For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല', സുഹൃത്തിന് പിറന്നാൾ ആശംസകളുമായി ആര്യ

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയും ബി​ഗ് ബോസ് മലയാളം സീസൺ 2 മത്സരാർഥിയുമായിരുന്നു ആര്യ. മിനിസ്‍ക്രീനിലും വെള്ളിത്തിരയിലും മികവ് കാട്ടിയ നടിയെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മുതലാണ്. രമേഷ് പിഷാരടിയുടെ ഭാര്യയുടെ വേഷമാണ് ബഡായി ബം​ഗ്ലാവിൽ ആര്യ അവതരിപ്പിച്ചിരുന്നത്. നടൻ മുകേഷായിരുന്നു ഷോയുടെ മറ്റൊരു ആകർഷണം. ഏറെനാൾ ഏഷ്യാനെറ്റിൽ ബഡായി ബം​ഗ്ലാവ് സംപ്രേഷണം ചെയ്തിരുന്നു. ബഡായി ബം​ഗ്ലാവിൽ നിന്നാണ് താരം ബി​ഗ് ബോസ് രണ്ടാം സീസണിൽ മത്സരാർഥിയായി എത്തിയത്.

  Also Read: ബിഗ് ബി 2 മുതല്‍ ഭീഷ്മ പര്‍വ്വം വരെ, 5 വമ്പന്‍ ചിത്രങ്ങളുമായി മമ്മൂട്ടി

  രണ്ടാം സീസണിലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ. നടിയെ ആരാധകരും പ്രേക്ഷകരും അടുത്തറിഞ്ഞത് ബി​ഗ് ബോസ് മത്സരാർഥിയായ ശേഷമാണ്. ബി​ഗ് ബോസിലെ ചില പ്രവൃത്തികളും അഭിപ്രായ പ്രകടനങ്ങളും മൂലം ആ​ര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണവും മറ്റും ബി​ഗ് ബോസ് വീടിനുള്ളിൽ ആയിരിക്കുമ്പോഴും മത്സരം കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴും ഉണ്ടായിരുന്നു. ആക്ഷേപിക്കൽ അതിരുകടന്നപ്പോൾ ആര്യ ഇതിനെതിരെ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. കൊവിഡ് മൂലം ബി​ഗ് ബോസ് രണ്ടാം സീസൺ പകുതയിൽ ഉപേക്ഷിച്ചതിൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല. വലിയ ജനപിന്തുണ ഉള്ളതിനാൽ ആര്യയുടെ വിശേഷങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

  Also Read: മേഘ്‌ന വിന്‍സെന്റ് മുതല്‍ കൃഷ്ണകുമാര്‍ വരെ, ഇങ്ങനെ വേണം തിരിച്ചുവരാന്‍! ടെലിവിഷനിലേക്ക് തിരികെ വന്നവർ

  ബി​ഗ് ബോസിൽ നിന്നും തിരികെ എത്തിയ ശേഷം ടെലിവിഷൻ പരിപാടികളും ബിസിനസുമായി മകൾക്കൊപ്പം ജീവിതം മനോഹരമാക്കുകയാണ് ആര്യ. ആര്യ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ താര തന്റെ അടുത്ത സുഹൃത്തായ വരുൺ സോമരാജന് പിറന്നാൾ ആശംസിച്ചുകൊണ്ട് പങ്കുവെച്ച് കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആര്യയുടെ ബിസിനസിലടക്കം കൂടപിറപ്പിനെ പോലെ നിന്ന് സഹായിക്കുന്ന വ്യക്തിയാണ് വരുൺ സോമരാജും ഭാര്യ രശ്മി വരുണും. തന്റ ജീവിതകഥ പറയാന്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് ഒരിക്കൽ വരുണിന്റെ പേരായിരുന്നു ആര്യ പറഞ്ഞത്.

  കഴിഞ്ഞ ദിവസം രാത്രി തന്നെ സർപ്രൈസായി കേക്കും മറ്റുമായി ആര്യയും സുഹൃത്തുക്കളും വരുണിന്റെ അടുത്ത് എത്തുകയും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. 'പകരം വെക്കാനില്ലാത്ത വ്യക്തിക്ക് എന്റെ ജന്മദിനാശംസകൾ.... ലോകത്തിലെ ഏറ്റവും മികച്ച സഹോദരൻ.... ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്... ഇതാ മറ്റൊരു പിറന്നാൾ ആശംസകൾ. ജന്മദിനാശംസകൾ വരുൺ' എന്നാണ് വരുണിന് പിറന്നാൾ ആശംസിച്ച് ആര്യ കുറിച്ചത്. ഒപ്പം വരുണിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആര്യ പങ്കുവെച്ചു. ഇപ്രാവശ്യത്തെ പിറന്നാൾ വലിയ സർപ്രൈസായിരുന്നുവെന്ന് വരുണും കുറിച്ചു. പിറന്നാൾ ദിനത്തിൽ വാങ്ങിയ പുതിയ വാഹനത്തിൽ വരുണിനും ഭാര്യ രശ്മിക്കും ഒപ്പം സഞ്ചരിക്കുന്ന വീഡിയോയും ആര്യ പങ്കുവെച്ചിട്ടുണ്ട്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന വാൽക്കണ്ണാടിയുടെ അവതാരികയാണ് ഇപ്പോൾ ആര്യ. പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ടെലിവിഷൻ താരങ്ങളാണ് വാൽക്കണ്ണാടിയിൽ പങ്കെടുക്കുന്നത്. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലായിരുന്നു ആര്യയുടെ പുതിയ വീടിന്റെ ​ഗൃഹപ്രവേശം. പുത്തന്‍ വീട്ടിലേക്ക് താമസം മാറിയ സന്തോഷം ആര്യ തന്നെയാണ് പങ്കുവെച്ചത്. ഏറെ കാലമായി സ്വന്തമായൊരു വീട് വേണം എന്ന സ്വപ്‌നത്തിനായി ആര്യ പരിശ്രമിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം മകളാണ് ആര്യയുടെ ലോകം. ബി​ഗ് ബോസിൽ പങ്കെടുക്കുന്ന സമയത്ത് താൻ മറ്റൊരു പ്രണയത്തിലാണ് എന്ന് ആര്യ പറഞ്ഞിരുന്നു. എന്നാൽ ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അത് തകർന്നുവെന്നു പിന്നീട് പല അഭിമുഖങ്ങളിലായി ആര്യ വ്യക്തമാക്കിയിരുന്നു. ആദ്യ ഭര്‍ത്താവിനോട് ഇപ്പോഴും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ആര്യ.

  Read more about: arya bigg boss malayalam
  English summary
  Bigg Boss Malayalam Season 2 Fame Arya Celebrated Varun Somaraajan's Birthday, Pictures Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X