For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് വര്‍ഷം സ്ട്രഗിള് ചെയ്താണ് ഇവിടെ വരെ എത്തിയത്, പെട്ടെന്ന് ഒരു രാത്രിയില്‍ സ്റ്റാര്‍ഡം കിട്ടിയതല്ല

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ജെനുവിനായിട്ടുളള മല്‍സരാര്‍ത്ഥി എന്നാണ് ഋതുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നത്. ബിഗ് ബോസിന്‌റെ രണ്ടാം പകുതിയിലാണ് ഋതുവിനെ കൂടുതല്‍ ആക്ടീവായി കണ്ടത്. തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥിയായിരുന്നു ഋതു. എന്നാല്‍ ബിഗ് ബോസ് ഫിനാലെ വരെ എത്താന്‍ നടിക്ക് സാധിച്ചു. ഗ്രാന്‍ഡ് ഫിനാലെയില്‍ ഏഴാം സ്ഥാനത്താണ് ഋതു മന്ത്ര എത്തിയത്. ബിഗ് ബോസില്‍ തന്നേക്കാള്‍ മുകളില്‍ സ്ഥാനം നേടാന്‍ അര്‍ഹതയുളള മല്‍സരാര്‍ത്ഥിയാണ് ഋതു മന്ത്രയെന്ന് അടുത്തിടെ കിടിലം ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു.

  നടി ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് നടി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കരിയറില്‍ അനുഭവിച്ച സ്ട്രഗിള്‍സിനെ കുറിച്ച് പറയുകയാണ് ഋതു. എപ്പോഴും ജെനുവിനായും റിയലായിട്ടും ഇരിക്കാറുളള ആളാണ് താനെന്ന് ഋതു പറയുന്നു. നമ്മള്‍ ചെയ്യുന്നതില്‍ എല്ലാം സത്യസന്ധത പുലര്‍ത്തുക, കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് താന്‍ ചെയ്യാറുളളതെന്നും ബിഗ് ബോസ് താരം പറഞ്ഞു.

  ചെറുപ്പം മുതല്‍ തനിക്ക് ഓരോ ആഗ്രഹങ്ങളുണ്ടായിരുന്നു എന്ന് ഋതു പറയുന്നു. ഓരോന്ന് കണ്ട് എനിക്കും അതുപോലെ ആവണം എന്നുണ്ടായിരുന്നു. എന്നാല്‍ എങ്ങനെയാണ് അതിലേക്ക് എത്തുകയെന്ന് അറിയില്ലായിരുന്നു. പിന്നെ ഒരു മോഡലാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. അതില് ശ്രദ്ധ കേന്ദ്രീകരിച്ചു. എനിക്ക് ഗോഡ് ഫാദേര്‍സ്‌ ആരുമില്ല. എന്‌റെ പുറകില്‍ നില്‍ക്കാനോ ആരുമില്ല. അമ്മ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്.

  എന്നോട് കുറെ പേര്‍ ചോദിച്ചിട്ടുണ്ട് എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന്. അപ്പോ എനിക്ക് ഇതേ പറയാനുളളു. നമുക്ക് ഒരു ഗോഡ് ഫാദേര്‍സിന്‌റെയും ആവശ്യം ഇല്ല. എല്ലാത്തിനും സമയം എടുക്കും. ഞാന്‍ ഒരു ആറ് വര്‍ഷമായി സ്ട്രഗിള് ചെയ്യുന്നു. എന്‌റെ സ്ട്രഗിള്‍സ് ആര്‍ക്കും അറിയില്ല. എല്ലാവരും ഒരു നൈറ്റില്‍ സ്റ്റാര്‍ഡം കിട്ടി എന്നാണ് വിചാരിക്കുന്നത്. ഒരിക്കലും അല്ല.

  ആറു വര്‍ഷത്തെ കരിയറില്‍ മോഡലിംഗ് ഞാന്‍ കൊണ്ടുപോയി. അതിനിടയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ വിചാരിച്ചിട്ടുണ്ട് എനിക്ക് മാത്രം എന്താണ് ഒന്നും നടക്കാത്തത് എന്ന്. അപ്പോ ഞാന്‍ എപ്പോഴും പാഷനേറ്റ് ആയിരുന്നു. അതിനെ സീരിയസായിട്ട് കണ്ടു. അപ്പോ അതാണ് ഞാന്‍ ഇവിടെ വരെ എത്താനുളള കാരണം, അഭിമുഖത്തില്‍ ഋതു മന്ത്ര പറഞ്ഞു.

  തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്‌

  അതേസമയം ബിഗ് ബോസ് കാണാതെയാണ് താന്‍ ഷോയിലേക്ക് എത്തിയതെന്നും നടി പറഞ്ഞു. ഹൗസിനുളളില്‍ എത്തിയപ്പോഴാണ് അവിടത്തെ കാര്യങ്ങള്‍ ശരിക്കും മനസിലായത് എന്നും ഋതു വ്യക്തമാക്കി. സിനിമകളില്‍ ചെറിയ വേഷങ്ങളിലാണ് ഋതു മന്ത്ര എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസിന് മുന്‍പ് നടിയെ അധിമാര്‍ക്കും അറിയില്ലായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയും ഋതു എത്തി.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സാണ് താരത്തിനുളളത്. ഋതു മന്ത്രയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്. ബിഗ് ബോസിന് ശേഷം ലൈവ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു ഋതു. ബിഗ് ബോസ് സമയത്ത് പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് ഋതു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  English summary
  bigg boss malayalam fame rithu manthra opens up the struggles she faced during her career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X