For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും ചീത്ത സമയത്ത് പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഭാഗ്യൻ, കൂട്ടുകാരന് ആശംസയുമായി മഞ്ജു

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ അവതരിപ്പിച്ച വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മ‍ഞ്ജു ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഷോയിലൂടെ മഞ്ജു മാത്രമല്ല കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നടിക്ക് അവസരം ലഭിച്ചു. തനിക്ക് കിട്ടിയ അവസരങ്ങൾ മഞ്ജു മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു.

  ആദ്യത്തെ കണ്‍മണിക്കൊപ്പം മിയയും അശ്വിനും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു ബിഗ് ബേസ് മലയാളം സീസൺ 2 ൽ എത്തുന്നത്. ഷോയിലൂടെ നടി കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രശസ്തിക്കൊപ്പം വിമർശനങ്ങളും ബിഗ് ബോസിലൂടെ മ‍ഞ്ജുവിനെ തേടി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന ഒരു സെലിബ്രിറ്റിയാണ് മഞ്ജു പത്രോസ്.

  സമൂഹമാധ്യമങ്ങളിൽ സജീവമാണ് മഞ്ജു. തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സിനിമ- സീരിയൽ വിശേഷങ്ങളെല്ലാം മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. പ്രിയസുഹൃത്തിനെ കുറിച്ചാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ... എന്നാണ് സഹോദരതുല്യനായ സുഹൃത്തിനെ കുറിച്ച് നടി പറയുന്നത്. മഞ്ജു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ...

  മഞ്ജുവിന്റെസുഹൃത്തിന് പിറന്നാളാണിന്ന്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...'നമ്മുടെ നല്ല കാലത്ത് കൂടെ കൂടാൻ ഒരുപാട് പേരുണ്ടാകും. ചിലപ്പോൾ അതിൽ പാതി നമ്മളെ പിന്നീട് ഉപേക്ഷിച്ചു പോകും. ചിലർ കൂടെ നില്കും. എന്നാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും മോശം സമയത്തു നമ്മെളെ കൂട്ടാനോ നമ്മുടെ കൂടെ കൂടാനോ ഒരാളും ഉണ്ടാകാൻ സാധ്യത ഇല്ല. എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ...'

  'ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ... പക്ഷെ ഇന്നും പാറ പോലെ കൂടെ ഉണ്ട് എന്റെ ഭാഗ്യൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം... പവർ പാക്ക് സഹോദരൻ, സുഹൃത്ത്, ഹാപ്പി ബെർത്ത് ഡേ ഭാഗ്യ... എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. സുഹൃത്തിനോടൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മഞ്ജുവിന്റ സുഹൃത്തിന് പിറന്നാൾ ആശംസയുമായി നിരവധി പേർ എത്തിയിച്ചുണ്ട്.

  Manju pathrose against social media bullying

  ബിഗ് ബോസ് സീസൺ 2 ലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു മഞ്ജു. 48ാം ദിവസമാണ് മഞ്ജു ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. തനിക്ക് തെറ്റെന്ന് തോന്നുന്നത് നടിഷോയിൽ മുഖം നേക്കാതെ തുറന്ന് പറഞ്ഞിരുന്നു. ഇത് മഞ്ജുവിന് വിമർശകരെ സൃഷ്ടിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും മഞ്ജുവിന് നിരവധി തവണ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ താരം രംഗത്ത് തക്ക മറുപടിയുമായി രംഗത്ത് എത്താറുമുണ്ട്. വിമർശകരെ പോലെ മികച്ച പ്രേക്ഷക പിന്തുണയും മഞ്ജുവിനുണ്ട്.

  ഞങ്ങൾക്ക് പറയാനുള്ളത്
  സമൂഹമാധ്യമങ്ങൾ അഭിപ്രായം പങ്കുവെയ്ക്കാനുള്ള വേദിയാണ്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകൾ ഒഴിവാക്കുക...

  Read more about: manju
  English summary
  Bigg Boss Malayalam Season 2 Fame Manju Pathrose Write Up about Friend Bhagyan went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X