For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനോട് പ്രണയം പറയണ്ടായിരുന്നു എന്ന് തോന്നി, പക്ഷേ... മനസുതുറന്ന് സൂര്യ

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ 91 ദിവസം നിന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥിയാണ് സൂര്യ. തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി കൂടിയാണ് സൂര്യ. എന്നാല്‍ മണിക്കുട്ടനുമായുളള സൗഹൃദം സൂര്യയെ കൂടുതല്‍ ദിനങ്ങള്‍ ഷോയില്‍ നില്‍ക്കാന്‍ സഹായിച്ചു. ഇത്തവണ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ജോഡിയാണ് ഇരുവരും. മണിക്കുട്ടന്‍ പ്രണയമില്ലെന്ന് പറഞ്ഞപ്പോഴും സൂര്യ വീണ്ടും സുഹൃത്തായി തന്നെ തുടര്‍ന്നു. മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം സ്ട്രാറ്റജി ആണെന്നാണ് പലരും വിമര്‍ശിച്ചത്.

  നടി നികിത ശര്‍മ്മയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  തമിഴ് ബിഗ് ബോസിലെ ഓവിയയെ അനുകരിച്ചാണ് സൂര്യ കളിക്കുന്നതെന്നും ആരോപണങ്ങള്‍ വന്നു. എന്നാല്‍ ഗെയിമിന് വേണ്ടിയല്ലെന്നും തന്‌റെ മനസില്‍ തോന്നിയ കാര്യമാണ് മണിക്കുട്ടനോട് പറഞ്ഞതെന്നും സൂര്യ പറഞ്ഞിരുന്നു. ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും കളിയാക്കലുകളുമെല്ലാം നേരിട്ടിട്ടുണ്ട് സൂര്യ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയം പറയണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് പറയുകയാണ് സൂര്യ. മനസിലുളളത് അന്ന് തന്നെ മണിക്കുട്ടനോട് പറഞ്ഞതിന്റെ കാരണവും സൂര്യ വെളിപ്പെടുത്തി.

  മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോള്‍ അദ്ദേഹം നിരാകരിച്ചില്ല എന്നാണ് സൂര്യ പറയുന്നത്. 'ഇല്ലാ എന്നല്ല മണിക്കുട്ടന്‍ പറഞ്ഞത്. നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. നമ്മളെല്ലാം ഇവിടെ ഗെയിം കളിക്കാന്‍ വന്നതാണ്. നിനക്ക് നിന്‌റെ വീട്ടുകാരെ നോക്കണം. എനിക്കും അതേപോലെ തന്നെ. രണ്ട് പേര്‍ക്കും സ്വപ്‌നങ്ങളുണ്ട്. പുറത്തും ഒരു ജീവിതമുണ്ട് എല്ലാവര്‍ക്കും. തല്‍ക്കാലം പ്രണയം എന്നത് മാറ്റിവെച്ച് ഗെയിം നല്ല രീതിയില്‍ കളിച്ച് ഫിനാലെയിലേക്ക് വരുക'.

  പെണ്‍കുട്ടികളൊക്കെ ഫിനാലെയിലേക്ക് വരണം എന്ന് ആഗ്രഹമുളള ഒരാളായിരുന്നു മണിക്കുട്ടനെന്ന് നടി പറയുന്നു. മണിക്കുട്ടനോട് പ്രണയം പറഞ്ഞതിന് ഫ്രണ്ട്‌സ് ഉള്‍പ്പെടെയുളളവര്‍ എന്നെ കുറ്റപ്പെടുത്തി. നീ എന്തിനാണ് പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോ ഞാന്‍ വിചാരിച്ചു പറയണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്നും മറച്ചുവെയ്ക്കാന്‍ അറിയില്ല. പണ്ടുതൊട്ടെയുളള പ്രശ്‌നമാണ്. എന്‌റെ ഉളളില്‍ എന്താണെങ്കിലും അത് മുഖത്തുണ്ടാവും.

  ഉളളില്‍ ദേഷ്യമാണെങ്കില്‍ അത് മുഖത്തുണ്ടാവും. ചിരിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല. ഞാന്‍ പിണങ്ങി ഇരിക്കുകയും മിണ്ടാതെ നടക്കുകയുമൊക്കെ ചെയ്യും. അങ്ങനത്തെ ഒരു ക്യാരക്ടറാണ്. അപ്പോ എനിക്ക് എത്ര നാള് മനസില്‍ തോന്നിയത് ഹെെഡ് ചെയ്യാന്‍ പറ്റൂം. പിന്നെ ഞാന്‍ വിചാരിച്ചു. ദൈവമേ പറയാണ്ടിരുന്നാല്‍ മതിയായിരുന്നു. ഇത്ര പ്രശ്‌നങ്ങള്‍ വരില്ലായിരുന്നു. പുറത്ത് ഇറങ്ങിയിട്ട് മണിക്കുട്ടനോട് പറയാം എന്ന് തോന്നിയിട്ടുണ്ട്.. പക്ഷേ അന്ന് തന്നെ എനിക്ക് പറയാന്‍ തോന്നി, സൂര്യ പറയുന്നു.

  ബസിന്‌റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നാണ് ലാലിന്റെയും സംഘത്തിന്റെയും യാത്ര, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  പുറത്ത് ഇറങ്ങിയാല്‍ സമയം കിട്ടിയെന്ന് വരില്ല. പ്രണയം മുന്‍പുണ്ടായിട്ടുണ്ട്. അത് ഷോയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കവിത ഒരാള്‍ക്ക് എഴുതികൊടുക്കുന്നത് ആദ്യമായിട്ടാണ്. മണിക്കുട്ടന്‍ തിരിച്ചുവരുന്നു എന്ന് ബിഗ് ബോസ് ഞങ്ങളോട് പറഞ്ഞിട്ടില്ല. അന്ന് എനിക്ക് ഹാഫ് സാരി ഉടുക്കാന്‍ തോന്നി, ഉടുത്തു. എന്നാല്‍ പുറത്ത് വിമര്‍ശനങ്ങള്‍ വന്നത് മണിക്കുട്ടന്‌റെ തിരിച്ചുവരവ് അറിഞ്ഞ് ഞാന്‍ ഹാഫ് സാരി ഉടുത്തുവെന്നാണ്.

  പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രന്‍, മക്കളെ കുറിച്ച് മല്ലിക സുകുമാരന്‍

  ഫിറോസിക്കയും മണിക്കുട്ടനും വന്‍ ശത്രുക്കളാണ് എന്ന രീതിയിലാണ് വെളിയില്‍ വന്നത്. നായകനും വില്ലനും എന്നാണ് ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ ആ വ്യക്തികള്‍ പുറത്ത് ഇറങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഞാന്‍ കണ്ടത്. പുറത്ത് ആരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ പുറത്ത് ഒരുമിച്ച് നടന്ന് സംസാരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ അടിയൊന്നും ഉണ്ടായിട്ടില്ല. അന്ന് എനിക്ക് മാത്രമാണ് ഫോണ്‍ കിട്ടിയത്. അപ്പോ ഞാന്‍ പറഞ്ഞു; നിങ്ങള് ഇങ്ങനെയൊന്നും നടക്കാന്‍ പാടില്ല, അടിക്കൂടി ഹോസ്പിറ്റലില്‍ ആണെന്ന് ഒകെയാണ് വാര്‍ത്ത വന്നത് എന്ന്, അപ്പോ അത് കേട്ട് എല്ലാവര്‍ക്കും ചിരി വന്നു, അഭിമുഖത്തില്‍ സൂര്യ ഓര്‍ത്തെടുത്തു.

  എന്‌റെ നായിക ആകാന്‍ പറ്റുമോ, മമ്മൂക്ക കളിയാക്കിയതാണെന്ന് വിചാരിച്ച് വിന്ദുജ നല്‍കിയ മറുപടി

  English summary
  bigg boss malayalam fame soorya reveals the reason of why she express her love to manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X