For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയിച്ച ആള്‍ തന്നെ ചോദിച്ചത് വമ്പന്‍ സ്ത്രീധനം; വിവാഹാലോചന അന്ന് മുടങ്ങാനുണ്ടായ കാരണത്തെ കുറിച്ച് സൂര്യ

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറ്റവുമധികം ചര്‍ച്ചയായത് മണിക്കുട്ടനോടുള്ള ഇഷ്ടം സൂര്യ പറഞ്ഞതിനെ കുറിച്ചാണ്. പലതവണ ഇഷ്ടമാണെന്ന് സൂര്യ തുറന്ന് പറഞ്ഞെങ്കിലും മണിക്കുട്ടന്‍ താല്‍പര്യമില്ലെന്ന് തന്നെ അറിയിക്കുകയായിരുന്നു. ഒടുവില്‍ മത്സരത്തില്‍ മണിക്കുട്ടന്‍ ജയിക്കുകയും തൊണ്ണൂറാം ദിവസം സൂര്യ പുറത്ത് പോവുകയും ചെയ്തു.

  സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

  പുറത്ത് വന്നതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ താന്‍ അറിഞ്ഞതെന്നാണ് സൂര്യയിപ്പോള്‍ പറയുന്നത്. തന്റെ അച്ഛനും അമ്മയുമൊക്കെ കാണുന്നതാണെന്ന് പോലും ചിന്തിക്കാതെ അത്രയധികം മോശമായിട്ടുള്ള ട്രോളുകളാണ് തന്റെ പേരില്‍ വന്നത്. മാത്രമല്ല സ്ത്രീധനം ചോദിച്ച് വന്ന വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സൂര്യ പറയുന്നു.

  ഏറ്റവും സങ്കടം തോന്നിയൊരു സംഭവമുണ്ട്. പുറത്തിറങ്ങിയതിന് ശേഷമാണ് അതറിഞ്ഞത്. ബിഗ് ബോസിനുള്ളില്‍ ഞാനും മണിക്കുട്ടനും ഒരുമിച്ച് ജയിലില്‍ പോവേണ്ട ഒരു സാഹചര്യം വന്നിരുന്നു. ആ സമയത്ത് എനിക്ക് വയ്യാതെ ഇരിക്കുകയാണ്. അപ്പോള്‍ സായി പോയിക്കോളാം എന്ന് പറഞ്ഞ് മണിക്കുട്ടന് വോട്ട് കൂടുതലാക്കി. അങ്ങനെ മണിക്കുട്ടനും സായിയും ജയിലില്‍ പോയി. നമ്മള്‍ ആ രീതിയില്‍ ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ പുറത്ത് എത്ര മോശമായിട്ടുള്ള രീതിയിലാണ് ആളുകള്‍ പറയുന്നത്.

  സൂര്യയുടെ മണിയറ സ്വപ്‌നം പൊളിച്ച് കൈയില്‍ കൊടുത്ത് സായി എന്നൊക്കെയായിരുന്നു കമന്റുകള്‍. എന്റെ അച്ഛനും അമ്മയുമൊക്കെ ഇത് കാണുന്നതല്ലേ. ട്രോള്‍ ആണെങ്കില്‍ പോലും അതൊക്കെ പറയുമ്പോള്‍ കുറച്ച് മര്യാദയ്ക്ക് പറയണം. ഒരിക്കലും ഇത്രയും ക്യാമറകളുടെ നടുക്ക് എന്ത് മണിയറ നടക്കാനാണ്. അല്ലാതെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. മണിക്കുട്ടനൊക്കെ ജയിലില്‍ പോവുന്ന സമയത്ത് ജയില്‍ സമയം കുറച്ച് രാത്രി കിടക്കണ്ടായിരുന്നു. എല്ലാ മത്സരാര്‍ഥികളെയും പോലെ മണിക്കുട്ടനോടും ഞാന്‍ സംസാരിക്കാറുണ്ട്. പക്ഷേ ഇത്രയും മോശമായ രീതിയില്‍ ട്രോള്‍ വന്നപ്പോള്‍ ശരിക്കും സങ്കടം വന്നതായും സൂര്യ പറയുന്നു.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  വിവാഹത്തെ കുറിച്ചും സൂര്യ വെളിപ്പെടുത്തിയിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാള്‍ തന്നെ വലിയ സ്ത്രീധനം ചോദിച്ച് വന്നിരുന്നു. ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. എനിക്ക് അത്രയും ഇഷ്ടമുള്ള ആളുമാണ്. ഇതേ കുറിച്ച് ബിഗ് ബോസിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ എന്റെ അടുത്ത് ചോദിച്ചത്, ഞങ്ങള്‍ കടം വാങ്ങി ആണെങ്കിലും ഇത്രയും സ്ത്രീധനം ഉണ്ടാക്കി തരാം. പക്ഷേ വാങ്ങുന്ന വ്യക്തിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ ചിന്തിച്ചപ്പോള്‍ അത് ശരിയാണ്.

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  പണം കൊടുത്തിട്ടല്ല നമ്മള്‍ ഒരാളുടെ ബന്ധം വാങ്ങേണ്ടത്. എനിക്ക് ഈ കല്യാണം വേണ്ടെന്ന് അമ്മയോട് പറഞ്ഞു. എന്റെ പ്രണയമല്ലേ, അത് ഞാന്‍ കളഞ്ഞോളാം. കാരണം പണത്തെ സ്‌നേഹിക്കുന്ന ഒരാളെ എനിക്ക് വേണ്ട. എന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്ന് ഞാന്‍ പറയില്ല. കാരണം ഞാന്‍ ജോലി എടുത്ത് അവര്‍ക്കുള്ളത് കൊടുക്കും. പക്ഷേ എന്റെ വീട്ടുകാരെ കൂടി ഉള്‍കൊള്ളുന്നവര്‍ ആയിരിക്കണമെന്നേ ഉള്ളു. പ്രണയം വേണ്ടെന്ന് പറഞ്ഞപ്പോള്‍ നീ ഇല്ലെങ്കില്‍ വേറെ നൂറ് പെണ്‍പിള്ളേരെ കിട്ടുമെന്നായിരുന്നു മറുപടി. പുള്ളി നല്ല രീതിയില്‍ സ്ത്രീധനം തന്നെ വാങ്ങി വേറൊരു കല്യാണം കഴിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ എന്റെ നിരവധി കല്യാണം മുടങ്ങിയിട്ടുള്ളതായും സൂര്യ വ്യക്തമാക്കുന്നു.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  English summary
  Bigg Boss Malayalam Fame Soorya J Menon Reveals How A Marriage Proposal Has Called-off
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X