For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാവരും എന്നെ ജയിൽപുള്ളിയെ പോലെ നോക്കി', ആദ്യ ഫ്ലൈറ്റ് യാത്രയെ കുറിച്ച് വീണ നായർ

  |

  മനോഹരമായി ഹാസ്യ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ നടിമാരിൽ ഒരാളാണ് വീണ നായർ. മലയാളത്തിലെ നിരവധി ടെലിവിഷൻ ചാനലുകളിലെ പരമ്പരകളിലും ​​ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള പരിപാടികളിലും സ്ഥിര സാന്നിധ്യമാണ് വീണ നായർ. ബി​ഗ് ബോസ് മലയാളം സീസൺ 2വിലെ ശക്തരായ മത്സരാർഥികളിൽ ഒരാളുമായിരുന്നു. മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അഭിനേത്രി ആര്യയെ പോലെതന്നെ വീണയ്ക്ക് നേരെയും സൈബർ ആക്രമണങ്ങളുണ്ടായിരുന്നു.

  Also Read: 'നാ​ഗാർജുനയെ പ്രണയിക്കാൻ പ്രതിഫലം കൂട്ടിചോദിച്ച് നടിമാർ', നായികയെ കണ്ടെത്താനാകാതെ നിർമാതാക്കൾ

  ടിക് ടോക്കിലും സമൂഹ മാധ്യമങ്ങളിലും സജീവം ആയ വീണ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഒട്ടനവധി വീഡിയോകളാണ് വീണ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ താൻ ആദ്യമായി വിമാന യാത്ര നടത്തിയപ്പോഴുള്ള രസകരമായ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വീണ നായർ. ​ഗോവിന്ദ് പത്മസൂര്യ അവതാരകനായ സീ കേരളത്തിലെ ബിസിം​ഗ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വീണയുടെ തുറന്ന് പറച്ചിൽ.

  Also Read: 'നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല', സുഹൃത്തിന് പിറന്നാൾ ആശംസകളുമായി ആര്യ

  ബിസിംഗ ഒരു മൊബൈല്‍ ആപ്പ് മുഖേന തത്സമയം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്ന ടി.വിയിലെ അത്തരത്തിലുള്ള ആദ്യ ഷോ ആണ്. ഇത് തത്സമയം കളിക്കാനും വമ്പന്‍ സമ്മാനങ്ങള്‍ നേടാനും പ്രേക്ഷകരെ ചാനല്‍ പ്രാപ്തമാക്കുന്നു. ഈ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ വീണ നായരായിരുന്നു അതിഥിയായി എത്തിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് വെയിറ്റിങ് റൂമിൽ ഉറങ്ങിപ്പോയ അനുഭവത്തെ കുറിച്ചാണ് വീണ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് വേണ്ടി നിരവധി യാത്രക്കാരുമായി വിമാനം കാത്തുകിടന്നുവെന്നാണ് വീണ നായർ പറയുന്നത്.

  '2009ൽ ഞാൻ ആ​ദ്യമായി വിമാനത്തിൽ കയറി. ആദ്യത്തെ വിദേശ വിമാനയാത്ര യു.എസിലേക്കായിരുന്നു. ഫ്ലൈറ്റ് നടപടികളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയി. പാതി മയക്കത്തിനിടെ 'കാവിൽക്കുന്ന് ബാബു' എന്ന് വിളിച്ച് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ എഴുന്നേൽപ്പിച്ചു. എനിക്ക് വേണ്ടി കുറേ യാത്രക്കാരും വിമാനവും കാത്തുകിടക്കുകയാണ് എന്ന് അറിയിച്ചു. അപ്പോഴാണ് അവർ എന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങൽ അനൗൺസ് ചെയ്തത് ഞാന് ശ്രദ്ധിച്ചത്. ഞാൻ കാരണം ഫ്ലൈറ്റ് ടേക്ക് ഓഫ് സമയം പോലും കടന്നുപോയി. ഉടൻ തന്നെ ഞാൻ ഫ്ലൈറ്റിലേക്ക് ‌ കയറാൻ ഓടി. ഞാൻ കയറി ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. എനിക്ക് സ്വയം അപ്പോൾ ഒരു ജയിൽപ്പുള്ളിയാണോ ഞാൻ എന്ന് വരെ തോന്നിപ്പോയി' വീണ നായർ പറഞ്ഞു.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  വിമാനത്തിലെ ടോയ്ലെറ്റ് ഉപയോ​ഗിക്കാൻ അടക്കം താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചും വീണ നായർ പങ്കുവെച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം കോമഡി പരമ്പരയിലെ കോകില എന്ന വീണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണയുടെയും ഓൺ-സ്‌ക്രീൻ വീണയുടെ സഹോദരിയായി അഭിനയിക്കുന്ന മഞ്ജു പിള്ളയുടെയും കെമിസ്ട്രി ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. വീണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിജു മേനോൻ സിനിമ വെള്ളിമൂങ്ങയിലെ ഷോളി എന്ന പഞ്ചായത്ത് പ്രസിഡന്റിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. താരത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു വെള്ളിമൂങ്ങ. ശേഷം വെൽകം ടു സെൻട്രൽ ജയിൽ, ആദ്യ രാത്രി, മനോഹരം, തട്ടിൻപുറത്ത് അച്യുതൻ, മറിയം മുക്ക് തുടങ്ങി നിരവധി സിനിമകളുടേയും ഭാ​ഗമായി വീണ നായർ.

  Read more about: veena nair bigg boss
  English summary
  Bigg Boss Malayalam Season 2 Fame Veena Nair Recalls Her First Flight Journey Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X