For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ പേര് കണ്ടെത്തിയത് 9ാം ക്ലാസിൽ , റോയയുടെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. സീരിയലിലൂടെയാണ് താരം ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഏഷ്യനെറ്റ് അവതരിപ്പിച്ച ബഡായി ബംഗ്ലാവ് ആയിരുന്നു നടിയുടെ കരിയർ മാറ്റിയത്. ഈ ഷോയിലൂടെ ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അവതാരകയായി തിളങ്ങി നിൽക്കുമ്പോഴാണ് ആര്യ ബിഗ് ബോസിൽ എത്തുന്നത്. ഷോയിൽ എത്തിയതോടെ താരത്തിന് ഹേറ്റേഴ്സിന്റെ എണ്ണം വർധിക്കുകയായിരുന്നു. സൈബർ അറ്റാക്കും നടിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിമർശകർക്ക് ചെവി കൊടുക്കാതെ മകളോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ആര്യ.

  പ്രിയാമണിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

  പുതിയ ചുവട് വയ്പ്പുമായി സായിയും ഫിറോസും സൂര്യയും, ജോലിയിൽ സജീവമായി അനൂപും ഋതുവും...

  ആര്യയെ പോലെ തന്നെ മകൾ റോയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അമ്മയ്ക്കൊപ്പം മകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ ഇൻസ്റ്റഗ്രാം റീൽസൊക്കെ വൈറലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലാവാറുമുണ്ട്. ഇൻസ്റ്റഗ്രാം ക്യു. എയുമായി ആര്യ എത്താറുണ്ട്.

  നെറ്റിയിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം നവവധുവായി സൂര്യ, കൂടെവിടെയിൽ വിവാഹം, സൂചന നൽകി ബിബിൻ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആര്യയുടെ പുതിയ അഭിമുഖമാണ്. മകളുടെ പേരിന് പിന്നിലുള്ള കഥയാണ് താരം വെളിപ്പെടുത്തുന്നത്. താൻ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകൾക്കായുള്ള റോയ എന്ന് പേര് കണ്ടെത്തിയതെന്നാണ് ആര്യ പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ റോയ എന്ന പേരിന് പിന്നിലുള്ള കഥ വെളിപ്പെടുത്തിയത്. എന്നാൽ അന്ന് ഈ പേരിന്റെ അർത്ഥം അറിയില്ലായിരുന്നുവെന്നും മകൾ ജനിച്ചതിന് ശേഷമാണ് അർത്ഥം കണ്ടെത്തിയതെന്നും ആര്യ പറയുന്നു.

  റോയ എന്നത് ഗ്രീക്ക് വേര്‍ഡാണ്, സ്വപ്‌നസാഫല്യമെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഞാനും രോഹിത്തും പ്രണയത്തിലായത്. അന്നേ നമ്മള്‍ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു എന്നാണ് റോയ എന്ന പേരിന് പിന്നിലെ കഥയ കുറിച്ച് ആര്യ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

  എന്റെ ഫ്രണ്ട്‌സിനെല്ലാം ഞങ്ങളുടെ റിലേഷനെക്കുറിച്ച് അറിയാമായിരുന്നു. എന്റെ ക്ലാസിലെ ഒരു ഫ്രണ്ടാണ് പേര് തിരഞ്ഞെടുത്തത്. രോഹിത്തും ആര്യയും ചേര്‍ന്നാണ് റോയ എന്ന പേര്. ആണ്‍കുട്ടിയാണെങ്കില്‍ അഹിത് എന്നും പെൺകുട്ടിയാണെങ്കുൽ റോയ എന്നും ഇടാമെന്നായിരുന്നു. അന്ന് തന്നെ ആ പേരുകള്‍ മനസ്സിലുറപ്പിച്ചിരുന്നു. മോളാണെങ്കില്‍ നമുക്ക് റോയ എന്ന് പേരിടാമെന്ന് രോഹിത്തിനോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അന്ന് അര്‍ത്ഥമൊന്നും അറിയില്ലായിരുന്നു . എന്നാൽ പിന്നീട് മകൾ ജനിച്ചതിന് ശേഷം തപ്പിയപ്പോഴാണ് പേരിന്റെ അര്‍ത്ഥം മനസ്സിലായതെന്നും ആര്യ പറയുന്നു. റോയ എന്നത് ഗ്രീക്ക് വേര്‍ഡാണ്.സ്വപ്‌നസാഫല്യം എന്നാണ് അർത്ഥമെന്നും താരം പറയുന്നു. വിവാഹമോചനത്തിന് ശേഷവും താനും റോഹിത്തും തമ്മിൽ സംസാരിക്കാറുണ്ടെന്നും അടുത്ത സുഹൃത്തുക്കളാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. നടിയും ബിഗ് ബോസ് സീസൺ 1 താരം അർച്ചനയുടെ സഹോദരനാണ് റോഹിത്. റോയയ്ക്ക് അച്ഛനുമായുംവലിയ അടുപ്പമാണ്.പിതാവിനോടൊപ്പം പോയി നിൽക്കാറുണ്ട്.

  18ാം വയസ്സിലായിരുന്നു ആര്യയുടെ വിവാഹം.വിവാഹ ശേഷമാണ് അച്ഛനുമായുള്ള അടുപ്പം കൂടിയതെന്ന് ആര്യ ബിഗ് ബോസ് ഷോയിൽ പറഞ്ഞിരുന്നു. 18ാമത്തെ വയസ്സിലായിരുന്നു വിവാഹം. ആ സമയത്താണ് അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തത്. അച്ഛനും അത് ഫീല്‍ ചെയ്തിരുന്നു. ആ സമയത്ത് വന്ന ബോണ്ടിങ്ങാണ്, അത് സ്‌ട്രോംഗാവുകയായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്ന് പോയ അവസ്ഥയെക്കുറിച്ച് മുന്‍പ് ആര്യ പറഞ്ഞിരുന്നു.ഹോദരിയുടെ വിവാഹം തന്റെ വലിയ സ്വപ്‌നമാണെന്ന് ആര്യ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു സഹോദരിയുടെ വിവാഹനിശ്ചയം നടത്തിയത്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  സെപ്റ്റംബർ 13 ന് ആര്യയുടെ 31ാം പിറന്നാളായിരുന്നു. മകൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു പിരന്നാൾ. ആഘോഷ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ പിറന്നാളിനെ കുറിച്ചും ആര്യ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം വളരെ മോശമായ ഘട്ടത്തിലൂടെയായിരുന്നു കടന്നു പോയതെന്നാണ് ആര്യ പറയുന്നത്. ബിഗ് ബോസ് ഷോയിൽ വെച്ചായിരുന്നു പ്രണയത്തെ കുറിച്ച് ആര്യ വെളിപ്പെടുത്തിയത്. എന്നാൽ പേരോ മറ്റ് വിവരങ്ങള താരം പങ്കുവെച്ചിരുന്നില്ല. ജാൻ എന്നായിരുന്നു ആളെ വിളിച്ചിരുന്നത്. എന്നാൽ ഈ ബന്ധം അധികം നാൾ നീണ്ട് നിന്നിരുന്നില്ല. ഇത് ആര്യയെ മാനസികമായി തളർത്തിയിരുന്നു. ബ്രേക്കപ്പിനെ കുറിച്ച് നടി തന്നെയായിരുന്നു വെളിപ്പെടുത്തിയത്.

  Read more about: arya bigg boss
  English summary
  Bigg Boss Malayalam Season 2 fame AryaAbout Her daughter Name Roya's Meaning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X