For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ വീട്ടിലെ മാമ്മോദീസയ്ക്ക് പിന്നാലെ ചോറൂണും; ശ്രീനിയോടും പേളിയോടും ബഹുമാനം മാത്രമെന്ന് ആരാധകര്‍

  |

  പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ മകള്‍ നിലയും ചേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയത് പെട്ടെന്നാണ്. ബിഗ് ബോസില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ട വിവാഹിതരായ ഇരുവരും അടുത്തിടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകര്‍ പോലുമറിയാതെ കൈമാറിയ ചില കാര്യങ്ങളെ കുറിച്ചും ക്യാമറയ്ക്ക് മുന്നിലെ പ്രണയവുമാണ് താരങ്ങള്‍ പറഞ്ഞത്.

  ചുവപ്പഴകിൽ ശ്രീദേവിയുടെ മകൾ, ജാൻവി കപൂറിൻ്റെ കിടിലൻ ഫോട്ടോസ് കാണാം

  തൊട്ട് പിന്നാലെ മോളുടെ മാമ്മോദീസയും നടത്തി. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി നില മോളുടെ ചോറൂണ് നടത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ പേളി-ശ്രീനിഷ് ദമ്പതിമാര്‍ക്കും അവരുടെ കുടുംബത്തിനും ആശംസകള്‍ അറിയിച്ച് ആരാധകരും വന്നു. മാതൃകാപരമായ ജീവിതമാണ് ഇരുവരുടേതെന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അന്ന് മുതല്‍ പേളി പ്രസവിക്കുന്നതും കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവില്‍ മാര്‍ച്ച് ഇരുപതിനാണ് പേളിയ്ക്കും ശ്രീനിഷിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകള്‍ക്ക് നില എന്ന് പേരിട്ടതും പ്രസവസമത്തെ വീഡിയോയടക്കം പേളി പുറത്ത് വിട്ടു. ഓരോ സമയത്തും താന്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും വീഡിയോകളിലൂടെ പേളി തുറന്ന് പറഞ്ഞിരുന്നു. ഒപ്പം പിന്തുണയുമായി ശ്രീനിഷും ഉണ്ട്.

  ഭയങ്കര ഇഷ്ടമാണെങ്കിലും ഇങ്ങനെ ചെയ്യുമോ? പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ് റിതു മന്ത്ര

  പേളിയെയും ശ്രീനിയെയും പോലെ തന്നെ മകള്‍ നിലയ്ക്കും ഇപ്പോള്‍ ഒത്തിരി ഫാന്‍സുണ്ട്. കുഞ്ഞ് ജനിച്ചത് മുതല്‍ വിശേഷങ്ങള്‍ അന്വേച്ചിരിക്കുകയാണ് ഓരോരുത്തരും. കഴിഞ്ഞ ദിവസം പേളിയുടെ വീട്ടില്‍ നിന്നുമായി നിലയുടെ മാമ്മോദീസ നടത്തിയിരുന്നു. ശ്രീനിഷിന്റെ അച്ഛനും അമ്മയും പേളിയുടെ കുടുബവുമെല്ലാം ഒരുമിച്ചെത്തിയാണ് മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ഇതോടെ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും വന്നിരുന്നു. എന്ത് കൊണ്ടാണ് കുഞ്ഞിനെ മാമ്മോദീസ മുക്കിയതെന്നും അച്ഛന്റെ രീതിയ്ക്ക് വളര്‍ത്തുന്നില്ലേന്ന് ചോദിച്ചവരുമുണ്ട്.

  ഇന്ദ്രന്‍സിന് ഇന്നും അതേ ശരീരം തന്നെയാണ്; അന്ന് പലരും ശരീരത്തിലെ കുടക്കമ്പി തപ്പി നടക്കുകയായിരുന്നു, കുറിപ്പ്

  എന്നാല്‍ തൊട്ടടുത്ത ദിവസം കുഞ്ഞിന് ചോറൂണ് നടത്തിയിരിക്കുകയാണ്. ശ്രീനിഷിന്റെ കുടുംബത്തില്‍ നിന്നും മുത്തച്ഛിയടക്കമുള്ള സാന്നിധ്യത്തിലായിരുന്നു നിലയ്ക്ക് ആദ്യമായി ചോറ് കൊടുത്തത്. എല്ലാവരും ആഘോഷത്തില്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളും പേളി തന്നെ പുറത്ത് വിട്ടു. ഇതോടെയാണ് താരകുടുംബത്തിന് നന്മകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരെത്തിയത്. എന്നും പേളി വിശേഷങ്ങളുമായി എത്തുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. നില മോളെ കണ്ടാല്‍ ശ്രീനിയുടെ അമ്മയുടെ ഛായ ആണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

  അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  കുഞ്ഞ് നിലയ്ക്കും മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് ആരാധകരെത്തുന്നത്. പേളിഷ് ആര്‍മി എന്ന പേരിലുള്ള ആര്‍മി പേജുകളിലൂടെ ഈ ചിത്രങ്ങളെല്ലാം തരംഗമായിരുന്നു. മുന്‍പ് ഇരുവരുടെയും വിവാഹവും രണ്ട് മതാചാരപ്രകാരമാണ് നടത്തിയത്. രണ്ട് പേരുടെയും വിശ്വാസങ്ങള്‍ എതിര്‍ക്കാതെ അത്രയും ബഹുമാനം കൊടുക്കുന്നവരാണെന്ന് ഈ പ്രവൃത്തികളിലൂടെ വ്യക്തമാവുന്നുണ്ടെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഇരുവരും ബിഗ് ബോസില്‍ നിന്ന് ഗെയിമിന് വേണ്ടി പ്രണയിച്ചതാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്നും പേളിഷ് ആര്‍മി പറയുന്നു.


  സുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല, ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തി

  English summary
  Bigg Boss Malayalam Season 1 Fame Pearle Maaney And Srinish Aravind Shared Nila's Choroonu Ceremony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X