For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന് ഒന്നര വയസ്സുള്ളപ്പോഴാണ് ഉമ്മയെ ഏൽപ്പിച്ചിട്ട് ഇറങ്ങുന്നത്, വെളിപ്പെടുത്തലുമായി ദിയ

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിയ സന. ബിഗ് ബോസ് സീസൺ 1 ലെ മത്സരാർഥിയായിരുന്നു ദിയ. ആക്ടിവിസ്റ്റായിരുന്ന ഇന്ന് ദിയ മലയാളി പ്രേക്ഷകർക്കിടയിൽ അത്ര സുപരിചിതയായിരുന്നില്ല. എന്നാൽ ബിഗ് ബോസ് സീസൺ 1 ൽ എത്തിയതോടെ നടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ സന. തന്റെ അഭിപ്രായവും നിലപാടും ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

  കറുപ്പിൽ അതീവ ഗ്ലാമറസായി സാക്ഷി അഗർവാൾ, ചിത്രം കാണാം

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിയയുടെ ചില തുറന്ന് പറച്ചിലുകാളാണ്. ദിയ സനയുടെ ജീവിതത്തെ കുറിച്ച് നിരവധി കഥകൾ പുറത്തു വന്നിരുന്നു. അതിൽ ഭൂരിഭാഗവും മകനെ ഉപേക്ഷിച്ച അമ്മ, ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിയവൾ എന്ന ലേബലുകളോടെയാണ് കഥ പ്രചരിച്ചത്. ഇപ്പോഴിത തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിയ സന. ജോഷ് ടോക്കിലൂടെയാണ് അധികമാർക്കും അറിയാത്ത ആ ഭൂതകാലത്തെ കുറിച്ച് ദിയ സംസാരിച്ചത്.

  തിരുവനന്തപുരത്ത് വെമ്പായം എന്ന സ്ഥലത്താണ് താൻ ജനിച്ചു വളർന്നത് . പണ്ടുമുതലേ പാടാൻ ഉള്ള കഴിവുണ്ടായിരുന്നു. മറ്റു ലോകവിവരങ്ങൾ ഒന്നും അറിയാത്ത ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു താൻ . ഉമ്മയാണ് തന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണച്ചത് . മറ്റൊരു കൾച്ചർ ആയിരുന്നത് കൊണ്ട് കൂടുതൽ പുറത്തേക്ക് വരാൻ തനിക്ക് ആദ്യ കാലങ്ങളിൽ കഴിഞ്ഞിരുന്നില്ല . രാത്രികാലങ്ങളിൽ വീട്ടിൽ ഉള്ളവരെ ധിക്കരിച്ചും, ഒളിച്ചും പാത്തും സ്റ്റേജ് പരിപാടികൾക്കൊക്കെ പോയിട്ടുണ്ട്. അങ്ങിനെയാണ് സമ്മാനങ്ങൾ വാങ്ങിച്ചിട്ടുള്ളത്. ആ സമയത്തും ഉപദ്രവിച്ചാൽ കൂടിയും ഉമ്മ ആയിരുന്നു ഒരുപാട് പിന്തുണച്ചിട്ടുള്ളത്. എങ്കിലും അമ്മാവന്മാർക്കും മറ്റും ഞാൻ ഓർത്തഡോക്സ് രീതിയിൽ നിന്നും പുറത്തു കടക്കുന്നതിനോട് എതിർപ്പായിരുന്നു.

  പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് വിവാഹം നടക്കുന്നത്. അതുകഴിഞ്ഞപ്പോൾ തന്നെ കുഞ്ഞു ജനിക്കുന്നു. ശരിക്കും എന്നെ ഇഷ്ടപ്പെട്ടു ചോദിച്ചുവന്നു വിവാഹമായിരുന്നു. എന്നാൽ നാട് മുഴുവനും അറിയുന്നത് ഞാൻ പ്രേമിച്ചു വിവാഹം കഴിച്ചു എന്നാണ്. ആദ്യമായി സദാചാരപ്രശ്നം നേരിടുന്നത് അപ്പോഴാണ്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം നോക്കിയപ്പോൾ അതൊക്കെ അടിപൊളിയാണ് അങ്ങിനെയാണ് വിവാഹം നടക്കുന്നത്. പക്ഷെ പുള്ളിക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ലോകപരിചയമോ ജോലിയോ ഒന്നും ഇല്ലാതെ കഴിഞ്ഞിരുന്ന ഒരാൾ ആയിരുന്നു .

  പ്രേമിച്ചു വിവാഹം കഴിച്ചു എന്ന് പറയുന്നത് അന്ന് സമൂഹത്തിൽ വലിയ തെറ്റായിരുന്നു. പ്രത്യേകിച്ചും ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക്. ഞാൻ അയാളെ കണ്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അയാൾ എന്നെയും കണ്ടിട്ടുണ്ട്. പക്ഷെ പ്രണയം ഉണ്ടായിരുന്നില്ല. അങ്ങനെ വിവാഹം കഴിഞ്ഞ ശേഷമുള്ള എന്റെ കുടുംബ ജീവിതം എന്റെ മാമന്മാർക്ക് ഉൾക്കൊള്ളാൻ പറ്റുന്നത് ആയിരുന്നില്ല. ഞാനും ഉമ്മച്ചിയും മറ്റുമക്കളും തമ്മിൽ വഴക്ക് ഉണ്ടാക്കാൻ മാമന്മാരും മറ്റും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും അവർ അത് തിരിച്ചറിയും എന്നാണ് ഞാൻ വിശ്വസിച്ചത്. അവർക്ക് ഒരുമാറ്റവും ഉണ്ടായില്ല. എന്നെ അടിച്ചമർത്താണ് ശ്രമിച്ചത്.

  മകന് ഒന്നര വയസ്സ് ഉള്ളപ്പോൾ ആണ് ഞാൻ എന്റെ ഉമ്മയുടെ കയ്യിൽ ഏല്പിച്ചിട്ട് അവിടെ നിന്നും ഇറങ്ങുന്നത്. അതിനു കുഞ്ഞിനെ നോക്കാത്തവൾ എന്ന പഴി കേട്ടിട്ടുണ്ട്. ഇവൾ ചെയ്യുന്ന തൊഴിൽ വേറെയാണ്. വൃത്തികെട്ട രീതിയിൽ ആണ് നടക്കുന്നത്. പ്രശ്നക്കാരി ഒക്കെയാണ് എന്ന് ആളുകൾ പറഞ്ഞുണ്ടാക്കി. സദാചാരഗുണ്ടായിസം വരെ നേരിടേണ്ടി വന്നു,തെരുവിൽ ഇട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട്. അതിജീവനത്തിനും കുടുംബത്തെ പോറ്റുന്നതിനും വേണ്ടി വീട്ടുജോലി വരെ ചെയ്തിട്ടുണ്ട്. തെരുവിൽ കിടന്നുറങ്ങിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആ സമയം ഫ്ലാറ്റിൽ ആണ് താമസം എന്നായിരുന്നു ഉമ്മയോട് പറഞ്ഞിരുന്നത്. അന്നും തന്നാൽ കഴിയുന്ന സഹായം വീട്ടിൽ കൊടുക്കുമായിരുന്നു.
  അങ്ങനെ തകർച്ചയിൽ നിന്നും പടിപടിയായിട്ടാണ് താൻ ജീവിതത്തിൽ വിജയം കൈവരിച്ചത്.

  സത്യം തുറന്ന് പറഞ്ഞ് ദിയ സന | filmibeat Malayalam

  സ്ത്രീധനം കൊടുത്താണ് എന്നെ അന്ന് വിവാഹം കഴിച്ചത്. അതെല്ലാം എടുത്തിട്ടാണ് അയാൾ എന്നെ ഉപേക്ഷിച്ചുപോയത്. പിന്നീട് ഇടക്ക് അയാൾ തിരിച്ചു വന്നിരുന്നു. വീണ്ടും ഞാൻ
  ഗർഭിണി ആവുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ക്രൂര പീഡനങ്ങൾക്ക് ഒടുവിൽ ആ കുഞ്ഞിനെ നഷ്ടമാകുകയായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ഒരിക്കൽ താൻ കിണറ്റിൽ ചാടുകയും ചെയ്തിരുന്നു. ഇതൊക്കെ നാട്ടുകാർക്ക് അറിവുള്ളതാണ്. അത്രയും പ്രശ്നങ്ങൾ തരണം ചെയ്തിട്ടാണ് ഞാൻ അവിടെ നിന്ന് ഇറങ്ങുന്നത്. അന്നൊന്നും ആരും പിന്തുണക്കാൻ ഉണ്ടായില്ലെന്നും ദിയ പറയുന്നു. ബിഗ് ബോസ് ഷോയാണ് എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റ്' എന്നും ദിയ അഭിമുഖത്തിൽ പറഞ്ഞു.

  Read more about: diya sana
  English summary
  Bigg Boss Malayalam Season 1 Fame Diya Sana Opens Up Her Tragic Life And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X