For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പേരില്‍ ബലിയാടുകളായത് മക്കളാണ്, ഞാനില്ലാതായാല്‍ പിള്ളേര്‍ക്ക് ആരുമില്ലാതാവും; സോമദാസിന്റെ വാക്കുകള്‍

  |

  ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ ഞെട്ടലിലാണ് മലയാളക്കര. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമദാസിന് വൃക്ക രോഗം കൂടി കണ്ടെത്തിയിരുന്നു. കൊവിഡ് മുക്തനായതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. എന്നാല്‍ വെളുപ്പിന് മൂന്ന് മണിയ്ക്ക് ഹൃദയാഘാതം മൂലം താരം അന്തരിച്ചു.

  ഭാര്യയും നാല് പെണ്‍മക്കളുമടങ്ങിയ കുടുംബത്തിന്റെ നെടുംതൂണ്‍ സോമദാസ് ആയിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കവേ മക്കളെ കുറിച്ചാണ് കൂടുതലും പറഞ്ഞിരുന്നത്. മത്സരത്തിലായിരിക്കുമ്പോള്‍ തന്നെ കുറിച്ച് ഉയര്‍ന്ന് വിവാദങ്ങളില്‍ കുടുങ്ങിയത് മക്കളായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

  മക്കളെ വിട്ട് മാറി നില്‍ക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എവിടെ പ്രോഗ്രാം കഴിഞ്ഞാലും എത്രയും വേഗം വീട്ടിലെത്താനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ട് ബിഗ് ബോസില്‍ പോയപ്പോള്‍ ചെറിയ വിഷമം തോന്നിയിരുന്നു. ഒരുപാട് ആളുകളോട് സംസാരിക്കാനോ കൂട്ടുകൂടാനോ എനിക്ക് അറിയില്ലായിരുന്നു. അവിടെ കുറച്ച് കൂടി ഗെയിം പോലെ കളിക്കണം. എന്നോട് വിരോധം വച്ച് ആരും അവിടെ പെരുമാറിയിട്ടില്ല.

  മക്കളെ മിസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് എനിക്ക്. ഇത്രയും കാലം ജീവിച്ചത് അവര്‍ക്ക് വേണ്ടിയാണ്. ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം മക്കള് പറഞ്ഞ് തന്നെ എല്ലാ കാര്യങ്ങളും ഞാനറിഞ്ഞു. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ കുട്ടികളോട് ഓരോന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. അതെല്ലാം അവരെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ വന്നപ്പോള്‍ അവിടെ ബലിയാടായത് എന്റെ മക്കളാണ്. ഒരു അച്ഛനായത് കൊണ്ട് എനിക്കൊരുപാട് മനപ്രയാസങ്ങളുണ്ട്.

  എല്ലാവരും എന്റെ കൂട്ടുകാരൊക്കെ തന്നെയാണ്. പക്ഷേ മക്കളെ ഒരിക്കലും വേദനിപ്പിക്കരുത്. ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം. പക്ഷേ അതിലെന്താണ് സത്യമുള്ളതെന്ന് എനിക്ക് അറിയില്ല. ഓരോന്ന് പറഞ്ഞ് വരുമ്പോള്‍ വലിയ മാനസിക പ്രയാസങ്ങളുണ്ടാവാറുണ്ട്. എല്ലാം എന്റെ മക്കളെയാണ് ബാധിക്കുന്നത്. മക്കള്‍ രണ്ട് പേര്‍ കുഞ്ഞുങ്ങളാണ്. മറ്റ് രണ്ട് പേര്‍ക്ക് അറിവായി വരികയാണ്. അവര്‍ നാളെ സ്‌കൂളില്‍ പോകുമ്പോള്‍ അവരെ അത് ബാധിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും സോമദാസ് പറയുന്നു.

  എന്നെ അടുത്ത് അറിയാവുന്ന പല സുഹൃത്തുക്കളുമാണ് ഇല്ലാത്ത കാര്യങ്ങളൊക്കെ പറയുന്നത്. ഞാനില്ലാതായി കഴിഞ്ഞാല്‍ പിള്ളേര്‍ക്ക് ആരുമില്ലാതാവും. പറയുന്നവരാരും അവരെ സംരക്ഷിക്കുകയോ നോക്കാനോ ഉണ്ടാവില്ല. ആരെയും കുറ്റപ്പെടുത്താനോ അവരുടെ കുടുംബത്തിലേക്ക് ഇടപ്പെടാനോ പോകാറില്ല. പക്ഷേ ഈ മക്കളെ ജീവിക്കാന്‍ വിടണം. ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് മക്കളെ ഒരു ലെവലില്‍ എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.

  English summary
  Bigg Boss Malayalam Season 2 Fame Somadas About His Daughters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X