For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിന് ഒരുങ്ങുമ്പോള്‍ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച വാക്കുകൾ; തകര്‍ന്ന് പോയ നിമിഷങ്ങളെ കുറിച്ചും പേളി മാണി

  |

  പേളി മാണിയുടെ ഗര്‍ഭകാലവും പ്രസവുമൊക്കെ നാട്ടില്‍ പാട്ടാണ്. സ്ഥിരമായി സമാനമായ കാര്യങ്ങള്‍ വന്നതോടെ പേളിയെ കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം പലരും തമാശയായിട്ടാണ് കാണാറുള്ളതും. എന്നാല്‍ മാതൃത്വം എത്രത്തോളം മനോഹരമാണെന്ന് പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജിലൂടെ പേളി എഴുതിയ നീണ്ട കുറിപ്പില്‍ ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞ് ജനിച്ച നാള്‍ വഴികളാണ് സൂചിപ്പിച്ചത്.

  തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  പെട്ടെന്ന് ജീവിതത്തിലേക്ക് വന്ന മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിച്ചോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് പേളി നല്‍കുന്നത്. ഒപ്പം പുതിയതായി കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ പോവുന്ന ദമ്പതിമാര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന ചില പ്രധാന വിവരങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  പോയ വര്‍ഷം വികാരങ്ങളുടെ ഒരു റോളര്‍ കോസ്റ്റ് റൈഡിംഗ് തന്നെയായിരുന്നു എന്റെ ജീവിതത്തിലുണ്ടായത്. മകള്‍, സഹോദരി, സുഹൃത്ത്, ഭാര്യ, സഹപ്രവര്‍ത്തക എന്നീ റോളുകള്‍ പഠിക്കുന്നതിനിടയിലാണ് പെട്ടെന്ന് മറ്റൊരു മനോഹരമായ കാര്യം കൂടി എത്തുന്നത്. ഒരു അമ്മയുടെ റോള്‍. തീര്‍ച്ചയായും അതുവരെ ഉണ്ടായിരുന്നതെല്ലാം താഴെ വെച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ എല്ലാവരെയും നോക്കി ഞാന്‍ നിന്നു. തെറ്റുകള്‍ വരുത്തുമ്പോള്‍ അത് ക്ഷമയോടെ കാണുന്നത് കൊണ്ട് ഞാന്‍ ആ വേഷം കൂടി തിരഞ്ഞെടുക്കാനുള്ള ധൈര്യം കണ്ടെത്തി. കാരണം ആ റോളുകളെല്ലാം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും പ്രധാന്യമുള്ളതും ആയിരുന്നു.

  എന്നിട്ടും ഇതിലേക്ക് പ്രവേശിക്കാന്‍ എനിക്ക് കുറച്ച് സമയെടുത്തു. കാരണം വിചാരിക്കുന്നത് പോലെ എളുപ്പമുള്ളതല്ല. ഒരു അമ്മയ്ക്കും എല്ലാ കാര്യങ്ങളും നേരത്തെ പൂര്‍ത്തിയാക്കി വെച്ച് മാതൃത്വം അനുഭവിക്കാന്‍ സാധിക്കില്ല. എന്നാല്‍ ശരിയായ മനോഭാവത്തോടെയും ചെറിയ പ്രതീക്ഷകളോടെയും അതിനെ മറികടക്കാം. എന്നാല്‍ (പൂര്‍ണരാകാന്‍ ശ്രമിക്കരുത്). കഴിഞ്ഞ മൂന്ന് മാസങ്ങളും നന്നായി കടന്ന് പോവാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

  ഓരോ തവണയും എന്റെ വികാരങ്ങള്‍ അണപ്പൊട്ടുമ്പോള്‍ അത് നിയന്ത്രിക്കാന്‍ ശ്രമിക്കും. അതൊക്കെ അവഗണിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം എനിക്ക് സന്തോഷം നല്‍കുന്നതിലേക്ക് ശ്രദ്ധ തിരിക്കും. എന്റെ വൈകാരിക ലക്ഷ്യങ്ങള്‍ ഓര്‍മ്മിക്കുന്നതിന് വേണ്ടി ചില ദൃഢപ്രതിഞ്ജകള്‍ ഞാന്‍ എഴുതി വെക്കുമായിരുന്നു. ശേഷം മകള്‍ നിലയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ആ പ്രതിഞ്ജകള്‍ക്ക് ഓക്കെ ജീവന്‍ വെക്കുന്നത് പോലെ തോന്നും.

  സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഏറെ ലോലമാകുന്ന സമയമാണിത്. ചില വിമര്‍ശനങ്ങളും വേദനയുണ്ടാക്കുന്ന പ്രസ്താവനകളും എന്നെ നന്നായി സ്‌നേഹിക്കുന്ന ചില ആളുകളില്‍ നിന്നും വഴി മാറി നടത്തിയ അവസ്ഥയിലെത്തിച്ചു. പക്ഷേ അവര്‍ എന്നെ വേദനിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലെന്ന് എനിക്കും അറിയാം. ചില കാര്യങ്ങള്‍ വേര്‍തിരിക്കാനും അവഗണിക്കാനും ഞാന്‍ പഠിച്ചു. ചില സമയത്ത് നമ്മുടെ ലോകം തകര്‍ന്ന് പോവുന്നത് പോലെ തോന്നും. പക്ഷേ അങ്ങനെയല്ല. തന്ത്രപ്രധാനമായ റോളുകളില്‍ ഒരു പുതിയ റോള്‍ ഇതിനകം ചേര്‍ത്ത് കഴിഞ്ഞു. കാലക്രമേണ ഒരു പിആര്‍ഒ യെ പോലെ അവയെല്ലാം ഒരുമിച്ച് കൊണ്ട് പോവാന്‍ പഠിക്കും.

  അതേ സമയം എന്റെ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതാണ്. അതെന്നെ ഈ ലോകത്തില്‍ നിന്ന് തന്നെ വ്യത്യസ്തയാക്കി. നീ ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു, നീ വളരെ അത്ഭുതം നിറഞ്ഞൊരു അമ്മയാണ്, നിലയ്ക്ക് നിന്നെ കിട്ടിയത് വലിയ ഭാഗ്യമാണ്, നീ വളരെ ശക്തയാണ്, തുടങ്ങി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അതിനാല്‍ ഒരു കുഞ്ഞ് ജനിക്കുന്നത് ഒരു ടീം പോലെ ദമ്പതിമാരെ ഒന്നിച്ച് വളര്‍ത്തുകയാണ്. ഇടയ്ക്കിടെയുള്ള ആലിംഗനങ്ങളും സര്‍പ്രൈസുകളും ശരിക്കും പ്രധാന്യമര്‍ഹിക്കുന്നതാണ്.

  പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഇനിയുണ്ടാവുന്നതെന്ന് കാണാന്‍ അതിയായ സന്തോഷമുണ്ട്. എന്നെ എപ്പോഴും നയിക്കുന്നതിനും സ്വന്തം കാലില്‍ നിര്‍ത്തുന്നതിനും ഒരോ ദിവസം അവസാനിക്കുമ്പോഴും പ്രപഞ്ചത്തോട് ഞാന്‍ വലിയൊരു നന്ദി പറയും. എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട മന്ത്രം 'ശ്വസിക്കുക' എന്നതാണെന്നും പേളി പറയുന്നു.

  English summary
  Bigg Boss Malayalam Season 1 Fame Pearle Maaney Revealed Pre And Post Pregnancy Emotional Ups And Downs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X