For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്; ഫുക്രുവിനൊപ്പം വന്ന വാര്‍ത്തകളെ കുറിച്ച് മഞ്ജു പത്രോസ്

  |

  മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത് പുറത്തിറങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് മഞ്ജു പത്രോസ്. വീടിനുള്ളില്‍ നിന്നും രജിത്ത് കുമാറുമായിട്ടുള്ള സൗഹൃദവും ഫുക്രുവിനൊപ്പമുള്ള നിമിഷങ്ങളുടെ പേരിലും മഞ്ജുവിനെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. മകനെ പോലെ കണ്ടിട്ടുള്ള ചെറിയ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്ന് പറയുകയാണ് നടിയിപ്പോള്‍.

  പ്രിയതമൻ്റെ വേർപാട് താങ്ങാനാവാതെ നടി മന്ദിര ബേദി, വിങ്ങി പൊട്ടുന്ന നടിയുടെ ഫോട്ടോസ് പുറത്ത്

  ബിഗ് ബോസില്‍ നിന്നും ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് മകന്‍ ബെര്‍ണാച്ചനെയാണ്. മകനെ പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നു ഫുക്രു എന്നും നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു പറയുന്നു.

  ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് മഞ്ജു പറയുമ്പോള്‍ എനിക്ക് വിഷമമായത് ചില സൗഹൃദങ്ങളെ കുറിച്ച് വന്ന കമന്റുകള്‍ കണ്ടപ്പോഴാണെന്ന് അനു പറയുന്നു. കൊച്ച് അനിയന്റെ പ്രായമല്ലേ ഉള്ളുവെന്ന് കൂടി അനു പറഞ്ഞപ്പോള്‍ അത്രയും അരാജകത്വമാണ് ഇവിടെ എന്ന് മഞ്ജു സൂചിപ്പിച്ചു. അതെങ്ങനെ റീലേറ്റ് ചെയ്യാന്‍ പറ്റുന്നു എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

  അതിലൊരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും. എന്നാലും എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളതെന്ന് മഞ്ജു ചോദിക്കുന്നു.

  പിന്നെ ഏറ്റവും കൂടുതല്‍ ആഘോഷിച്ച കാര്യത്തെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം മുതല്‍ നമ്മുടെ കണ്ണ് കെട്ടിയിട്ടാണ് കൊണ്ട് പോവുക. ഏതാ ഹോട്ടല്‍ എന്നോ മറ്റ് കാര്യങ്ങളോ അറിയാന്‍ പറ്റില്ല. അവിടെ ചെന്നതിന് ശേഷം ചെറിയൊരു ഇന്റര്‍വ്യൂ ഉണ്ടാവും. നമ്മുടെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ പറയാന്‍. അവരുടെ ഒരു ചോദ്യത്തിന് എന്റെ മകനെ പോലെ മറ്റൊരാളെ കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. പക്ഷേ നമ്മളോട് ആരാധന തോന്നി പലരും വിളിക്കാറുണ്ട്. അവരോടൊക്കെ സ്‌നേഹമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ എന്റെ മകന്‍ ബെര്‍ണാച്ചനെ പോലെ അവരൊക്കെ ആവുമോ?

  ടിവിയോ ഫോണോ ഞാന്‍ ഇഷ്ടപ്പെടുന്നതൊന്നും അവിടെ ഇല്ലെന്ന് അറിഞ്ഞ് തന്നെയാണ് പോയത്. പക്ഷേ അതിനുള്ളില്‍ കയറിയപ്പോഴാണ് ബെര്‍ണാച്ചനെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്ന് മനസിലായത്. ബെര്‍ണാച്ചന്റെ കൈ ആ വാതിലിന് ഉള്ളില്‍ കൂടെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയും നമ്മള്‍ പിരിമുറുക്കമായി ഇരിക്കുന്ന സമയത്താണ് ഫുക്രു ഇങ്ങനെ ഓടി ചാടി നടക്കുന്നത്. പെട്ടെന്ന് എനിക്ക് എന്റെ മകനുമായിട്ടാണ് റിലേറ്റ് ചെയ്യാന്‍ തോന്നിയത്. മകനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.

  Bigg Boss Fame Fukru's reaction on Youtuber Arjyou

  ബെര്‍ണാച്ചനെ പോലെ ഇവന്‍ എന്റെ പാത്രത്തില്‍ നിന്ന് മുട്ട എടുത്ത് കൊണ്ട് പോവും, പപ്പടം കട്ടെടുക്കും അതൊക്കെ ആയപ്പോള്‍ എനിക്ക് പെട്ടെന്ന് മകനെ മിസ് ചെയ്യുന്നത് മാറും. അത് വല്ലാത്തൊരു സ്‌നേഹബന്ധമായിരുന്നു. എന്റെ കുഞ്ഞിനെ പോലെയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ ആദ്യത്തെ വീഡിയോയില്‍ അങ്ങനെ അല്ലല്ലോ പറഞ്ഞതെന്നാണ് ചോദിക്കുന്നത്.

  Read more about: manju മഞ്ജു
  English summary
  Bigg Boss malayalam Season 2 Fame Manju Pathrose Opens Up About The Viral News With Fukru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X