For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൾ ജനിച്ചതോടെ പേളിയുടെ ഭാഗ്യം തുടങ്ങി, പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

  |

  കേരളത്തില്‍ യൂട്യൂബ് ചാനലിലൂടെ വരുമാനം ഉണ്ടാക്കുന്നവരാണ് പലരും. അങ്ങനെ സെലിബ്രിറ്റികളായി മാറിയവരും നിരവധിയാണ്. അതേ സമയം സൂപ്പര്‍താര പരിവേഷത്തില്‍ നിന്നും ചാനല്‍ തുടങ്ങി വിജയം കൊയ്യുന്നവരും കൂട്ടത്തിലുണ്ട്. അവതാരകരായിട്ടെത്തി നായിക, നായകന്മാരൊക്കെയായി വളര്‍ന്ന താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും.

  എന്തൊരു സുന്ദരിയാണ്, മധു ശാലിനിയുടെ മനോഹരമായ ഫോട്ടോസ് കാണാം

  പേളിയെ കാണാന്‍ പോകുന്നതുമായി ബന്ധപ്പെട്ട് ജിപി കഴിഞ്ഞ ദിവസമിട്ട വീഡിയോ വൈറലായിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് ഇവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അങ്ങനെ എങ്കില്‍ ഇതിലൂടെ അവരുണ്ടാക്കുന്ന വരുമാനം എത്രയായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ടോ. ലക്ഷങ്ങളാണ് ജിപിയും പേളിയും ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ട് നേടി എടുത്തതെന്നാണ് മറ്റൊരു യൂട്യൂബറായ മൂപ്പന്‍സ് വ്‌ലോഗ് പറയുന്നത്.

  പോസിറ്റീവ് എനര്‍ജി നല്‍കുന്ന രണ്ട് താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും. വരുമാനത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ട് പേരില്‍ ആരാണ് മുകളിലെന്ന് ചോദിച്ചാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പേളി മാണി ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന്റെ കാരണം കൂടി മൂപ്പന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷമായി ജിപി ചാനല്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന് ഉണ്ടായ വരുമാനത്തെ കുറിച്ചാണ് ആദ്യം പറയുന്നത്.

  വളരെ പോസിറ്റീവായിട്ടാണ് ജിപി വീഡിയോസ് ഇടാറുള്ളത്. സെലിബ്രിറ്റി സുഹൃത്തുക്കള്‍ക്കൊപ്പവും അവരുടെ വീടുകളില്‍ പോയിട്ടുമൊക്കെയാണ് ജിപി വീഡിയോ ചെയ്യാറുള്ളത്. തമാശ നിറഞ്ഞുള്ള കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ചാനലില്‍ ഉള്ളത് മുഴുവനും. അതില്‍ നിന്നെല്ലാം രണ്ടര കോടിയ്ക്ക് മുകളില്‍ വ്യൂസ് ആണ് ജിപി നേടിയത്. 145 വീഡിയോയില്‍ നിന്നുമാണ് ഇത്രയും കാഴ്ചക്കാരെ ലഭിച്ചത്.

  അഞ്ചര ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ രൂപ വരുമാനമായി ജിപിയ്ക്ക് ലഭിച്ചിട്ടുണ്ടാവുമെന്നാണ് ഏകദേശമുള്ള ഒരു കണക്ക്. എന്നാല്‍ അടുത്ത കാലത്തുള്ള ജിപിയുടെ വീഡിയോ വളരെയധിക ഹിറ്റാണ്. നേരത്തെ സ്റ്റാര്‍ ആണെങ്കിലും ഇപ്പോള്‍ യൂട്യൂബിലും ജിപിയ്ക്ക് ഫാന്‍സിനെ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്താണ് ജിപിയുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. അതില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്.

  പേളിയ്ക്കും ശ്രീനിഷിനും മകള്‍ നില ജനിച്ചതോട് കൂടിയാണ് ഭാഗ്യം വന്നത്. ഇപ്പോള്‍ ചാനല്‍ വലിയ ഹിറ്റാണ്. ജിപി ആണെങ്കിലും പേളി ആണെങ്കിലും ഹേറ്റേഴ്‌സിനെ അധികം ഉണ്ടാക്കാത്തവരാണ്. അതുകൊണ്ട് തന്നെ ഫോളോ ചെയ്യുന്നവരെല്ലാം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് പേളിയുടെ ചാനലില്‍ വന്നത് പത്ത് കോടിയ്ക്ക് മുകളില്‍ വ്യൂസ് ആണ്. ഗംഭീരമായൊരു വളര്‍ച്ചയാണിത്.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

  2011 മുതല്‍ പേളിയുടെ ചാനല്‍ ഉണ്ടെങ്കിലും ഇപ്പോഴാണ് ആക്ടീവ് ആയത്. അതേ സമയം പത്ത് കോടി കാഴ്ചക്കാരെ കൊണ്ട് വന്നത് കേവലം 31 വീഡിയോയിലൂടെയാണ് എന്നതാണ് ശ്രദ്ധേയം. അതിലൂടെ ഇരുപത്തി രണ്ടര ലക്ഷം രൂപയാണ് പേളിയ്ക്ക് വരുമാനം ലഭിച്ചത്. കൃത്യമായ കണക്ക് ഇതല്ലെങ്കിലും ഇതിനും മുകളിലായിരിക്കും കിട്ടിയിട്ടുണ്ടാവുക. ഇപ്പോള്‍ നില മോള്‍ കൂടി വന്നതോടെ കുഞ്ഞിനെ കാണാനാണ് പേളിയുടെ ചാനലില്‍ എല്ലാവരും എത്തുന്നത്.

  English summary
  Bigg Boss Malayalam Season 1 Fame Pearle Maaney And Govind Padmasoorya's 1 Year Social Revenue Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X