For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഹൗസിനെ യുദ്ധക്കളമാക്കി പവന്‍! രജിത്തിന്‍റെ മാസ് ഡയലോഗ്! ഒടുവില്‍ കൈയ്യാങ്കളി!

  |
  BiggBoss house turns into a battlefield once again | FilmiBeat Malayalam

  രസകരമായ കാര്യങ്ങള്‍ മാത്രമല്ല ബിഗ് ബോസില്‍ നടക്കുന്നത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്ക നടക്കുന്നതിനിടയില്‍ വഴക്കുകളും നടക്കുന്നുണ്ട്. തര്‍ക്കങ്ങളും വഴക്കും കൈയ്യാങ്കളിയിലേക്ക് വരെ നീളുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയിരുന്ന പവന്‍ തിരിച്ചെത്തിയതോടെ ബിഗ് ബോസിലെ കളികളുടെ ലെവലും മാറുകയായിരുന്നു. പവന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷവാനായിരുന്നു രജിത് കുമാര്‍. ദൈവമാണ് ഈ അനിയനെ തന്റെ അടുത്തേക്ക് അയച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രജിത് പറയുന്ന കാര്യങ്ങളെല്ലാം കേട്ടിരിക്കുന്ന പവനേയുമാണ് പ്രേക്ഷകര്‍ കണ്ടത്.

  ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കിനിടയിലെ നാണയ ശേഖരണവും അതിന് ലഭിച്ച പോയിന്റുകളും അത് സൂക്ഷിച്ച് വെക്കാനായി കഷ്ടപ്പെടുന്നതുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഇതിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയിലേക്ക് പോവാന്‍ റെഡിയാവണമെന്നും താല്‍ക്കാലികമായി ടാസ്‌ക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതോടെയാണ് രജിത്തും പവനും തങ്ങളുടെ നാണയങ്ങള്‍ ക്യാമറയെ കാണിച്ച് ബെഡില്‍ വെച്ചത്. ഇവര്‍ മാറിയ തക്കംനോക്കി വീണയും മഞ്ജുവും ഫുക്രുവും അടങ്ങുന്ന സംഘം ഇത് തട്ടിയെടുക്കുകയായിരുന്നു. രജിത്തിന്റെ മുഴുവന്‍ നാണയവും പവന്റെ കുറച്ച് നാണയങ്ങളുമായിരുന്നു മറ്റുള്ളവര്‍ അടിച്ചുമാറ്റിയത്. ഇതേത്തുടര്‍ന്ന് വന്‍വഴക്കായിരുന്നു നടന്നത്.

  പവനും രജിത്തും

  പവനും രജിത്തും

  അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്കെത്തിയതാണ് പവന്‍ ജിനോ തോമസ്. രജിത്തുമായി ഏറെ അടുപ്പത്തിലാണ് താരം. ടാസ്‌ക്കുകള്‍ക്കിടയിലും അല്ലാതെയുമൊക്കെയായി മിക്കപ്പോഴും ഇരുവരും ഒരുമിച്ചാണ്. ഗെയിം പ്ലാനിനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊക്കെ രജിത് പവനോട് പറയുന്നുണ്ട്. നാണയം ശേഖരിക്കല്‍ ടാസ്‌ക്കിനിടയിലായിരുന്നു മത്സരാര്‍ത്ഥികളോട് ആശുപത്രിയിലേക്ക് പോവാനായി റെഡിയാവാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതിനിടയിലായിരുന്നു ഇവരെ പ്രകോപിപ്പിച്ച സംഭവങ്ങള്‍ നടന്നത്. പിന്നീടങ്ങോട്ട് വഴക്കും കൈയ്യാങ്കളിയുമായിരുന്നു നടന്നത്. രജിത്തിനേയും പവനേയും സംഘടിച്ച് നേരിടുകയായിരുന്നു മറ്റുള്ളവര്‍.

   ജസ്ലയോട് തട്ടിക്കയറി

  ജസ്ലയോട് തട്ടിക്കയറി

  തന്റെ നാണയങ്ങള്‍ നഷ്ടമായെന്നറിഞ്ഞതോടെ പവന്‍ കോപാകുലനാവുകയായിരുന്നു. ജസ്ലയാണോ എടുത്തതെന്നായിരുന്നു ആദ്യത്തെ സംശയം. എടുത്തത് തിരിച്ചുവെക്കെടീ എന്നായിരുന്നു പവന്‍ പറഞ്ഞത്. എടീ പോടീ വിളികളൊക്കെ വീട്ടില്‍ മതിയെന്നായിരുന്നു ജസ്ലയുടെ മറുപടി. ഈ കളിയൊക്കെ നീ വീട്ടില്‍ കളിച്ചാല്‍ മതിയെന്നായിരുന്നു ജസ്ല മറുപടിയായി പറഞ്ഞത്. സംസാരത്തിലുടനീളം പവന്‍ മോശം ഭാഷ ഉപയോഗിക്കുന്നുണ്ടായിരുന്നു. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് എല്ലാവരും ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

  സൂരജിനെ പിടിച്ചുവലിച്ചു

  സൂരജിനെ പിടിച്ചുവലിച്ചു

  കോയിനുകള്‍ മോഷ്ടിക്കപ്പെട്ടേക്കാമെന്നും സൂക്ഷിച്ച് വെക്കണമെന്നുമുള്ള നിര്‍ദേശങ്ങളും ബിഗ് ബോസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് സൂരജിന്റെ കോയിന്‍ തട്ടിപ്പറിക്കാനായി പവന്‍ ശ്രമിച്ചത്. വലിയ വഴക്കിലായിരുന്നു ഇത് അവസാനിച്ചത്. സൂരജും പവനും കൈയ്യാങ്കളിയിലേക്ക് പോവുന്നതിന് മുന്‍പ് മറ്റുള്ളവര്‍ വന്ന് പിടിച്ച് മാറ്റുകയായിരുന്നു. താന്‍ ദേഹത്ത് തൊട്ടില്ലെന്ന് പലയാവര്‍ത്തി പവന്‍ ആവര്‍ത്തിച്ചുവെങ്കിലും ഈ ചെയ്തത് ശരിയായില്ലെന്നും ഇത് കള്ളക്കളിയാണെന്നുമായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്.

  കൂട്ടത്തോടെയുള്ള ആക്രമണം

  കൂട്ടത്തോടെയുള്ള ആക്രമണം

  താന്‍ ചെയ്തതിനെക്കുറിച്ച് പവന്‍ പറയുന്നുണ്ടെങ്കിലും എല്ലാവരും ഒരുപോലെ പറയുമ്പോള്‍ ഇടിക്കാനായി നീങ്ങുകയായിരുന്നു താരം. പുച്ഛത്തോടെയായിരുന്നു താരം സംസാരിച്ചത്. ഇതിനിടയില്‍ ഫുക്രുവിനെയും പവന്‍ അടിക്കാനായി നോക്കിയിരുന്നു. കൊല്ലാനുള്ള ശ്രമമാണോ, ഇങ്ങനെയെങ്കില്‍ താന്‍ ഇവിടെ നില്‍ക്കുന്നില്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. നീയെന്തിന് പേടിക്കണമെന്നായിരുന്നു മറ്റുള്ളവര്‍ ഫുക്രുവിനോട് ചോദിച്ചത്.

  രജിത്തിന്റെ പിന്തുണ

  രജിത്തിന്റെ പിന്തുണ

  പവനെ പിടിച്ച് വലിച്ച് കൊണ്ടുപോലുകയും എടീ പോടീ പ്രയോഗങ്ങള്‍ വേണ്ടെന്നുമൊക്കെ രജിത് കുമാര്‍ പറയുന്നുണ്ടായിരുന്നു. പവന്റെ നാണയം തന്റെ കൈയ്യില്‍ പിടിക്കുകയായിരുന്നു അദ്ദേഹം. ക്യാപറ്റന്‍സി ടാസ്‌ക്കില്‍ ഇരുവരേയും മത്സരിപ്പിക്കില്ലെന്ന വാശിയിലാണ് എല്ലാവരും. തന്റെ കോയിന്‍ മോഷ്ടിച്ചവര്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു രജിത്. ചെയ്തത് ചെറ്റത്തരമാണെന്നും ഉളുപ്പുണ്ടോയെന്നുമൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.

  നീ നല്ല കളിക്കാരിയാണ്

  നീ നല്ല കളിക്കാരിയാണ്

  വഴക്കിന് പിന്നാലെയായി രജിത്തും പവനും മുറിയിലിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് ജസ്ല അവിടേക്ക് വന്നപ്പോള്‍ നീ നല്ല കളിക്കാരിയാണെന്നായിരുന്നു രജിത്തിന്റെ കമന്റ്. അതേ ആം എ പ്ലെയര്‍ എന്ന മറുപടിയായിരുന്നു ജസ്ല നല്‍കിയത്. ഇത് പവനും അനുകരിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പരാജയം സമ്മതിക്കാനാവാതെ എല്ലാവരോടും തട്ടിക്കയറുകയായിരുന്നു പവനും രജിത്തും. ഇതിനിടയില്‍ പവനോടും രജിതിനോടും സംസാരിക്കാനായി ഷാജിയും പ്രദീപും എത്തിയിരുന്നു.

  കൈയ്യാങ്കളിയിലേക്ക്

  കൈയ്യാങ്കളിയിലേക്ക്

  വാക്ക് തര്‍ക്കങ്ങള്‍ക്കിടയില്‍ മറ്റുള്ളവരെ അടിക്കാനായി കൈയ്യോങ്ങുന്നുണ്ടായിരുന്നു പവന്‍. ഇത് കണക്കിലെടുത്ത് പ്രദീപും ഷാജിയും ഇവര്‍ക്കരികില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പവന്‍ അടിക്കുമോയെന്ന ഭയമുണ്ടെന്ന് എലീനയും ജസ്ലയും ഫുക്രുവും പറയുന്നുണ്ടായിരുന്നു. അത്തരത്തിലൊരു ഭയത്തിന്റെ ആവശ്യമില്ലെന്നും ഇവിടെ ആണുങ്ങളൊക്കെ ഇല്ലേയെന്നുമായിരുന്നു ആര്യയുടെ ചോദ്യം. പ്രദീപും ജസ്ലയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

  രജിത്തിനെ തടഞ്ഞ് ഫുക്രു

  രജിത്തിനെ തടഞ്ഞ് ഫുക്രു

  അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്ന രജിത്തിനെ തടയുന്ന ഫുക്രുവിന്റെ വീഡിയോയും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. കണ്ടോ നിന്‍ എന്ന പാട്ടും പാടി രജിത്തിന് മുന്നിലായി ഓടി വാതിലില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ഫുക്രു. ഇതിനിടയിലേക്കാണ് രജിത്ത് എത്തിയത്. ഇരുവരും തമ്മിലുള്ള വഖ്കും കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്.

  English summary
  Big house members clash with Pavan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X