For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണാണെന്ന് എടുത്ത് പറഞ്ഞത് നന്നായി, ഇല്ലെങ്കില്‍ മനസിലാകില്ല! മാസ് മറുപടി നല്‍കി മഞ്ജു സുനിച്ചന്‍

  |

  മലയാളി പ്രേക്ഷകര്‍ വളരെ പരിചിതയാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മഞ്ജു സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. ഇപ്പോഴിതാ മഞ്ജു പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  ഇതാര് ഡോറയോ? വെറൈറ്റി ലുക്കില്‍ രാഖി സാവന്ത്

  നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി. അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം.. ഇപ്പൊ ഇവിടെ പറയാന്‍ ആണുങ്ങള്‍ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും. ഇതും ഇതിനപ്പുറവും എന്നാണ് മഞ്ജു പറയുന്നത്. തുടര്‍ന്ന് വായിക്കാം.

  ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല. നമുക്കുള്ള പാഠമാണ്. നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാന്‍ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും. സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു.നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം ആണ്.

  നിങ്ങളുടെ ഉയര്‍ച്ചകളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആള്‍ക്കാര്‍ ഉണ്ട്. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് 'സമൂഹം' എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കുന്നത്.. ആ ഒരു പാഴ്‌സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂവെന്നും മഞ്ജു പറഞ്ഞു.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  അതേസമയം മഞ്ജുവിന്റെ പോസ്റ്റിന് കമന്റിലൂടെ ചിലര്‍ വിമര്‍ശനവുമായി എത്തി. ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ, അതിന്റെ ഒന്നുംപേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നല്‍കിയ മറുപടി. അതെ. പക്ഷെ ആണ്‍ വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന് തോന്നി.. അതുകൊണ്ടാണല്ലേ പെണ്ണാണെന്ന് എടുത്ത് പറഞ്ഞത്. നന്നായി. ഇല്ലങ്കില്‍ മനസിലാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും മഞ്ജു മറുപടി നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഒറ്റപെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴി കണ്ടെത്തിയതാണ്. അതും തെറ്റായി കാണരുത് സഹോ എന്നായിരുന്നു മറുപടി.

  Read more about: actress
  English summary
  Bigg Boss Malayalam Season 2 Fame Manju Sunichen Gives Reply To Criticism In Her Viral Post, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X