For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം

  |

  ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരമാണ് ആര്യ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 2വിലും ആര്യ എത്തി. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. വഴക്കുണ്ടാക്കാനും ടാസ്‌ക് ചെയ്യാനുമെല്ലാം ഒരുപോലെ തന്നെ ആര്യ മുന്നിലുണ്ടായിരുന്നു. കൊവിഡ് മൂലം ഷോ പാതി വഴിയില്‍ നിര്‍ത്തുമ്പോഴും ആര്യ ഷോയിലുണ്ടായിരുന്നു.

  ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നിരന്തരം ആരാധകരുമായി ആര്യം സംവദിക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ആര്യ മറുപടി നല്‍കാറുണ്ട്. കഴിഞ്ഞ ദിവസവും ആര്യ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിനേയും സീസണ്‍ 3യേയും കുറിച്ചുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം ആര്യ മറുപടി നല്‍കുകയും ചെയ്തു.

  രണ്ട് സീസണുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇപ്രാവശ്യം വ്യത്യാസം തോന്നിയത് ടെലികാസ്റ്റിലാണ്. ഇത്തവണ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും കാണിക്കുന്നുണ്ടെന്നായിരുന്നു ഇതിന് ആര്യ നല്‍കിയ മറുപടി. ആളുകളെ ടെലിക്കാസ്റ്റ് കണ്ട് വിധിക്കരുതെന്ന് താന്‍ പഠിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

  സീസണ്‍ 2യിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ആരെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എനിക്കെല്ലാരേയും ഇഷ്ടമാണ്. കുടുംബമാണ് എല്ലാവരും. ഒരു പ്ലെയര്‍ എന്ന നിലയില്‍ ഇഷ്ടം തീര്‍ച്ചയായും ആര്‍ജെ രഘുവിനെയാണ് എന്നായിരുന്നു ഇതിന് ആര്യ നല്‍കിയ മറുപടി. ബിഗ് ബോസില്‍ ആര്യയും രഘുവും നല്ല സുഹൃത്തുക്കളായിരുന്നു. ഷോയുടെ പുറത്തും ഇവര്‍ക്കിടയിലെ സൗഹൃദം ശക്തമാണ്. ബിഗ് ബോസ് താരങ്ങളുടെ വെബ് സീരീസും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.

  തല തെറിച്ചവന്‍ എന്നായിരുന്നു ഫുക്രുവിനെ കുറിച്ച് ആര്യ പറഞ്ഞത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഫുക്രുവുമായി അടുത്ത സൗഹൃദമാണ് ആര്യ കാത്തു സൂക്ഷിക്കുന്നത്. ഫുക്രുവുമൊത്തുള്ള ചിത്രങ്ങള്‍ ആര്യ പങ്കുവെക്കാറുണ്ട്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയെ കുറിച്ചുള്ള അഭിപ്രായം മറ്റൊരാള്‍ ചോദിച്ചപ്പോള്‍ ബൈ പോളാര്‍ മസ്താനി ഒരു റോക്ക് സ്റ്റാര്‍ ആണെന്നായിരുന്നു ആര്യ നല്‍കിയ മറുപടി. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തെ തുടര്‍ന്നായിരുന്നു രജിത് കുമാര്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത്.

  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam

  നിങ്ങളുടെ വിവാഹത്തെ കുറിച്ച് എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗമെന്നായിരുന്നു ഇതിന് ആര്യ നല്‍കിയ ഉത്തരം.എനിക്ക് ഭയങ്കരമായ ആഗ്രഹം ഇല്ലാതില്ല. പക്ഷെ... എന്നും ആര്യ പറയുന്നുണ്ട്. ജീവിതത്തില്‍ ബ്രേക്ക് അപ്പ് നേരിടുന്നവര്‍ക്കുള്ള തന്റെ സന്ദേശവും ആര്യ കൈമാറുന്നുണ്ട്. എളുപ്പമല്ലെന്ന് എനിക്കറിയാം. പക്ഷെ മുന്നോട്ട് പോകണം. അല്ലെങ്കില്‍ തകര്‍ന്നു പോകും. നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക എന്നായിരുന്നു ആര്യയുടെ ഉപദേശം.

  English summary
  Bigg Boss Malayalam Season 2 Fame Arya About Her Marriage And Favourite Contestants Of Season 3, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X