For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടൻ്റെ കാല് പിടിച്ചു ചോദിച്ചു, കരഞ്ഞോണ്ടാണ് ഇറങ്ങി പോന്നത്: അത് പുറത്ത് വന്നിട്ടില്ലെന്ന് രജിത് കുമാർ

  |

  ബിഗ് ബോസ് വിന്നറാവാന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന രണ്ട് മത്സരാര്‍ഥികളാണ് ഫിറോസ് ഖാന്‍-സജ്‌ന ദമ്പതിമാരും രജിത് കുമാറും. രജിത്ത് രണ്ടാം സീസണിലും ഫിറോസും സജ്‌നയും മൂന്നാമത്തെ സീസണിലുമാണ് മത്സരിച്ചത്. പുറത്ത് ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുണ്ടായിരുന്ന ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും.

  എന്തൊരു സുന്ദരിയാണ്, മധു ശാലിനിയുടെ മനോഹരമായ ഫോട്ടോസ് കാണാം

  എന്നാല്‍ ബിഗ് ബോസിലെ നിയമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ മൂവരെയും പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ മൂവരും ഒന്നിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഫിറോസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ വളരെ കുറച്ച് സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. ഇതില്‍ രജിത്തിന്റെ വിവാഹത്തെ കുറിച്ചും ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്.

  ബിഗ് ബോസിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷം ആ സ്‌കൂള്‍ ടാസ്‌ക് ആണ്. ഞാന്‍ ഭയങ്കരമായി ഷോക്ക് ആയി പോയതും ചതിക്കപ്പെട്ടതുമായ ടാസ്‌ക് ആയിരുന്നു അത്. ഒരു നല്ല കാര്യത്തിന് വേണ്ടി ഞാന്‍ ചെയ്ത സംഭവം മറ്റൊരു രീതിയിലേക്ക് വളച്ചൊടിച്ച് പോയപ്പോഴെക്കും ഉണ്ടാകുന്ന ഒരവസ്ഥ. അടുക്കളയില്‍ പെരുമാറുന്നവര്‍ക്ക് അറിയാം. ഈ പറയുന്ന സാധാനം കൈയിലോ മുഖത്തോ ആയാല്‍ കഴുകി കളഞ്ഞാല്‍ പോകുമെന്ന്. പക്ഷേ അതിനെ ഏറ്റവും മോശമായ രീതിയിലാക്കി മാറ്റി. ഗെയിമിന്റെ ഭാഗമായി പോയതാണ്.

  അല്ലാതെ അതെന്റെ മനസിലെ ഉണ്ടായിരുന്ന കാര്യമായിരുന്നില്ല. ദൈവത്തെ സത്യമിട്ട് പറയുകയാണ്. ഗെയിമിന്റെ നല്ലതിന് വേണ്ടി വെച്ചൊരു സംഭവമായിരുന്നു. അതിനെ വളച്ചൊടിച്ചു. അതില്‍ നിന്നും അന്യായമായി എന്നെ പുറത്താക്കി. ശേഷം ഞാന്‍ ലാലേട്ടന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചിരുന്നു. അത് കാണിച്ചിട്ടില്ല. ചിത്രത്തിലെ ലാലേട്ടന്റെ ഡയലോഗ് പോലെ എന്നെ ഒന്ന് തിരിച്ചെടുക്കു, എന്ന് ഞാന്‍ കാലുപിടിച്ച പോലെ ചോദിച്ചിരുന്നു. ഒരു അവസരം കൂടി തരുമോ എന്ന് ചോദിച്ചിട്ടാണ് ഞാന്‍ അവിടെ നിന്നും കണ്ണുനീരോടെ ഇറങ്ങി പോവുന്നത്. ആ രംഗം എന്റെ മരണം വരെ മറക്കാന്‍ പറ്റില്ല. ഭാവിയില്‍ ഒരു സന്തോഷം വരുമ്പോള്‍ അത് മാറി കിട്ടും.

  രജിത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഞാനിപ്പോള്‍ ലോകത്തെ തന്നെ വിവാഹം കഴിച്ചത് പോലെയാണ്. എനിക്ക് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഒന്ന് സിനിമയും അഭിനയവുമാണ്. രണ്ട് സമൂഹമാണ്. സാമൂഹ്യ പ്രതിബദ്ധത ലേശം കൂടി പോയി. എനിക്ക് എട്ട് മാസം പ്രായമുള്ളപ്പോള്‍ എന്റെ അമ്മയ്ക്ക് അവരുടെ ഭര്‍ത്താവിനെ അതായത് എന്റെ അച്ഛനെ നഷ്ടപ്പെട്ടതാണ്. അന്ന് മുതല്‍ അയല്‍വീടുകളിലാണ് ഞാന്‍ വളര്‍ന്നത്. ഇനി ഒരു കുടുംബം എനിക്ക് വേണ്ട. ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്നുള്ളതും എന്റെ ചിന്തയില്‍ ഇല്ല.

  അമ്പതിന് മുകളില്‍ വയസായ എനിക്ക് ഒരു കുഞ്ഞ് ജനിച്ച് അവന് പതിനഞ്ച് വയസാകുമ്പോള്‍ എനിക്ക് ശഷ്ടി പൂര്‍ത്തിയായിട്ടുണ്ടാവും. പിടിഎ മീറ്റിങ്ങിനൊക്കെ സ്‌കൂളില്‍ പോയിരിക്കുമ്പോള്‍ അപ്പൂപ്പന്‍ വന്നത് പോലെയാവും. പിന്നെ എനിക്ക് ഇവരെ കല്യാണം കഴിക്കാം എന്ന തോന്നലുണ്ടാകുന്ന ആരെയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ചിലരെ കാണുമ്പോള്‍ ഇവര്‍ കൊള്ളാം, ഒന്നിച്ച് ജീവിക്കാന്‍ തോന്നും. ഒരുപാട് പേരുമായി കോണ്‍ടാക്ട് ഉണ്ട്. പക്ഷേ അവരുടെ കൂടെ ജീവിക്കാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ കുറച്ച് ആരോഗ്യമുണ്ട്. അങ്ങനെ ജീവിക്കാം.

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  എനിക്കൊരാളോട് ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവര്‍ക്കിങ്ങോട്ടും തോന്നണം. ഒരുപാട് കുറവുകള്‍ എനിക്കുണ്ട്. അത് മനസിലാക്കി വരികയാണെങ്കില്‍ അന്നേരം നോക്കാം എന്നുമാണ് വിവാഹത്തെ കുറിച്ച് രജിത്ത് പറയുന്നത്. നോ എന്ന് പറയുന്നില്ല. ചിലപ്പോള്‍ 55 വയസിലോ അറുപതിലോ ആവാം. എന്നാലും പെട്ടെന്ന് ഒന്നും വരണ്ട.

  English summary
  Bigg Boss Malayalam Season 2 Fame Rajith Kumar Opens Up About His Marriage To Firoz Khan And Sajna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X