For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾ എന്റെ സങ്കല്പത്തിലുള്ള പുരുഷനല്ല, ഒരുപാട് കുറവുകൾ ഉണ്ട്, വിമർശകന് മറുപടിയുമായി മഞ്ജു

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഫാമിലി റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമാകുകയായിരുന്നു. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.

  ജീൻസിൽ ഗ്ലാമറസ് ലുക്കിൽ നടി, ഫോട്ടോഷൂട്ട് വൈറലാകുന്നു

  ബിഗ് ബോസ് റിയാലിറ്റി ഷോയാണ് മഞ്ജുവിനെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധേയയാക്കിയത്. സീസൺ 2 ലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആയിരുന്നു മഞ്ജു. എന്നാൽ ഷോ അവസാനിപ്പിക്കുന്നത് വരെ ഹൗസിൽ തുടരാൻ കഴിഞ്ഞിരുന്നില്ല. പകുതിയോടെ പുറത്ത് പോകുകയായിരുന്നു.

  manju pathrose

  സൈബർ ആക്രമണങ്ങൾ കടുക്കുന്നത് ബിഗ് ബോസ് സീസൺ 2ലൂടെയായിരുന്നു. ആര്യ, വീണ,മഞ്ജു , ഫുക്രു എന്നിവർക്ക് നേരെയാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടന്നത്. ഇന്നും ഇത് അവസാനിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ചിലർ ഇപ്പോഴും രൂക്ഷ വിമർശനമായി എത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മ‍ഞ്ജുവിന്റെ വീഡിയോയാണ്. കഴിഞ്ഞ ദിവസം ഒരു ഹിന്ദിഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ മ‍ഞ്ജു പങ്കുവെച്ചിരുന്നു. ഇതിനെ പരിഹസിച്ച് ചിലർ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് താരം വീഡിയോയുമായി എത്തിയത്. മഞ്ജുവിന്റെ വാക്ക് ഇങ്ങനെ. പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് മറുപടി നൽകിയത്.

  താൻ കുറച്ച് കാര്യം പറയാൻ വേണ്ടിയാണ് വന്നത്. അതിന് മുമ്പ് എനിക്ക് വണ്ണമുണ്ട്. ഞാൻ വണ്ണമുളള സ്ത്രീയാണ്, കറുത്തതാണ്. എന്നെപ്പോല കറുത്തവരും വണ്ണമുള്ളവരും പൊക്കമില്ലാത്തവരും പല്ലുപൊങ്ങിയവരും മുടിയില്ലാത്തവരും അങ്ങനെ ശരീത്തിന് പൊതുസമൂഹം നൽകുന്ന ഒരുപാട് ന്യൂനതകളുള്ള ഒരുപാട് മനുഷ്യവർ നമ്മുടെ ചുറ്റും ഉണ്ട്. അവർക്കൊക്കെ പൊതുസമൂഹത്തിന്റെ മുന്നിൽ ആയിരിക്കും ന്യൂനതകളുള്ളവർ.

  ഞാൻ ഇനി വീഡിയോ ചെയ്യാനുള്ള കാരണം . ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു സിംപിൾ ഡാൻസ് പോസ്റ്റ് ചെയ്തിരുന്നു.. അതി ഭീകരമായ നൃത്തമൊന്നുമല്ല ഒരു സാദാ വീഡിയോ. അതെന്റെ ആഗ്രഹം ആണ്. അത് നിങ്ങൾക്ക് കാണാം തള്ളിക്കളയാം. എന്ത് വേണമെങ്കിലും ചെയ്യാം. ഞാൻ ഇടുന്നത് എല്ലാം നിങ്ങൾക്ക് ഇഷ്ടം ആകണെമെന്ന് വാശിയൊന്നും എനിക്കില്ല. എന്നാൽ അതിൽ വന്ന രസകരമായ കമന്റ് ഞാൻ കണ്ടു. അജു പദ്മനാഭൻ എന്നയാളാണ് കമന്റ് ഇട്ടത്. അജു വ്‌ളോഗർ ആണ്, റൈറ്ററാണ്, സംവിധായകൻ , ഡ്രീമാർ, ക്രിയേറ്റർ, സിംഗർ റൈഡർ, ഫോട്ടോഗ്രാഫർ ഒക്കെയാണ്. അങ്ങിനെ ഒരുപാട് അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് അജുവിനോട് മാത്രമല്ല. അജുവിന്റെ കാഴ്ചപ്പാടുള്ള ഒരുപാട് ആളുകളൊടായിട്ടാണ് ഞാൻ ഇത് പറയുന്നത്.

  എന്തൊക്കെയാണ് ഈ ചക്ക പോത്ത് കാണിക്കുന്നത് എന്നാണാണ് ആളുടെ കമന്റ്. ഒരു കാര്യം മനസിലാക്കണം. എന്റെ കണ്ണിൽ നിങ്ങൾക്ക് ഒരുപാട് കുറവുകൾ ഉണ്ട്. എന്റെ മനസ്സിലുള്ള പുരുഷ സങ്കൽപ്പത്തിന് വേണ്ട പൊക്കം അജുവിന്‌ ഇല്ല. മുഖം ഇപ്പറഞ്ഞപോലെ എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള മുഖമല്ല. പ്രൊഫൈലിൽ പ്രശസ്ത നടന്മാരുടെ വീഡിയോകൾ അനുകരിച്ചത് പങ്കിട്ടിട്ടുണ്ട്. ആ വീഡിയോകൾ പെർഫെക്റ്റാണോ, അത് കണ്ടിട്ട് എന്തൊക്കെയാണ് ഈ പോങ്ങൻ കാണിച്ചുകൂട്ടുന്നത് എന്ന് ഞാൻ പറഞ്ഞാൽ അത് എന്റെ തെറ്റാണോ , നിങ്ങളുടെ തെറ്റാണോ? നിങ്ങൾക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരൻ ആണ്. അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എങ്കിൽ അത് തെറ്റാണ്. എന്തിനാണ് ഇത്തരം ബോഡി ഷേമിങ്ങ് ന്നടത്തുന്നത്.

  ഇത്തരം ബോഡിഷേമിങ്ങ് നിങ്ങൾ ദയവായി നടത്താതെ ഇരിക്കൂ. നിങ്ങൾക്ക് ഇതുവരെയും മതിയായില്ലേ? കറുമ്പൻ, മൊട്ടത്തലയൻ, പൊട്ടൻ, പല്ലു ഉന്തിയവൻ, പൊണ്ണത്തടിച്ചി എന്നൊക്കെ വിളിച്ചു മതിയായില്ലേ? അപകർഷതാ ബോധം കുത്തി നിറച്ചു ബലഹീനരായ കുറച്ചാളുകളെ സൃഷ്ടിച്ചു മതിയായില്ലേ? ആരോടാണ് നിങ്ങളീ വാശി തീർക്കുന്നത്. സാധാരണക്കാരായ ആളുകളോടോ? എന്നെ പൊണ്ണത്തടിച്ചി എന്ന് വിളിക്കുന്നത് ആദ്യമായിട്ടല്ല. എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നിയാൽ കഴിക്കും, തടി വപ്പിക്കാൻ തോന്നിയാൽ വയ്ക്കും. കുറയ്ക്കണം എന്ന് തോന്നിയാൽ അത് ചെയ്യും.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  എല്ലാവർക്കും കഴിയുന്ന കാര്യങ്ങൾ ആണ് ഇത്. ഞങ്ങളോട് ചെയ്തതോ പോട്ടെ, ഇനിയൊരു തലമുറയെങ്കിലും വരുന്നുണ്ട്. നമ്മൾ ആരും പെർഫെക്റ്റ് അല്ല, എല്ലാവർക്കും കുറവുകൾ ഉണ്ട്. ഞാൻ കറുത്തതോ, വണ്ണം വച്ചതോ എന്റെ കുറവ് കൊണ്ടാണോ? ഇതെല്ലാം കണ്ടിട്ടും ആളുകൾ ചിരിക്കുന്നത് എന്തിനാണ് എന്ന് അറിയാമോ? നിങ്ങൾ ഉണ്ടാക്കി വച്ച അപകർഷതാ ബോധം മാറ്റി വയ്ക്കാൻ ആണ്. അതുകൊണ്ട് എനിക്ക് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നുപറയാം പക്ഷെ ബോഡി ഷേമിങ് നിർത്തുക', മഞ്ജു പറയുന്നു. താരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. നിരവധി പേരാണ് പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.

  Read more about: manju bigg boss
  English summary
  Bigg Boss Malayalam Season 2 Manju Pathrose's Reply About Body Shaming comments , video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X