For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  |

  ബിഗ് ബോസ് ഷോ യില്‍ വന്നതിന് ശേഷം ജീവിതം തന്നെ മാറി മറിഞ്ഞവരില്‍ ഒരാളാണ് ശാലിനി നായര്‍. അവാതരകയായി കരിയര്‍ തുടങ്ങി പിന്നീട് അഭിനേത്രിയായി മാറിയ ശാലിനി മലയാളം ബിഗ് ബോസിന്റെ നാലാം സീസണില്‍ പങ്കെടുത്തിരുന്നു. തുടക്കത്തില്‍ മലയാള പ്രേക്ഷകര്‍ക്ക് അത്ര സുപരിചതയല്ലായിരുന്നെങ്കിലും പതിയെ ശാലിനിയെ എല്ലാവരും സ്‌നേഹിച്ച് തുടങ്ങി.

  ബിഗ് ബോസില്‍ അധികനാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും പുറത്ത് നിറയെ അവസരങ്ങളാണ് താരത്തെ കാത്തിരുന്നത്. ഏറ്റവുമൊടുവില്‍ പല ചാനലുകളിലും ശാലിനി പങ്കെടുത്തിരുന്നു. അതേ സമയം വര്‍ഷങ്ങളായി മിണ്ടാതിരുന്ന തന്റെ വല്യച്ഛന്‍ മിണ്ടി തുടങ്ങിയതിനെ പറ്റിയും അദ്ദേഹത്തെ കണ്ടതിനെ കുറിച്ചും പറയുകയാണ് ശാലിനിയിപ്പോള്‍.

  ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായി പോയ ശാലിനി വളരെ പെട്ടെന്ന് തന്നെ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞതിന് പിന്നാലെയാണ് ശാലിനി നായര്‍ വിവാഹിതയാവുന്നത്. വൈകാത ഒരു ആണ്‍കുഞ്ഞിനും ജന്മം കൊടുത്തു. എന്നാല്‍ പക്വതയില്ലാത്തത് കാരണം ഭര്‍ത്താവുമായി പിരിയേണ്ടി വന്നു. മകന് ഒരു വയസുള്ളപ്പോള്‍ തന്നെ വേര്‍പിരിഞ്ഞ ശാലിനി ഇപ്പോള്‍ സിംഗിള്‍ മദറായി തുടരുകയാണ്.

  Also Read: റോബിന് വേണ്ടി ഒരുങ്ങുന്നത് മാസ് ചിത്രങ്ങള്‍; മലയാളത്തിലെ മാസ് നായകനായി റോബിനെത്തും, റിപ്പോര്‍ട്ടുകളിങ്ങനെ..

  വിവഹമോചനത്തിന് ശേഷം സ്വന്തം വീട്ടിലാണ് താമസമെങ്കിലും തന്നെ കുറിച്ച് വന്നത് വളരെ മോശമായ കാര്യങ്ങളാണെന്ന് അടുത്തിടെ ശാലിനി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തന്നെ മാറ്റി നിര്‍ത്തുന്ന അവസ്ഥ വരെ ഉണ്ടായിട്ടുള്ളതായും നടി വ്യക്തമാക്കി. അതില്‍ ഏറ്റവും വിഷമത്തോടെ ശാലിനി പറഞ്ഞത് തന്റെ പിതാവിന്റെ സഹോദരന്‍ മിണ്ടാതെ പിണങ്ങി പോയതിനെ പറ്റിയാണ്.

  Also Read: ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  'ഞാന്‍ വിവാഹ മോചനത്തിന് ശേഷം മകനെയും കൊണ്ട് വീട്ടില്‍ വന്ന സമയത്താണ് വല്ല്യച്ഛന്‍ വീട്ടില്‍ അവസാനമായി വന്നത്. അന്ന് പുറത്ത് ഇറങ്ങാന്‍ പേടിച്ച് അകത്ത് എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു. അതുകൊണ്ട് താന്‍ പുറത്തേക്ക് പോലും ഇറങ്ങിയില്ലെന്നാണ് ശാലിനി പറയുന്നത്. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ പുറത്ത് എവിടെയോ പോയതാണെന്ന് പറഞ്ഞു. എന്നാല്‍ വീടിന്റെ മുറ്റത്ത് നിന്ന് വിളിച്ചിട്ടും ശാലിനി പുറത്ത് വരാത്തതില്‍ വല്യച്ഛന് പരിഭവമായി.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  അന്ന് മുതല്‍ വല്ല്യച്ഛന്‍ ഞങ്ങളോട് സംസാരിക്കാറില്ലെന്നാണ് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്ത് ശാലിനി പറഞ്ഞത്. ഒരുപക്ഷെ ഈ ഷോ കണ്ട്, തന്റെ അവസ്ഥ മനസ്സിലാക്കി വല്ല്യച്ഛന്‍ മിണ്ടിയേക്കാം എന്ന് കൂടി ശാലിനി പറഞ്ഞിരുന്നു. അത് പോലെ തന്നെ സംഭവിച്ചതിനെ പറ്റി പറഞ്ഞാണ് ശാലിനിയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വല്ല്യച്ഛന്റെ കൂടെയുള്ള രസകരമായൊരു വീഡിയോയാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്.

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss


  'വല്യച്ഛന്‍ മിണ്ടിയേ.. കൊറേ നാളായിട്ടുള്ള വിഷമം ആയിരുന്നു. ഫളവേഴ്‌സ് ഒരു കോടി ഷോ കഴിഞ്ഞതിന് ശേഷം ഇന്റെ വല്യച്ഛനെ കണ്ടു, പഴയ സ്‌നേഹവും വാത്സല്യവും ഒട്ടും കുറയാതെ വല്യച്ഛന്‍ ഇന്നോട് മിണ്ടീട്ടാ... അാ ൗൌൗുലൃ വമുു്യ റലമൃ.െ.!' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ശാലിനി നല്‍കിയിരിക്കുന്നത്.

  എത്ര കാലമായെടീ.. എന്ന് പറഞ്ഞ് വല്യച്ഛന്‍ ശാലിനിയെ തമാശയ്ക്ക് തല്ലുന്നതും ഇതാണ് എന്റെ വല്യച്ഛനെന്നും ശാലിനി വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും വല്യച്ഛനുമായിട്ടുള്ള പിണക്കം മാറിയതിന്റെ സന്തോഷം ആരാധകരും പങ്കുവെക്കുകയാണ്.

  English summary
  Bigg Boss Malayalam Fame Shalini Nair Opens Up Rift With Grandfather After Her Separation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X