For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ഒന്നിനും കൊള്ളില്ലെന്ന് അവർ പറഞ്ഞു, അന്ന് ഒരു കാര്യം ഉറപ്പിച്ചു, പേളിയുടെ വാക്കുകൾ വൈറലാകുന്നു

  |

  അഭിനേത്രി, അവതാരക , ഗായിക എന്നിങ്ങനെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയാണ് പേളി മാണി. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പേളി ബിഗ് ബോസിലേയ്ക്ക് പോകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പേളിയ്ക്ക് ലഭിച്ചിരുന്നത്. സാബു മോൻ വിജയിയായ ഷോയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളിമാണി.

  കല്യാണം ആയോ? അണിഞ്ഞൊരുങ്ങി സൂര്യ, ചിത്രങ്ങള്‍

  ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലാവുകയായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾക്കൊപ്പം രസകരമായ കണ്ടന്റുകളുമായി താരം രംഗത്ത് എത്തിയിരുന്നു. നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.8 മില്യൺ ഫോളോവേഴ്സുണ്ട്. മികച്ച കമന്റുകളാണ് പേളിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. എസ്എസ്എൽസി പരീക്ഷഫലം വന്നതിന് പിന്നാലെ പേളി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. താൻ എസ് എസ്എൽസി പരീക്ഷയ്ക്ക് ജസ്റ്റ് പാസ് ആയ വ്യക്തിയായിരുന്നു എന്നാണ് പേളി പറയുന്നത്. തനിക്ക് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും പേളി പേസ്റ്റിൽ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

  എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നതായി കേട്ടു. എല്ലാവർക്കും അഭിനന്ദനം. മികച്ച മാർക്ക് വാങ്ങി ജയിച്ച നിങ്ങൾ അടിപൊളിയാണ്. നിങ്ങളുടെ കഠിനശ്രമത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നു. എന്നാൽ തങ്ങൾക്ക് കിട്ടിയ ഗ്രേയിഡുകളിൽ സന്തുഷ്ടരല്ലാത്തവരോട്...ഞാനും പഠിക്കുമ്പോൾ നിങ്ങളെ പോലെയായിരുന്നു. ജസ്റ്റ് പാസായ വ്യക്തി. അന്ന് ചിലർ പറഞ്ഞു. ഞാൻ ഒന്നിനും കൊള്ളില്ലെന്ന് എന്നാൽ അന്ന് അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. തനിക്ക് മികച്ചത് എന്താണെന്ന് സ്വയം കണ്ടെത്താൻ പോകുന്നു എന്ന് മനസ്സിൽ പറഞ്ഞ് ഉറപ്പിച്ചു.

  ഇന്നും ഞാൻ എന്റെ ഹൃദയം പറഞ്ഞത് പിന്തുടരുന്നു... എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതിനാൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്നമില്ല... നിങ്ങൾ നിങ്ങളുടെ തന്നെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക. നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും അത് ആ നിമിഷത്തിൽ സ്വയം ഓർമിച്ചെടുക്കുകയും ചെയ്യുകയ. നിങ്ങൾക്ക് ലഭിച്ച മാർക്കിൽ ലജ്ജിക്കരുത് പകരം അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് സുനാമി പോലെ തോന്നുന്ന കാര്യങ്ങൾ നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കൂ.സ്നേഹപൂർവ്വം പേളി ഇൻസ്റ്റഗ്രാമൽ കുറിച്ചു.

  മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനെടുക്കാമോ? | FilmiBeat Malayalam

  പേളിയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പേളിയുടെ കുറിപ്പ് ചിലർ സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ മറ്റ് ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. ജസ്റ്റ് പാസ് അല്ല 85% മാർക്ക് ഉണ്ടായിരുന്നതായി പേളി പറഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ നെഗറ്റീവ് കമന്റുകളെക്കാളും പോസിറ്റീവ് അഭിപ്രായങ്ങളാണ സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പേളിയുടേയും കുഞ്ഞിന്റേയും വിശേഷങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഇപ്പോൾ താരം നില മോൾ ആണ്. മകളുടെ വിശേഷങ്ങളും പേളി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

  Read more about: pearle maaney
  English summary
  Bigg Boss Malayalam Fame Pearle Maaney Revealed She Is Just Pass At 10th Level, Her Inspirational Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X