For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് 3യില്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരെയെന്ന് വെളിപ്പെടുത്തി വീണാ നായര്‍

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മല്‍സരാര്‍ത്ഥികളെ അറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ സീസണ്‍ ആരംഭിക്കുവാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ബിഗ് ബോസ് 3യുടെതായി വന്ന ആദ്യ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ്ലൈനിലാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

  അതേസമയം ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് വീണാ നായര്‍. സിനിമാ സീരിയല്‍ താരമായി തിളങ്ങിയ നടി ശ്രദ്ധേയ പ്രകടനമാണ് ബിഗ് ബോസില്‍ കാഴ്ചവെച്ചത്. ബിഗ് ബോസ് രണ്ടാം സീസണില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു വീണാ നായര്‍ പുറത്തായത്.

  അടുത്ത സുഹൃത്തായ ആര്യക്കൊപ്പം നിന്നാണ് നടി ഷോയില്‍ മല്‍സരിച്ചത്. ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ കൂടുതല്‍ സമയം ഇമോഷണലായി കാണപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു വീണാ നായര്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സഹനടിയായുളള വേഷങ്ങളില്‍ സിനിമകളില്‍ വീണ തിളങ്ങി.

  തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു വീണാ നായര്‍. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം വീണാ നായര്‍ തിളങ്ങിയിരുന്നു. അതേസമയം ബിഗ് ബോസ് 3യില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മല്‍സരാര്‍ത്ഥി ആരാണെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ ആണ് താന്‍ ബിഗ് ബോസ് 3യില്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്ന് വീണ പറയുന്നു.

  അവര്‍ക്ക് എല്ലാ കാര്യങ്ങളിലും സ്വന്തമായ ഒരു അഭിപ്രായമുണ്ട്. അവരുടെ തീരുമാനമെടുക്കാനുളള കഴിവ് അഭിനന്ദനീയമാണ്. ഷോ കൂടുതല്‍ ലൈവ് ആക്കാന്‍ അവരെ പോലുളളവരാണ് ബിഗ് ബോസ് ഹൗസിന് വേണ്ടത്. അഭിമുഖത്തില്‍ വീണാ നായര്‍ പറഞ്ഞു. ബിഗ് ബോസിന് മുന്‍പ് ഓണ്‍സ്‌ക്രീന്‍ ക്യാരക്ടറുകളുടെ പേരിലാണ് താന്‍ അറിയപ്പെട്ടത് എന്നും നടി പറയുന്നു.

  തട്ടീം മുട്ടീമിലെ കോകിലയും, വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് ഓര്‍മ്മ വരിക. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ എന്നെ വീണയായി തിരിച്ചറിയുന്നു. ബിഗ് ബോസ് ഷോയ്ക്ക് നന്ദി, വീണാ നായര്‍ പറഞ്ഞു. അതേസമയം പുതിയ സീസണിലെ മല്‍സരാര്‍ത്ഥികള്‍ക്ക് ഒരു ഉപദേശവും വീണാ നായര്‍ നല്‍കുന്നു. നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുക, അത് എപ്പോഴും മനസില്‍ വെക്കുക.

  എനിക്ക് തോന്നുന്നില്ല എന്തെങ്കിലും പ്രത്യേക തന്ത്രങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ വര്‍ക്കാവുമെന്ന്. ഒരു ഗ്രൂപ്പുകളിലും ഭാഗമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഒറ്റയ്ക്ക് നിന്ന് കളിക്കുക. വീണാ നായര്‍ പറഞ്ഞു. അതേസമയം വിജയ് പി നായര്‍ എന്ന യൂടൂബറെ കൈയ്യേറ്റം ചെയ്തതിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്കെതിരെ തെറ്റായ തലക്കെട്ടുകള്‍ വെച്ച് വീഡിയോകള്‍ ചെയ്തതിനായിരുന്നു ഇയാളെ വീട്ടിലെത്തി നടിയും സംഘവും കൈയ്യേറ്റം ചെയ്തത്. ഭാഗ്യലക്ഷ്മിക്കൊപ്പം അന്ന് മുന്‍ ബിഗ് ബോസ് താരം ദിയ സനയും ഒപ്പമുണ്ടായിരുന്നു.

  Read more about: bigg boss veena nair
  English summary
  Bigg Boss Malayalam Season 2 Fame Veena Nair About Bigg Boss And The Celebrity Whom She Wish To See In Season 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X