For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ബിഗ് ബോസിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. അവിവാഹിതയായ താരം പ്രണയത്തിലാണെന്ന് ഷോ യുടെ അവസാനത്തിലാണ് വെളിപ്പെടുത്തുന്നത്. കാമുകന്‍ ആരാണെന്ന് പറഞ്ഞില്ലെങ്കിലും അദ്ദേഹം തന്നെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരുന്നു.

  എന്തൊരു ക്യൂട്ട് ആണ്, പച്ച സാരിയിൽ മനോഹരിയായി നടി ഐശ്വര്യ നായർ, ചിത്രങ്ങൾ കാണാം

  മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടാണ് റിതു പ്രണയിക്കുന്നത്. നാല് വര്‍ഷത്തിന് മുകളിലായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരു അഭിമുഖത്തില്‍ ജിയ വ്യക്തമാക്കിയത്. എന്നാല്‍ റിതു ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും പറയാത്തത് കൊണ്ട് ആരാധകരും നിരാശയിലായിരുന്നു. ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ ഉടന്‍ പ്രണയത്തെ കുറിച്ച് റിതു വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.

  അതേ സമയം ചെന്നൈയില്‍ വെച്ച് നടക്കുന്ന ഫിനാലെയില്‍ പങ്കെടുക്കാന്‍ റിതുവിനൊപ്പം ജിയയും പോയിട്ടുണ്ട്. അവിടുന്ന് സഹമത്സരാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോസ് ഇതിനകം വൈറലായി. ഇപ്പോഴിതാ ജിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി കൊടുത്ത ഫോട്ടോസ് ശ്രദ്ധേയമാവുകയാണ്. ഭാഗ്യം തുണച്ചില്ല. അടുത്ത തവണ നോക്കാം എന്ന് ഗൂഗിള്‍ പേ യുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ജിയ ഇട്ടിരിക്കുന്നത്. ഒപ്പം അഹങ്കാരത്തിന് ദൈവം തന്നതാണെന്ന് കൂടി ക്യാപ്ഷനായി കൊടുത്തു.

  ആരെയാണ് ഉദ്ദേശിച്ചതെന്നോ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാന്‍ സാധിക്കാത്തത് കൊണ്ടാണോ എന്നോ വ്യക്തമല്ല. അതേ സമയം റിതുവിന് ലഭിച്ച ട്രോഫിയുടെ ചിത്രം പങ്കുവെച്ച് പ്രിയപ്പെട്ടവള്‍ക്ക് താരം ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിതുവും അതേ ചിത്രം പങ്കുവെച്ച് തന്റെ സന്തോഷം ആരാധകരോട് പറയുകയാണ്. ഒപ്പം ടൈറ്റില്‍ വിന്നറായ മണിക്കുട്ടന്റെ ട്രോഫി വാങ്ങി അത് കൈയിലാക്കി പോകുന്ന രസകരമായ വീഡിയോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ബിഗ് ബോസിലെത്തിയതിന് ശേഷമാണ് റിതു മന്ത്ര ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള റിതു മോഡലിങ് രംഗത്തും സജീവമാണ്. ഷോ യില്‍ നിന്ന് തിരിച്ച് വന്നതിന് ശേഷം മോഡലിങ്ങിലേക്ക് സജീവമാവുകയായിരുന്നു. പുതിയതായി റിതു ചെയ്ത ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്ന റിതുവിന് വിജയ സാധ്യത ഉണ്ടായിരുന്നെങ്കിലും ഏഴാം സ്ഥാനത്താണ് മത്സരത്തിലെത്തിയത്.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  ചെന്നൈയില്‍ ചിത്രീകരണം നടത്തി കൊണ്ടിരുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി പോവുകയായിരുന്നു. 96 ദിവസങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഷോ നിര്‍ത്തി വെക്കുകയായിരുന്നു. മേയ് പത്തൊന്‍പതിന് അവസാനിപ്പിച്ച ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ചും കൂടുതല്‍ വ്യക്തത വന്നിരുന്നില്ല.ഒടുവില്‍ ആഗസ്റ്റ് ഒന്നിന് ഫിനാലെ ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
  ബിഗ് ബോസിന്‍

  എന്റെ ഭാവി കണ്ടെത്തുകയും വിവാഹനിശ്ചയം വരെ തീരുമാനിക്കുകയും ചെയ്തു; പ്രണയത്തെ കുറിച്ച് മറുപടിയുമായി ദിയ കൃഷ്ണ

  English summary
  Bigg Boss Malayalam Fame Rithu Manthra Got Wishes From Lover Jiya Irani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X