For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുകവലിയ്ക്കുന്ന ആര്യ, ഗ്ലാമറസ് ലുക്കില്‍ നിന്നുള്ള നടിയുടെ പുത്തന്‍ ഫോട്ടോ, സ്‌മോക്കിങ് ഹോട്ടെന്ന് നടി

  |

  ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് നടിയും അവതാരകയുമായ ആര്യയെ കുറിച്ചുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മുന്‍പ് ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരായിരുന്നു. എന്നാല്‍ വലിയ വിമര്‍ശനങ്ങളായിരുന്നു നടിയെ കാത്തിരുന്നത്.

  ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  അടുത്തിടെ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ പേരിലും ആര്യയ്ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതെല്ലാം ചിരിച്ച് കൊണ്ട് നേരിടുന്ന നടി ഇപ്പോഴിതാ വീണ്ടുമൊരു ചിത്രവുമായി എത്തിയിരിക്കുകയാണ്. മുന്‍പ് കണ്ടതിനെ കടത്തിവെട്ടുന്ന തരത്തിലുള്ള പുത്തന്‍ ഫോട്ടോയ്ക്ക് താഴെയും നെഗറ്റീവ് കമന്റുകള്‍ നിറയുകയാണ്.

  സ്വിമിങ് പൂളില്‍ നിന്നും അല്ലാതെയുമായി നിരവധി ഫോട്ടോഷൂട്ട് നടത്താറുള്ള ആര്യ ഇത്തവണ ബെഡ് റൂം പശ്ചാതലമാക്കിയുള്ള ചിത്രങ്ങളുമായിട്ടാണ് എത്തിയത്. ബെഡിന് മുകളില്‍ നീല നിറമുള്ള ജീന്‍സ് മോഡേല്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ബോള്‍ഡ് & ഗ്ലാമറസ് ഫോട്ടോഷൂട്ട് വളരെ വേഗം വൈറലായി മാറി. കാല് കാണിച്ചുള്ള ചിത്രങ്ങളിട്ടാല്‍ പോലും വിമര്‍ശനങ്ങള്‍ ഒഴുകി എത്താറുള്ള കേരളത്തില്‍ ആര്യയുടെ ചിത്രങ്ങള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം തക്കതായ മറുപടി കൊടുത്താണ് ആര്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

  ഇതേ ഫോട്ടോഷൂട്ടിലെ പുതിയൊരു ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കാര്യം ഇത്തവണ പുകവലിയ്ക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്. സ്‌മോക്കിങ് ഹോട്ട്. പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മളെല്ലാവര്‍ക്കും അറിയാവുന്നതാണ്. ചിത്രത്തില്‍ കാണുന്നത് കേവലം ഒരു ഫോട്ടോ എടുക്കുന്നതിന് വേണ്ടി കാണിച്ചത് മാത്രമാണ്. എല്ലാം മനസിലാക്കിയതിന് നന്ദി. എന്നുമാണ് ചിത്രത്തിന് താഴെ അടിക്കുറിപ്പായി ആര്യ എഴുതിയത്.

  മറ്റുള്ള ചിത്രങ്ങളെക്കാളും വിമര്‍ശനം എത്തുമെന്ന് അറിയാവുന്നത് കൊണ്ട് പുതിയ ഫോട്ടോയുടെ കമന്റ് ബോക്‌സ് ആര്യ ഓഫ് ആക്കിയിരിക്കുകയാണ്. എങ്കിലും വളരെ വേഗം ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് റാണി പത്മിനിയുടെ ലുക്കിലുള്ള കലണ്ടര്‍ ഫോട്ടോഷൂട്ട് നടത്തിയും ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാനിമണിയുടെ കലണ്ടറിന് വേണ്ടി പ്രമുഖ നടിമാര്‍ക്കൊപ്പമാണ് ആര്യയും എത്തിയത്. ഇതും വൈറലായിരുന്നു.

  കാലുകണ്ട് കുരുപൊട്ടി സദാചാരക്കാര്‍ ചുട്ടമറുപടിയുമായി ആര്യ

  ബിഗ് ബോസിന് ശേഷം സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകയായി തുടരുകയായിരുന്നു ആര്യ. മൂന്നാമതും ബിഗ് ബോസ് വരുന്നതോടെ സ്റ്റാര്‍ട്ട് മ്യൂസിക് അവസാനിച്ചിരിക്കുകയാണ്. മുന്‍ബിഗ് ബോസ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള എപ്പിസോഡ് അവസാനത്തേത് ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ മൂന്നാമതൊരു സീസണ്‍ കൂടി വരുമെന്നുള്ള കാര്യവും നടി സൂചിപ്പിച്ചിട്ടുണ്ട്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Season 2 Fame Arya's Smoking Photo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X