Don't Miss!
- News
ഒറ്റയ്ക്കിരുന്ന് കച്ചവടം മടുത്തെന്ന് വൃദ്ധ, ഇടപെട്ട് മേയര്‍... ഉടനടി പരിഹാരം
- Automobiles
മുംബൈയിൽ ഇനി ഡബിൾ ഡക്കർ ബസിൽ കറങ്ങാം
- Finance
എൽഐസി പോളിസി മുടങ്ങിയിരിക്കുകയാണോ? ഇപ്പോൾ പുനരാരംഭിക്കാൻ പറ്റിയ സമയം
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
'ബ്ലെസ്ലിയാണ് എന്റെ എതിരാളി, ഷോയില്‍ പങ്കെടുക്കാന്‍ പോലും അര്‍ഹനല്ല'; ഫെയ്ക്കാണെന്ന് തുറന്നുകാട്ടി റിയാസ്
ബിഗ് ബോസ് മലയാളം സീസണ് 4-ന്റെ ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് എല്ലാ പ്രേക്ഷകരും. ഇനി അഞ്ച് ദിവസങ്ങള്‍ കൂടിയേ ആ സ്വപ്നദിനത്തിലേക്ക് അവശേഷിക്കുന്നുള്ളൂ. ഹൗസില്‍ തുടരുന്ന ആറ് പേരില്‍ നിന്നും ഫൈനല്‍ ഫൈവിലേക്ക് ചുരുങ്ങി ഒടുക്കം അവിടെ നിന്ന് ഒരാള്‍ വിജയിയാകുമ്പോള്‍ 100 ദിവസത്തെ കാത്തിരിപ്പിന് വിരാമമിടുകയാണ്. വളരെ പ്രതീക്ഷയോടെ ഈ സന്ദര്‍ഭത്തെ ഉറ്റുനോക്കുകയാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും.
അതിനിടെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ഡിബേറ്റ് ശ്രദ്ധ നേടുകയാണ്. ഇത്രയും ദിവസങ്ങള്‍ ഹൗസിനുള്ളില്‍ നിന്നതിന്റെ പശ്ചാത്തലത്തില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ തുറന്ന ഡിബേറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുകയാണ്. ബിഗ് ബോസിന്റെ തന്റെ പ്രധാന എതിരാളി ബ്ലെസ്ലിയാണെന്ന് പറയുന്ന റിയാസ് അതിന് കാരണങ്ങളും നിരത്തുന്നു.

'ഇവിടെ ഒന്നാമത്തെ ദിവസം മുതല്‍ നൂറാമത്തെ ദിവസം വരെ നില്ക്കുന്നു എന്നതിനല്ല പ്രാധാന്യം. ഒന്നാമത്തെ ദിവസം മുതല്‍ നൂറാമത്തെ ദിവസം വരെയായാലും, 42 മുതല്‍ നൂറായാലും ഇവിടെ എങ്ങനെ നിന്നു, എന്ത് ചെയ്തു, പ്രേക്ഷകര്‍ക്ക് എന്ത് കൊടുത്തു, നിങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് എന്ത് മനസ്സിലായി എന്നതിലാണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഈ വീട്ടില്‍ എനിക്ക് വെല്ലുവിളിയെന്ന് തോന്നുന്ന ആള് ബ്ലെസ്ലിയാണ്. ആ ഷോയിലേക്ക് വരാന്‍ ഒരര്‍ഹതയും ഇല്ലാത്ത വ്യക്തിയായാണ് ബ്ലെസ്ലിയെക്കുറിച്ച് എനിക്ക് തോന്നുന്നത്. എന്നാല്‍ അങ്ങനെ എനിക്ക് തോന്നിയിട്ടും പ്രേക്ഷകര്‍ക്ക് അതൊന്നും മനസ്സിലാകാതെ, അവര്‍ കബളിപ്പിക്കപ്പെട്ട് ബ്ലെസ്ലി ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ കാര്യമുണ്ട്.

ആര് ബിഗ് ബോസ് ടൈറ്റില്‍ നേടണം എന്നത് സംബന്ധിച്ച് ഞാന്‍ നേരത്തെ പറഞ്ഞപോലെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ജയിക്കേണ്ടത്. ഞാന്‍ വിന്നറാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍പ് പറഞ്ഞ എല്ലാ ഗുണങ്ങളും എനിക്കുണ്ടാകണം. ഞാനൊരിക്കലും ഒരു അത്യാഗ്രഹിയല്ല.
എന്നാല്‍ റിയാസിന് ഇതിനിടയില്‍ ബ്ലെസ്ലി മറുപടി കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, അതേല്‍ക്കുന്നില്ല. ഫിസിക്കല്‍ ടാസ്ക്കില് ഇതേവരെ ജയിച്ചിട്ടുണ്ടോ എന്നായിരുന്നു ബ്ലെസ്ലിയുടെ ചോദ്യം. എന്നാല്‍ കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്ക്കുള്പ്പെടെ ഗെയിമുകളില്‍ ജയിച്ചിട്ടുണ്ടെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
Also Read: ജാസ്മിന് റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം

എന്നാല്‍ എല്ലാ കാര്യങ്ങളും മനുഷ്യനില്‍ കൂടിയും കുറഞ്ഞും ഇരിയ്ക്കുമെന്നും ഒരു മനുഷ്യന് ഒരിക്കലും പെര്‍ഫെക്ട് ആയിരിക്കാനും സാധിക്കില്ലെന്നായിരുന്നു ബ്ലെസ്ലി അടുത്ത വാചകം. പക്ഷെ, അങ്ങനെയല്ല താന്‍ പറഞ്ഞതെന്നും എല്ലാ ഗുണങ്ങളും ഒരു മനുഷ്യന് ഉണ്ടെന്ന് തുറന്നു കാണിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു റിയാസ് വ്യക്തമാക്കിയത്. നൂറ് ശതമാനം പെര്ഫെക്ടാകണം എന്നല്ല പറഞ്ഞത്, ഇവിടെ നില്ക്കുമ്പോള് റിയലായിരിക്കണം ഫെയ്ക്ക് ആവരുത് എന്നായിരുന്നു റിയാസിന്റെ പ്രതികരണം.
പല സെന്‍സിലും ഈ ഷോയില്‍ വരാന്‍ പോലും അര്‍ഹനല്ല ബ്ലെസ്ലി. വന്നിട്ടുണ്ടെങ്കില്‍ പോലും ബ്ലെസ്ലി എപ്പോഴും ശ്രമിക്കുന്നത് മറ്റെന്തിനോ വേണ്ടിയാണ്. ബ്ലെസ്ലി മുന്‍പ് എന്തൊക്കെയോ ആയിരുന്നു. പക്ഷെ, ഇവിടെ വന്നിരുന്ന് കൊണ്ട് കുറച്ച് സന്ദേശങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ് അഭിനയിച്ച് തീര്‍ക്കുകയാണ്. ബ്ലെസ്ലി പ്രമോയില്‍ ഉള്‍പ്പെടെ പറഞ്ഞ പല കാര്യങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ പിന്തുടരാത്തതും, എന്തിന് ഈ വീടിനുള്ളില്‍ പോലും ബ്ലെസ്ലിക്ക് ഫോളോ ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലാത്തതുമാണ്.

എന്നിട്ടും ഒരു മുഖംമൂടി അണിഞ്ഞ് ആര്‍ക്കൊക്കെയോ സന്ദേശം കൊടുക്കുന്നുണ്ടെന്ന് തോന്നിപ്പിച്ച്, എന്തെങ്കിലും ഒരു വലിയ പ്രശ്നം ഉണ്ടായാല്‍ മണിക്കൂറുകളോളം മാറിയിരുന്ന് ആലോചിച്ച് മൂന്നോ നാലോ തഗ് ഡയലോഗുകള്‍ അടിയ്ക്കുന്നതും ആ ഡയലോഗുകള്‍ പുറത്ത് നല്ല ബിജിഎമ്മിട്ട് ആഘോഷിക്കണമെന്ന് നേരത്തെ തന്നെ ആളുകളെ ഏല്‍പ്പിച്ചിട്ട് വരുന്നതൊന്നും റിയലായിട്ടുള്ള കാര്യമല്ല.
അത് വളരെ മോശമാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്നിട്ടും അത് മനസ്സിലാക്കാതെ പ്രേക്ഷകര്‍ ഫൈനല്‍ ഫൈവിലേക്ക് ബ്ലെസ്ലിയെ എത്തിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കൊരു വെല്ലുവിളി തന്നെയാണ്. 'റിയാസ് സലീം തുറന്ന് സമ്മതിക്കുന്നു.
-
കുട്ടി ദീപന് എത്തി...! ദീപന്റേയും മായയുടേയും വീട്ടിലേക്ക് ഒരാള്‍ കൂടി; അനിയനെ വരവേല്‍ക്കാന്‍ കുഞ്ഞേച്ചിയും
-
വീട്ടിൽ പല പ്രാവശ്യം അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്'; ഷൈൻ!
-
അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും