For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രണയിക്കാമോ? പ്രേക്ഷകർ പോലും കാണാത്ത പ്രണയനിമിഷത്തെ കുറിച്ച് പേളിയും ശ്രീനിയും

  |

  പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ക്ക് അറിയാവുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ യഥാര്‍ഥ പ്രണയം കണ്ടിട്ടുള്ളത് ഇരുവരുടേയുമായിരിക്കും. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പുറത്ത് വന്നതിന് ശേഷം ഇരുവരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഈ വര്‍ഷം ഒരു മകള്‍ കൂടി ജനിച്ചതോടെ പേളിയും ശ്രീനിഷും ആ സന്തോഷത്തിലാണ്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ശ്രീനി കുറച്ച് കൂടി റൊമാന്റിക് ആണെന്ന് പറയുകയാണ് പേളിയിപ്പോള്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തുടക്കം മുതല്‍ പരസ്പരം കൈമാറിയ സാധാനങ്ങള്‍ പുറംലോകത്തിന് കാണിച്ച് കൊടുത്തിരിക്കുകയാണ് താരദമ്പതിമാര്‍.

  ശ്രീനി എത്രത്തോളം സ്വീറ്റ് ആണെന്നാണ് ഈ എപ്പിസോഡിലൂടെ താന്‍ പറയാന്‍ പോവുന്നതെന്നാണ് പേളി സൂചിപ്പിച്ചത്. സത്യം പറഞ്ഞാല്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റൊമാന്റിക് ശ്രീനി തന്നെയാണ്. പിറന്നാളിന്റെ കാര്യം ഓര്‍ത്തിരിക്കാനും കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഞാന്‍ ലേശം പിന്നിലാണ്. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുമ്പോള്‍ അതില്‍ ഒരുപാട് ഘടകങ്ങളുണ്ട്. പലരും ആലോചിച്ചിട്ടുണ്ടാവും ഞങ്ങള്‍ ബിഗ് ബോസില്‍ നിന്നും കണ്ട് എങ്ങനെയാണ് ഇഷ്ടത്തിലായതെന്നും കല്യാണം കഴിച്ചതെന്നും. നിങ്ങള്‍ക്ക് പകരം ഞങ്ങളാണെങ്കിലും ഇതുപോലെ തന്നെ ചോദിക്കും. ക്യാമറയ്ക്ക് മുന്നില്‍ പ്രണയിക്കാന്‍ പറ്റുമോ? പക്ഷേ ഞങ്ങള്‍ ലവ് ചെയ്തു. കൈയീന്ന് പോയിന്നുള്ള സീനാണെന്ന് പേളി പറയുന്നു.

  ഇന്നത്തെ എപ്പിസോഡിലൂടെ താന്‍ പറയുന്നത് ശ്രീനി അന്നും ഇന്നും സ്വീറ്റ് ആയി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ്. ബിഗ് ബോസില്‍ നിങ്ങളും കണ്ടിട്ടുണ്ടാവും. ഞാന്‍ കിടന്ന ബെഡിന്റെ സൈഡിലൊരു ബാഗ് ഉണ്ട്. അതില്‍ കുറേ സാധാനങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു. അതിപ്പോള്‍ പേളിയ്ക്ക് കാണിച്ച് കൊടുക്കാന്‍ പോവുകയാണെന്ന് ശ്രീനിഷ് പറയുന്നു. പേളിയ്ക്ക് അത് ഓര്‍മ്മയുണ്ടോ എന്ന് കൂടി പരിശോധിക്കാമെന്നും താരം പറയുന്നു.

  പേളിയില്‍ നിന്നും തനിക്ക് കിട്ടിയ ഡ്രീം കാച്ചറാണ് ആദ്യം ശ്രീനിഷ് കാണിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ ആഴ്ചകളില്‍ പേളി ഉണ്ടാക്കിയതായിരുന്നു. വെറുതേ സമയം കിട്ടിയപ്പോള്‍ കൈയില്‍ കിടന്ന വളകള്‍ എടുത്ത് അവിടുത്തെ സോഫയുടെ സൈഡിലുണ്ടായിരുന്ന നൂല് കൊണ്ടാണ് പേളിയുടെ ഡ്രീം കാച്ചര്‍ വന്നത്. ശേഷം അത് ശ്രീനിയുടെ കൈയില്‍ കൊടുക്കുകയും അദ്ദേഹമത് കിടക്കുന്ന ബെഡിന്റെ സൈഡില്‍ തൂക്കിയിടുകയും ചെയ്തു. അന്നേരമാണ് പേളി ശ്രീനിയെ ശ്രദ്ധിച്ച് തുടങ്ങിയത്. താന്‍ അതിന് മുന്‍പേ പേളിയെ സൈറ്റ് അടിച്ചിരുന്നുവന്ന് ശ്രീനിഷും പറയുന്നു.

  പിന്നീട് രണ്ട് പേരും വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ പേപ്പര്‍ കൊണ്ട് കട്ട് ചെയ്തുണ്ടാക്കിയത്. ചോക്ലേറ്റിന്റെ കടലാസ് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ രൂപം ഉണ്ടാക്കി ഞാന്‍ ശ്രീനിയ്ക്ക് കൊടുത്തിരുന്നു. ഇതാണ് ശ്രീനിഷിന് താന്‍ കൊടുത്ത ആദ്യ സമ്മാനമെന്ന് പേളി സൂചിപ്പിച്ചു. ശ്രീനിയുടെ ബ്രേസ്ലെറ്റ്, പേളിയുടെ ഹെയര്‍ബാന്‍ഡ്, ഡ്രസിന്റെ കൈ, സ്‌മൈലി, കമല്‍ ഹാസന്‍ ബിഗ് ബോസില്‍ വന്നപ്പോള്‍ എഴുതി കൊടുത്ത ഓട്ടോഗ്രാഫ്, എന്നിങ്ങനെ നിരവധി സാധാനങ്ങളാണ് ശ്രീനിഷ് സൂക്ഷിച്ച് വെച്ചിരുന്നത്.

  വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ ബാലയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്; ചിത്രീകരണത്തിനിടെയാണ് അപകടം

  പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിലും പേളിയ്ക്ക് താന്‍ ബിഗ് ബോസിനുള്ളില്‍ നിന്നും ഒരു ടീ ഷര്‍ട്ട് സമ്മാനമായി കൊടുത്തതിനെ കുറിച്ചും താരങ്ങള്‍ പറഞ്ഞിരുന്നു. അതുപോലെ പേളിയെ ആദ്യമായി പ്രൊപ്പോസ് ചെയ്ത ദിവസം ശ്രീനിഷ് ധരിച്ച ടീ ഷര്‍ട്ടുമായിട്ടാണ് താരങ്ങളെത്തിയത്. ഏറ്റവുമൊടുവില്‍ പേളിയുടെ പ്രെഗ്നന്‍സി കണ്‍ഫോം ചെയ്ത കിറ്റ് ആണ് കാണിച്ചത്. നില ബേബി വരുന്നു എന്നതിനുള്ള ആദ്യ മെസേജ് തന്നത് ഇതിലൂടെയാണ്. ഇതെല്ലാം എടുത്ത് വെച്ചിരിക്കുകയാണ്. നില വലുതാവുമ്പോള്‍ അവള്‍ക്ക് കാണിച്ച് കൊടുക്കാമെന്നും പേളിയും ശ്രീനിഷും പറയും.

  പ്രണയവും സ്‌ന്തോഷവുമൊക്കെ ഇവിടെ അവസാനിക്കുകയാണോ? സാന്ത്വനം കുടുംബത്തിലേക്ക് പുതിയ പ്രശ്‌നങ്ങള്‍ കടന്ന് വരുന്നു

  ഇനി എത്ര ബിഗ് ബോസ് വന്നാലും നിങ്ങളെ പോലെ ഇഷ്ടപ്പെട്ട താരങ്ങള്‍ ഉണ്ടാവില്ല. നമ്മുക്ക് വേണ്ടി വിധിക്കപ്പെട്ടവര്‍ എവിടെ ആയാലും ഒന്നിക്കും. എന്നതിന് ഉദാഹരണമാണ് ഇവര്‍. ബിഗ് ബോസ് കൊണ്ട് ഉണ്ടായ ഒരേഒരു നല്ല കാര്യം കൂടിയാണിത്. നിങ്ങള്‍ രണ്ടു പേരെയും മാത്രം കാണാന്‍ ബിഗ് ബോസ് കണ്ടിരുന്ന ഒരു കാലം ഉണ്ടാര്‍ന്നു. ബിഗ് ബോസിനു ശേഷം പേളി ചേച്ചിയുടെ കട്ട ഫാന്‍ ആയവരുണ്ടോ. നിങ്ങള്‍ ഉണ്ടാക്കിയ ഓളമൊന്നും പിന്നെ ആരും ഇതുവരെ
  ഉണ്ടാക്കിയിട്ടില്ല.

  ഒരാളെയും പേടിക്കാതെ പ്രേമിക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ സലൂട്ട്. നിങ്ങളെ പോലെത്തെ ഭാഗ്യം ഈ ലോകത്ത് ആരിക്കും ഇല്ല. ഒന്ന് േ്രപമിക്കാന്‍ ആരെയല്ലാം പേടിക്കണം. അപ്പോഴാണ് ക്യാമറയ്ക്ക് മുന്നില്‍ ലോകം മുഴുവന്‍ കാണുന്ന പരിപാടിയില്‍ വന്ന് പ്രണയിച്ച് വിവാഹിതരായേക്കുന്നത്. അതേ സമയം പേളി ചേച്ചിയുടെ ഏറ്റവും പോസിറ്റീവ് ക്വാളിറ്റിയായി തോന്നിയിട്ടുള്ളത് ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ മൂല്യം നല്‍കും എന്നതാണ്. ചേച്ചിയെ പോലത്തെ ഒരു ഫ്രണ്ടിനെ കിട്ടുന്നതും, ഭാര്യയെയും ഒരു മോളെ കിട്ടുന്നതും, വലിയ ഭാഗ്യമാണ്. ചേച്ചിയുടെ ഈ നല്ല മനസ്സിന് ചേച്ചിക്ക് ദൈവം തന്ന വലിയ അനുഗ്രഹമാണ് ശ്രീനിഷ് ചേട്ടന്‍.

  പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  ഉര്‍വശി ചേച്ചി ഒരു സിനിമയില്‍ പെട്ടി തുറന്നത് പോലെയുണ്ട്. ആത്മാര്‍ഥമായ സ്‌നേഹം ഉള്ളത് കൊണ്ടാണ് ഇതൊക്കെ സൂക്ഷിച്ച് വച്ചിരിക്കുന്നത്. പേളി ചേച്ചി പ്രസവത്തിന് പോയ സമയത്ത് ശ്രീനിയുടെ കരുതല്‍ കണ്ടിരുന്നു. ബിഗ് ബോസ് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടായിട്ട് ഉണ്ടെങ്കില്‍ അത് ഇവര്‍ക്ക് ആയിരിക്കും. ഇനി എത്ര ബിഗ് ബോസ് വന്നാലും നിങ്ങളെ രണ്ടുപേരെയും മറക്കില്ല. എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് പേളിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.

  English summary
  Bigg Boss Malayalam Fames And Real-life Couples Pearle Maaney And Srinish Revealed Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X