For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3300 ന് പകരം 13300, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; തട്ടിപ്പിന്റെ കഥ തുറന്ന് പറഞ്ഞ് ആര്യ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. നടിയായും അവതാരകയായുമെല്ലാം ആര്യ തിളങ്ങി നില്‍ക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയും ആര്യ തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലും ആര്യ സജീവമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവച്ചുമെല്ലാം ആര്യ എത്താറുണ്ട്. ഇപ്പോഴിതാ ആര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

  ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍

  ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ആര്യ എത്തിയിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവവും അതില്‍ നിന്നും രക്ഷപ്പെട്ടതുമെല്ലാം ആര്യ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഒരുപാട് പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. സ്വന്തമായൊരു ബൊട്ടീകും സാരികളുടെ ഒരു ബ്രാന്‍ഡും നടത്തുന്നുണ്ട് ആര്യ. ഓണ്‍ലൈന്‍ ആയും വില്‍പ്പന നടക്കുന്നുണ്ട്. ഇതിനിടെയായിരുന്നു സംഭവം. നടന്ന സംഭവത്തെക്കുറിച്ച് ആര്യ പറഞ്ഞത് വിശദമായി തന്നെ വായിക്കാം.

  കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍ ആയിരുന്നു. ഷിപ്പിംഗ് നടത്തേണ്ടിയിരുന്നത് ഗുജറാത്തിലേക്കായിരുന്നു. ഷിപ്പിംഗ് ചാര്‍ജ് ആയ 300 രൂപയടക്കം 3300 രൂപ അടയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും അയച്ചു തന്നതായി ആര്യ പറയുന്നു. എന്നാല്‍ നോക്കുമ്പോള്‍ കണ്ടത് 13300 രൂപ അയച്ചതായിട്ടായിരുന്നു കണ്ടത്. അവര്‍ക്ക് തുക തെറ്റി പോയെന്ന് താന്‍ കാണിച്ചു കൊടുത്തുവെന്നും ആര്യ പറയുന്നു.

  തുടര്‍ന്ന് 10000 രൂപ തിരികെ അയക്കാന്‍ നോക്കി. അപ്പോഴായിരുന്നു ഈ നമ്പറിലേക്ക് പണം അയക്കരുതെന്ന് ഗൂഗിള്‍ പേ അലര്‍ട്ട് തരുന്നത്. ആദ്യമായിട്ടാണ് ഗൂഗിള്‍ പേ ഇങ്ങനൊരു അലര്‍ട്ട് തരുന്നത്. അതുകൊണ്ട് താന്‍ സഹോദരനുമായി സംസാരിച്ചു. പണം അയക്കരുതെന്നായിരുന്നു സഹോദരന്‍ പറഞ്ഞതെന്നും ആര്യ പറയുന്നു. ഇതേസമയം പണം തിരികെ അയക്കണമെന്ന് കസ്റ്റമര്‍ നിരന്തരം വാട്‌സ്ആപ്പില്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും നോക്കിയപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ലെന്നും മറിച്ച് പണം തട്ടിയെടുക്കാനായി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആണെന്ന് മനസിലായതെന്നും ആര്യ പറയുന്നു.

  ഗൂഗിള്‍ പേ തക്കസമയത്ത് അലര്‍ട്ട് തന്നില്ലായിരുന്നുവെങ്കില്‍ താന്‍ 10000 രൂപ അയക്കുമായിരുന്നുവെന്നും ഒടുവില്‍ സമാനമായ രീതിയില്‍ ഒരു മെസേജ് അയച്ചതോടെയാണ് തട്ടിപ്പുകാര്‍ സ്ഥലം കാലിയാക്കിയതെന്നും ആര്യ പറയുന്നുണ്ട്. താരത്തിന്റെ വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ഒരുപാട് പേര്‍ക്ക് മുന്നറിയിപ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കുക. തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയാല്‍ ഉടനെ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

  Read more about: arya
  English summary
  Bigg Boss Malayalam Season 2 Fame Arya Warns About A Scam Via Online And How Escaped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X