Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വല്ലാത്ത ചതിയായി പോയി! ബിഗ് ബോസില്‍ നിന്നും അടുത്തതായി പുറത്ത് പോവുന്നത് ഇവരാണ്! സാബുവിന്റെ കാര്യം?
മലയാളം ബിഗ് ബോസ് സീസണ് 1 അവസാനിക്കാന്‍ ഏകദേശം പതിനഞ്ച് ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. ആരായിരിക്കും വിജയി എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുന്ന ബിഗ് ബോസിന്റെ എലിമിനേഷന് രീതികള്‍ ശരിയല്ലെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
ബിഗ് ബോസ് കള്ളകളിയാണ്! ഫൈനിലെത്തിയവര് യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!
ശക്തരായ മത്സരാര്‍ത്ഥികളെയാണ് ബിഗ് ബോസ് പുറത്താക്കുന്നത്. ഈ ആഴ്ചത്തെ എലിമിനേഷനോട് കൂടി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മത്സരാര്‍ത്ഥികള്‍. എത്തും. എന്നാല്‍ ഇത്തവണ നോമിനേഷനില്‍ വന്നിരിക്കുന്നവരെല്ലാം വിജയി ആവാന്‍ സാധ്യതയുള്ളവരാണ്. ആരാണ് പുറത്തേക്ക്? ആരാണ് അകത്തേക്ക് എന്ന് മാത്രമേ അറിയാനുള്ളു.
പ്രേക്ഷകര്‍ തന്ത്രങ്ങള്‍ മനസിലാക്കിയതോടെ ബിഗ് ബോസ് വിവാദത്തിലേക്ക്! മോഹന്‍ലാലിനെതിരെയും ആരോപണം!!
ക്യാപ്റ്റനായി സുരേഷ്
അതിഥിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ശേഷം സുരേഷാണ് ക്യാപ്റ്റനായിരിക്കുന്നത്. ഇന്നലെയാണ് സുരേഷിന് ബിഗ് ബോസ് ഹൗസിലെ കാരണവര്‍ സ്ഥാനം ലഭിച്ചത്. പന്ത്രണ്ട് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷമാണ് അരിസ്റ്റോ സുരേഷിനെ തേടി ക്യാപ്റ്റന്‍ സ്ഥാനം എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആഴ്ചയില്‍ ഓരോ ദിവസവും ഓരോരുത്തരും ക്യാപ്റ്റന്മാരാവുമെന്നുള്ളതാണ് പ്രത്യേകത. ക്യാപ്റ്റന്‍സിയ്ക്ക് ശേഷമാണ് നോമിനേഷന് റൗണ്ട് ആരംഭിച്ചത്.
നോമിനേഷന്
പേളിയെയും ശ്രീനിഷിനെയുമാണ് അതിഥി നോമിനേറ്റ് ചെയ്തത്. സാബുവിനെയും അര്ച്ചനെയയുമാണ് ഷിയാസും പേളിയും ശ്രീനിഷും നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനെയും സുരേഷിനെയുമാണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. ഷിയാസിനെയും അതിഥിയെയുമാണ് സാബു നോമിനേറ്റ് ചെയ്തത്. ഇതോടെ അര്‍ച്ചനയ്ക്കും സാബുവിനും 3 വോട്ട് വീതം ലഭിച്ചു. ക്യാപ്റ്റനായ സുരേഷിന് രണ്ട് പേരെ നോമിനേറ്റ് ചെയ്യാം. ഷിയാസിനെയും പേളിയെയുമാണ് സുരേഷ് നോമിനേറ്റ് ചെയ്തത്.
ഫൈനിലിലെത്തിയവര്
ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയവര്‍. അതിഥി കന്നഡ സ്വദേശിനിയാണ്. ശ്രീനിഷ് തമിഴ്നാട്ടുകാരനുമാണ്. മലയാളം ബിഗ് ബോസ് എന്നാണ് പേരെങ്കിലും ഫൈനിലെത്തിയ രണ്ട് പേര് മലയാളികളല്ലെന്നുള്ളതാണ് ശ്രദ്ധേയം. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുന്നയിച്ച് ചിലര്‍ എത്തിയിരുന്നു. എല്ലാ ഭാഷകളിലും ബിഗ് ബോസ് ഉള്ളതിനാല്‍ മലായളികള്‍ തന്നെ മലയാളം ബിഗ് ബോസില്‍ ഉണ്ടാവണമായിരുന്നു. മയാളികളല്ലാത്ത രണ്ട് പേര് ഫൈനലിലെത്തിയത് ശരിയല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ക്ഷമാപണവുമായി സുരേഷ്
പേളിയെ നോമിനേറ്റ് ചെയ്തതിന് സുരേഷ് ക്ഷമാപണം നടത്തിയിരുന്നു. ട്രോളുകളെ കൊണ്ടുള്ള പ്രളയമായിരിക്കും പുറത്തെന്ന് സാബു പേളിയോട് പറഞ്ഞിരുന്നു. തനിക്ക് ഇതുപോലെ ട്രോള്‍ അയച്ചതിനാണ് താന്‍ ഷിയാസിനെ ബ്ലോക്ക് ചെയ്തതെന്ന് പേളി പറഞ്ഞത്. എന്നെ കുറിച്ചുള്ള ട്രോള്‍ അവന് എനിക്ക് തന്നെ അയക്കുന്നു. എന്നിട്ടാണ് ചോദിക്കുന്നത് എങ്ങനെയുണ്ടെന്ന്. അങ്ങനെയാണ് ഞാന്‍ അവനെ ബ്ലോക്ക് ചെയ്തത്. പക്ഷെ അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പോലുമല്ലെന്നും പേളി പറഞ്ഞിരുന്നു.
ആര് പുറത്ത് പോവും?
സാബു, അര്‍ച്ചന, പേളി എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ള ശക്തരായ മത്സരാര്‍ത്ഥികള്‍. ഇവര്‍ മൂന്ന് പേരും ഇത്തവണ എലിമിനേഷനിലുള്ളതിനാല് ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ ആഴ്ചത്തെ എലിമിനേഷന് വരുമ്പോള്‍ അര്‍ച്ചനയെ പുറത്താക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ചിലര്‍ ഷിയാസിന്റെ പേര് പറയുന്നുണ്ടെങ്കിലും അര്ച്ചനെയെക്കാള് വോട്ട് ഷിയാസിന് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ അര്‍ച്ചന പോവുമെന്നുമാണ് സൂചന.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'