For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടൊ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർ

  |

  എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അർച്ചന സുശീലൻ. നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് അർച്ച മിനിസ്ക്രീനിൽ എത്തുന്നത്. ഗ്ലോറി എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ അർച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു, മികച്ച അഭിപ്രായമായിരുന്നു നടിയ്ക്ക് ലഭിച്ചത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് അർച്ചന. സീരിയലിനോടൊപ്പം തന്നെ ഉഗ്രൻ നൃത്ത ചുവടുകളുമായി താരം പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ടായിരുന്നു.

  archana

  അർച്ചന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. ബിഗ് ബോസ് സീസൺ 1 ലെ മത്സരാർത്ഥിയായിരുന്നു അർച്ചന. ഷോയിലെത്തിയതോടെയാണ് അർച്ചനയെ പ്രേക്ഷകർ അറിയുന്നത്. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അർച്ചന. ബിഗ് ബോസ് ഷോയിലൂടെ അർച്ചനയ്ക്ക് ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. 91 ദിവസം വരെ അർച്ചന ബിഗ് ബോസ് ഹൗസിൽ നിന്നിരുന്നു.

  അന്ന് താൻ പറയുന്നത് കേൾക്കാൻ ആരും ശ്രമിച്ചില്ല, സംഭവിച്ചതിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  ബിഗ് ബോസ് ഷോയ്ക്ക് ശേഷവും മിനിസ്ക്രീനിൽ സജീവമാവുകയായിരുന്നു താരം. പിന്നീടും വില്ലത്തി വേഷത്തിൽ തന്നെയായിരുന്നു താരം എത്തിയത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിവായിരുന്നു അഭിനയിച്ചത്. സ്വപ്ന എന്ന കഥാപാത്രത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സീരിയലിൽ നിന്ന് മാറി നിൽക്കുകയാണ് അർച്ചന. നടിക്ക് പകരം പുതിയ താരം സീരിയലിൽ എത്തിയിട്ടുണ്ട്.

  അർച്ചന എങ്ങോട്ടാണ് പോയതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കൃത്യമായ ഇത്തരം താരം നൽകിയിട്ടില്ല. സീരിയലിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹൃത്തുക്കൾക്കൊപ്പുള്ള ചിത്രങ്ങളും സന്തോഷകരമായ നിമിഷങ്ങളുമെല്ലാം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. അർച്ചയുടെ ചിത്രങ്ങൾ വൈറലായതോടെ പ്രേക്ഷകർക്ക് അറിയേണ്ടത് ഇനി എന്നാണ് കേരളത്തിൽ മടങ്ങി എത്തുക എന്നാണ് . ചിലർ അർച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നതും ഉണ്ട്. കേരളം വിട്ടതാണോ. എന്നാണ് നാട്ടിലേക്ക്. ഇനി നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയിൽ സ്ഥിര താമസമാക്കിയോ. എന്നിങ്ങിനെയാണ് ആരാധകർ ചോദിക്കുന്നത്. എല്ലാത്തിനും കൂടി "യാ'' എന്ന ഒറ്റവാക്ക് ഉത്തരമാണ് നടി നൽകിയിരിക്കുന്നത്.. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യു എസ്സിൽ അടിച്ചുപൊളിക്കുകയാണ് അർച്ചന എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

  കുടുംബവിളക്ക്; വേദികയെ കാണാൻ ഹോട്ടലിൽ സിദ്ധാർത്ഥ്, ബിൽ അടച്ചു, സിദ്ധു പൊളിയാണെന്ന് പ്രേക്ഷകർ

  ബിഗ് ബോസിൽ എത്തിയപ്പോഴാണ് താരത്തിന്റെ കുടുംബത്തെ കുറിച്ചും മറ്റുനുള്ള വിവരങ്ങൾ പുറം ലോകത്ത് എത്തുന്നത്.
  അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. താരത്തിന്റെ പിതാവ് സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പന സുശീലനുമാണ്. സഹോദരിയും കുടുംബാംഗങ്ങളും പ്രേക്ഷകരുടെ സുപരിചിതരാവുന്നത് അർച്ച ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ്. അവതാരകയും നടിയും ബിഗ് ബോസ് സീസൺ 2 താരവുമായ ആര്യയുടെ ആദ്യഭാർത്താവാണ് രോഹിത്. ഇവർ നിയമപരമായി വേർപിരിഞ്ഞു എങ്കിലും അടുത്ത സുഹൃത്തുക്കളാണ്. ആര്യയും അർച്ചനയും തമ്മിലും നല്ല ബന്ധമാണുള്ളത്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  സാബു മോൻ വിജയി ആയ ബിഗ് ബോസ് സീസൺ 1ലെ മികച്ച മത്സരാർത്ഥിയായിരുന്നു അർച്ചന. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ഷോയിലൂടെ അർച്ചനയുടെ ഇമേജ് മാറുകയായിരുന്നു. സ്ക്രീനിൽ കണ്ട അർച്ചനയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. സാബുമോൻ, രഞ്ജിനി, ദിയ സന, എന്നിവർ ബിഗ് ബേസ് ഹൗസിലെ അർച്ചനയുടെ അടുത്ത സുഹൃത്തുക്കളാണ്. നടൻ ദീപനും നടിയുടെ സുഹൃത്താണ്. താരവും ബിഗ് ബോസ് സീസൺ 1 ലെ മത്സരാർത്ഥിയായിരുന്നു.

  Read more about: serial
  English summary
  Bigg Boss Malayalam Season 1 Archana Suseelan's reply About Fans Back To Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X