞങ്ങള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഞങ്ങള്‍ക്ക് കുറെ കാഴ്ചകള്‍ കാണണം.

  വീട്ടിലെ അടുക്കള തിരക്കില്‍ നിന്ന് രണ്ടു ദിവസം എങ്കിലും ഒന്ന് മാറി ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കണം. ഇതൊക്കെ മറ്റാരോടും പറയാത്ത ഞങ്ങളുടെ കൊതികളായിരുന്നു. അങ്ങനെ ഞങ്ങള്‍ക്ക് യാത്ര ചെയ്യാനും കൂട്ടുകൂടാനും തമാശ പറയാനും ഞങ്ങള്‍ കണ്ടെത്തിയ വഴിയാണ് കുറെ വീഡിയോ ചെയ്യാം എന്നുള്ളത്. ആദ്യ ഷൂട്ടിംഗ് കുഴുപ്പുള്ളി ബീച്ചില്‍ ആയിരുന്നു. കാര്യമായി പൈസയൊന്നും ഇല്ലാത്തത് കൊണ്ടാണ് വലിയ ചിലവില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത്.

  ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും ഞങ്ങള്‍ ചെയ്യുന്നത് ബ്ലോഗ് ആണോ വ്‌ലോഗ് ആണോ എന്ന് പോലും അറിയാത്ത പൊട്ടകള്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരുമിച്ചിരിക്കണം അത്രേ ഉള്ളു. സാബുച്ചേട്ടനും സുനിച്ചനും പൂര്‍ണ്ണസമ്മതം. അങ്ങനെ ബ്ലാക്കിസ് എന്ന പേരും കണ്ടുപിടിച്ചു വീഡിയോ അങ്ങ്ട്ട് ഇട്ടു. പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു അത്ഭുതവും നടന്നില്ല. 500ഓ 600ഓ കാഴ്ചക്കാരുമായി അതങ്ങനെ കിടന്നു.

  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വലിയ കുതിപ്പുണ്ടായി. ഒരുപാട് ആളുകള്‍ ഞങ്ങളെ കാണാന്‍ ബ്ലാക്കിസ് ചാനല്‍ തുറന്നു. കുറെ പേര് വിളിച്ചു. ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. പ്രത്യേകിച്ച് ഞങ്ങളുടെ ഏജ് ഗ്രൂപ്പില്‍ ഉള്ള പെണ്ണുങ്ങള്‍. അവര്‍ അവരായി ഞങ്ങളെ കണ്ടു. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കൂട്ടുകാരായി അവര്‍. ഇന്ന് ബ്ലാക്കിസിനെ സ്‌നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട് ഞങ്ങളുടെ കൂടെ. കൂടെ നിന്ന തെറ്റുകള്‍ തിരുത്തി തന്ന വ്‌ലോഗുകള്‍ക്കായി ഞങ്ങളെ സഹായിച്ച എല്ലാവരോടും സ്‌നേഹം.

  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  ഓരോ വ്‌ലോഗുകള്‍ക്കും ഉണ്ട് ഓരോ കഥ പറയാന്‍. ആ പഴയ കഥകള്‍ നിങ്ങളോട് പറയാന്‍. എല്ലാ ദിവസവും ഇനി മുതല്‍ ഞങ്ങള്‍ വരും. ആ വ്‌ലോഗുകളുടെ ഓര്‍മ്മപ്പെടുത്തലുമായി. ഞങ്ങളുടെ ആ യാത്രകളുടെ ഒരു കുഞ്ഞു വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.. കാണണം. ലവ് യൂ ഓള്‍... എന്നുമാണ് മഞ്ജു സുനിച്ചന്‍ സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്.

  Read more about: manju മഞ്ജു
  English summary
  Bigg Boss Malayalam Fame Manju Sunichen Opens Up About Her Friendship With Simi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X