For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണല്ലോ നമ്മുടെ വാവയുടെ വീട്; ഇടയ്ക്ക് വയറില്‍ തൊട്ട് ശ്രീനി പറയും, ഭര്‍ത്താവിൻ്റെ പിന്തുണയെ കുറിച്ച് പേളി

  |

  പേളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം പോലെ അവരുടെ മകളും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്രയും സുപരിചിതമാണ്. കേരളക്കരയ്ക്ക് മുന്നില്‍ തുറന്നൊരു പുസ്തകം പോലെ ബിഗ് ബോസ് ഷോ യിലൂടെ പ്രണയത്തിലായ ഇരുവരും 2019 ലാണ് വിവാഹിതരാവുന്നത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ പേളി ഗര്‍ഭിണിയായി. രണ്ടാം വിവാഹ വാര്‍ഷികത്തിന് മുന്‍പേ കണ്മണിയ്ക്ക് ജന്മം കൊടുത്തു. അങ്ങനെ പേളി-ശ്രീനി കുടുംബത്തിന്റെ കഥകളാണ് സോഷ്യല്‍ മീഡിയ പേജ് എക്കാലവും ആഘോഷമാക്കിയത്.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  അമ്മയായതിന് ശേഷമുള്ള പേളിയുടെ പ്രവൃത്തികള്‍ മാതൃകാപരമാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മകള്‍ നിലയെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം പേളി പുറത്ത് വിടാറുണ്ട്. അവരുടെ പ്രണയകഥ പോലെ നിലയുടെ ജീവിതവും ഇപ്പോള്‍ പരസ്യമാണ്. അതിലൊന്നും തനിക്കൊരു മടിയുമില്ലെന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ പേളി പറഞ്ഞ് വെക്കുന്നത്. പ്രസവസമയത്തും അല്ലാത്തപ്പോഴും ഭര്‍ത്താവായ ശ്രീനിഷ് നല്‍കിയ പിന്തുണയെ കുറിച്ചും താരം പറയുന്നു.

  എന്നെ എപ്പോഴും ഓക്കെ ആക്കി കൊണ്ടിരുന്നു ശ്രീനി. ഇടയ്ക്ക് അവന്‍ പറയും നിന്നേ കാണാന്‍ എന്തൊരു ഭംഗിയാണ്. നിനക്കിപ്പോള്‍ നല്ല തിളക്കം വന്നിട്ടുണ്ടല്ലോ. ഇടയ്ക്ക് വയറില്‍ തൊട്ട് പറയും, 'ഇതായിരുന്നല്ലോ നമ്മുടെ വാവയുടെ വീട്' എന്ന്. ഇങ്ങനെ ഒക്കെ പറയുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നിയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു മാസത്തോളം ഒരു മുറിയില്‍ അടച്ചിരുന്ന് ജീവിക്കുന്ന അമ്മയ്ക്ക് ഇതൊക്കെയല്ലേ വലിയ സന്തോഷം. ആദ്യത്തെ 28 ദിവസം ഞാന്‍ ഫോണ്‍ പോലും തൊട്ടിട്ടില്ല. നമ്മുടെ ചിന്തയും മാത്രമേ ആ മുറിയ്ക്ക് അകത്തുള്ളു. ആ സമയത്ത് ഏറ്റവും സപ്പോര്‍ട്ട് തരേണ്ടത് ഭര്‍ത്താവാണ്. നമുക്കൊരു താങ്ങായി ഭര്‍ത്താവ് നമ്മളെ സ്‌നേഹിക്കണം, കൂടെ നില്‍ക്കണമെന്നും പേളി പറയുന്നു.

  മകള്‍ നിലയെ ആരെയും കാണിക്കാന്‍ മടി തോന്നിയിട്ടില്ല. ഏത് കുഞ്ഞും എല്ലാവരുടെയും മുഖത്തും ചിരി കൊണ്ട് വരുന്ന ആളാണ്. അവര്‍ ദൈവം തരുന്ന സമ്മാനമാണ്. മഞ്ഞ് വീഴും പോലെയാണ് കുഞ്ഞുങ്ങല്‍ ലോകത്തേക്ക് വരുന്നത്. ആ മഞ്ഞ് കാണുംപോലെ ആളുകളിലേക്ക് അവര്‍ സന്തോഷവും പകര്‍ന്ന് കൊടുക്കുന്നു. നില എവിടെയാണെന്ന് എപ്പോഴും ആളുകള്‍ ചോദിച്ച് കൊണ്ടേ ഇരിക്കുന്നു. അത് സ്വന്തം വീട്ടിലെ കുഞ്ഞായി അവളെ എല്ലാവരും കാണുന്നത് കൊണ്ടാണ്. അതാണ് ഞങ്ങളുടെ വലിയ സന്തോഷവും.

  ഒരു കുഞ്ഞ് വേണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ട്. നല്ലൊരു ഭര്‍ത്താവ്, കുഞ്ഞ്, നല്ലൊരു പങ്കാളിയെ കിട്ടുമ്പോല്‍ അല്ലേ ജീവിതം മനോഹരമാവുന്നത്. ഞാനും ശ്രീനിയും കണ്ടുമുട്ടിയത് തന്നെ വലിയ അനുഗ്രഹമായി തോന്നാറുണ്ട്. വാവയും ഞങ്ങളുടേയൊരു മിക്‌സാണ്. അവള്‍ കുറുമ്പിയുമാണ് അതേ സമയം ഒരുപാട് വാശിയുമില്ല. പ്രസവിക്കും മുന്‍പേ എന്റെ സുഹൃത്തുക്കളൊക്കെ പേടിപ്പിച്ചിരുന്നു. കൊച്ച് വന്നാല്‍ പിന്നെ പേളിയ്ക്ക് ഉറക്കമുണ്ടാവില്ല എന്നൊക്കെ അവര്‍ പറഞ്ഞിരുന്നു. പക്ഷേ ഇതുവരെയും അങ്ങനാരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് പേളി വ്യക്തമാക്കുന്നു.

  ശിവാഞ്ജലി പ്രണയത്തിനിടയില്‍ ആ സംഭവം നടക്കുന്നു; ശങ്കരനെയും സാവിത്രിയെയും വീട്ടില്‍ നിന്ന് പുറത്താക്കി തമ്പി

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  പുറത്തിറങ്ങിയാല്‍ പലരും മുലയൂട്ടാന്‍ മടി കാണിക്കും. എനിക്കതിലൊരു മടിയുമില്ലെന്നാണ് പേളി പറയുന്നത്. ഏതെങ്കിലുമൊരു സ്ഥലം കിട്ടിയാല്‍ മതി. അവിടെയിരുന്ന് മുലയൂട്ടും. അതിന് പറ്റിയ വസ്ത്രങ്ങളാണ് താന്‍ ധരിക്കാറുള്ളത്. പലരും കുഞ്ഞിന് പാല് കൊടുക്കാന്‍ നാണിക്കാറുണ്ട്. അത് കുഞ്ഞിനെ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുകയും കൂടുതല്‍ കരയാനും വാശി പിടിക്കാനും തുടങ്ങും. ശരിക്കും നമ്മള്‍ സമൂഹത്തെ കുറിച്ച് അധികം ആലോചിക്കേണ്ടതില്ല. കുഞ്ഞിന്റെയും നമ്മുടെയും സന്തോഷം മാത്രം നോക്കിയാല്‍ മതിയെന്ന് പേളി വ്യക്തമാക്കുന്നു.

  അമ്മയുടെ വേർപാടിന് ശേഷം ജൂഹി എത്തി; ഉപ്പും മുളകും താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച ദൃശ്യങ്ങൾ പുറത്ത്

  English summary
  Bigg Boss Malayalam Fame Pearle Maaney Opens Up About Srinish Support, Chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X