For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായമുള്ള സ്ത്രീ വിളിച്ചിട്ട് പറയാത്ത വർത്തമാനമില്ല; കടയിലെ പെൺകുട്ടി ജോലി കളഞ്ഞ് പോയ അവസ്ഥയെ കുറിച്ച് ആര്യ

  |

  ബഡായ് ബംഗ്ലാവിലൂടെയാണ് നടി ആര്യ ജനപ്രിയയായി മാറുന്നത്. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള തമാശകള്‍ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത ആര്യ ബിഗ് ബോസ് ഷോ യിലും പങ്കെടുത്തു. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ ശക്തയായ മത്സരാര്‍ഥിയായിരുന്നു ആര്യ. കൊവിഡ് വന്നതോടെ 75 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ചു.

  സിംപിൾ ലുക്കിലുള്ള ദർഷ ഗുപ്തയുടെ പുത്തൻ ഫോട്ടോസ് കാണാം

  പുറത്ത് വന്ന മറ്റ് മത്സരാര്‍ഥികളെക്കാളും സൈബര്‍ ആക്രമണം കൂടുതല്‍ ആര്യയ്ക്ക് നേരെയായിരുന്നു. ആര്യവെമ്പാല, അയല്‍ക്കൂട്ടം, വിഷപാമ്പ് എന്നിങ്ങനെയുള്ള പേരുകളും താരത്തിന് ലഭിച്ചു. ഇതൊക്കെ തമാശയായി കണ്ടെങ്കിലും മകള്‍ക്കും അനിയത്തിയ്ക്ക് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍.

  എന്റെ സഹോദരി ഒരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ആ സമയത്ത് ഞങ്ങള്‍ വ്യക്തിപരമായി നിരവധി അക്രമണങ്ങള്‍ നേരിടേണ്ടതായി വന്നു. ഞാനിതൊന്നും അറിഞ്ഞിരുന്നില്ല. എന്റെ അനിയത്തിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി വളരെ മോശമായ കമന്റുകള്‍ കിട്ടിയിരുന്നു. ആ സമയത്താണ് അവളൊരു ഇന്റര്‍വ്യൂ കൊടുത്തത്. എന്റെ കടയ്ക്ക് എതിരെയും ഇത്തരം അക്രമണങ്ങള്‍ ഉണ്ടായി.

  കടയിലെ കോണ്‍ടാക്ട് നമ്പര്‍ ഒക്കെ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും. അല്ലേല്‍ കത്തിക്കും. തുണിക്കടയാണിത്. അത് തീ ഇട്ട് നശിപ്പിക്കും എന്നിങ്ങനെയുള്ള ഭീഷണി കോളുകള്‍ നിരവധി വന്നു. ബിഗ് ബോസില്‍ പോയ സമയത്ത് എന്റെ പാര്‍ട്ടനെഴ്‌സ് ആണ് ഷോപ്പ് നോക്കിയത്. ഡിസൈനിങ് കോഴ്‌സ് പഠിച്ചിറങ്ങിയ ചില പിള്ളേരും ഉണ്ടായിരുന്നു.

  ഒരു ദിവസം നല്ല പ്രായമുള്ള ഒരു ആന്റി വിളിച്ചു. ട്രെയിനിയായി വന്ന ഒരു കുട്ടിയാണ് ഫോണ്‍ എടുത്തത്. അവരെ പറയാന്‍ ബാക്കി ഒന്നുമില്ലാത്ത വര്‍ത്തമാനമാണ് പറഞ്ഞത്. അങ്ങനെ ആ കുട്ടി ജോലി റിസൈന്‍ ചെയ്ത് പോയി. അത്തരത്തിലുള്ള ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. നല്ല സ്റ്റാന്‍ഡേര്‍ഡ് ആയി സംസാരിക്കുന്നവരും വിളിച്ചിട്ടുണ്ട്.

  അമേരിക്കയില്‍ നിന്നോ മറ്റോ ഇതുപോലെ പ്രായമുള്ളൊരു സ്ത്രീ വിളിച്ചു. അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളു. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഫാന്‍ അറ്റാക്കിലൂടെ എന്റെ ബിസിനസിനെയും ഒത്തിരി ബാധിച്ചു. ഗൂഗിള്‍ റിവ്യൂ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ ഉണ്ടായിരുന്നു. മനപൂര്‍വ്വം കുറേ ആളുകള്‍ കയറി മോശം അഭിപ്രായമിട്ടു. ഒരു ദിവസം കൊണ്ട് സംഭവിച്ചതാണ്.

  സാറിന്റെ ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ആര്‍മി എന്ന് പറഞ്ഞ് പലരും പലതും കാണിക്കുന്നുണ്ട്. പക്ഷേ അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നൊരു സ്റ്റേറ്റ്‌മെന്റ് കണ്ടിരുന്നു. വേറെ ഒന്നും അറിയില്ല. അതൊരു സൈബര്‍ അറ്റാക്ക് എന്നൊന്നും ഞാന്‍ പറയില്ല. കുറച്ച് പിള്ളേര്‍ ഒരു ടൈം പാസിന് എന്ന രീതിയില്‍ എന്റെ പോസ്റ്റിന് താഴെ വന്ന് കമന്റിടും.

  കാലുകണ്ട് കുരുപൊട്ടി സദാചാരക്കാര്‍ ചുട്ടമറുപടിയുമായി ആര്യ

  ഞാനെന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അതിന് താഴെ നാലഞ്ച് പച്ചില പാമ്പിന്റെ ഫോട്ടോ ഇട്ടിട്ട് പോകും. അല്ലാതെ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. മണിക്കുട്ടന്‍, റിതു മന്ത്ര, സായി വിഷ്ണു, അങ്ങനെ എല്ലാവരും തങ്ങളുടെ പേരിലുള്ള ആര്‍മി മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് നേരെ ആക്രമിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ നല്ല കാര്യമാണ്. ഭയങ്കര പോസിറ്റീവായിട്ടാണ് എനിക്ക് തോന്നുന്നതെന്നും ആര്യ പറയുന്നു.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Season 2 Fame Arya Revealed The Issue And Consequences She Faced After Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X