For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോമദാസ് ബിഗ്ബോസ് ഹൗസിന് പുറത്ത്! സംശയം തീരാതെ മത്സരാർഥികൾ, ഇനി ട്വിസ്റ്റ്?

    |

    ബിഗ് ബോസ് സീസൺ 2 അതിന്റെ മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ദിവസേന വീട്ടിനുളളിൽ നടക്കുന്നത്. പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് വാരാന്ത്യത്തിനായി കാത്തിരിക്കുന്നത്. മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന എപ്പിസോഡിലാണ് ബിഗ്ബോസ് ഹൗസിൽ നിന്നുളള കൊഴിഞ്ഞു പോക്കൽ നടക്കുന്നത്.

    ഷോ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിടുമ്പോഴായിരുന്നു ബിഗ്ബോസിലെ ആദ്യ എലിമിനേഷൻ. രാജിനി ചാണ്ടിയായിരുന്നു ഷോയിൽ നിന്ന് ആദ്യം പുറത്തായത്. കൂടെയുണ്ടായിരുന്നു ഡോക്ടർ രജിത്, സോമദാസ്, സുജോ, സാൻഡ്ര, എലീന എന്നിവരെ വീട്ടിനുളളിൽ നിലനിർത്തുകയും ചെയ്തു, സമാധനത്തോടെ അന്നത്തെ രാവ് അവസാനിക്കുമ്പോൾ തൊട്ട് അടുത്ത ദിവസം ബിഗ്ബോസ് അംഗങ്ങളെ തേടി നാടകീയ സംഭവങ്ങളായിരുന്നു വീട്ടിൽ കാത്തിരുന്നത്.

    Bigg Boss Malayalam Season 2 Day 16 Review | FilmiBeat Malayalam

    പതിവ് പോലെ പാട്ടും ഡാൻസോടും കൂടിയായിരുന്നു അംഗങ്ങളുടെ ദിവസം ആരംഭിച്ചത്. പതിവിലും വിപരീതമായ സംഭവങ്ങളായിരുന്നു പിന്നീട് അവിടെ നടന്നത്. സോമദാസിന്റെ വിവാഹവാർഷികമായിരുന്നു. എല്ലാവരും സോമുവിനും ഭാര്യയ്ക്കും ആശംസ നേർന്നിരുന്നു. തുടർന്ന് ഭാര്യയ്ക്ക് സ്നേഹ ചുംബനവു ഒരു പ്രണയഗാനവും പാടി കൊടുക്കുകയും ചെയ്തു. അതിന് ശേഷം കൺഫെഷൻ റൂമിലേയ്ക്ക് സോമദാസിനെ വിളിപ്പിക്കുകയായിരുന്നു. വിവാഹ വാർഷികം പ്രമാണിച്ച് കേക്ക് നൽകാൻ ആയിരിക്കുമെന്നാണ് മറ്റുളളവർ വിചാരിച്ചത്. എന്നാൽ വൈദ്യപരിശോധനയ്ക്ക് വേണ്ടിയാണ് സോമുവിനെ വിളിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ സോമദാസിനെ അറിയിക്കുകയും ചെയ്‍തു. വീണ്ടും കൺഫെഷൻ റൂമിലെത്തിയ സോമദാസിനേട് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പുറത്തു പോകുന്നതാണ് നല്ലതെന്ന് ബിഗ്ബോസ് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം എല്ലാ മത്സരാർഥികളോടും ബിഗ്ബോസ് അറിയിക്കുകയും ചെയ്തു.

    ബിഗ്ബോസിന്റെ അറിയിപ്പ് മത്സരാർഥികൾക്ക് അംഗീകരിക്കാൻ ഏറെ പ്രയാസമായിരുന്നു. എലിമിനേഷനിൽ സുരക്ഷിതനായ മത്സരാർഥിയെ തൊട്ട് അടുത്ത ദിവസം പുറത്താക്കുന്നത് മറ്റുളളവരിൽ ഏറെ ചോദ്യങ്ങൾക്ക് അ ഇടയാക്കിയിരുന്നു. ഇത്തരത്തിലുള്ളൊരു നീക്കം ബിഗ്ബോസ് ഹൗസിൽ ആദ്യമായിട്ടായിരുന്നു. സോമുവിന്റെ ആരോഗ്യപ്രശ്നത്തെ കുറിച്ചും കൺഫക്ഷൻ റൂമിൽ നടന്നതിനെ കുറിച്ചും വിശദമായി മറ്റ് മത്സരാർഥികൾ ചോദിച്ചിരുന്നു. സോമദാസിന്റെ പെട്ടെന്നുളള വിടവാങ്ങൽ മറ്റുളള മത്സരാർഥികളെ ഏറെ സങ്കടത്തിലാക്കിയിരുന്നു.

    ബിഗ്ബോസിന്റെ ഈ നീക്കത്തിൽ മത്സരാർഥികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തോ ട്വിസ്റ്റുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. സോമദാസ് പറത്തു പോയതിനു ശേഷവും മടങ്ങി വരുമെന്നുളള പ്രതീക്ഷയിൽ വീടിനു പുറത്ത് ഏറെ സമയം മറ്റുളളവർ കാത്ത് നിന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സോമദാസിനെ വീണ്ടും മടക്കി അയക്കുമെന്ന് രജിത് കുമാർ പറഞ്ഞു. എന്നാൽ പിന്നീടുള്ള ചർച്ചയിൽ സോമുവിന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് രജിത് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് സുഖമില്ലാത്തത് കൊണ്ടാണ് കണ്ണ് ചുമക്കുന്നതെന്നും. ഇത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും രജിത് കുമാർ മറ്റുള്ള മത്സരാർഥികളോട് പറഞ്ഞു.

    സന്തോഷത്തോടെയാണ മറ്റ് അംഗങ്ങൾ സോമദാസിനെ യാത്രയാക്കിയത്. ആരും നൂറ് ദിവസവും വീട്ടിൽ ഉണ്ടാകില്ലെന്നും പുറത്തു പോയാൽ ആരോഗ്യം നന്നായി നോക്കണമെന്നും മറ്റുളളവർ ഉപദേശം നൽകി. ആരോഗ്യം അത്ര മോശമായതു കൊണ്ടാണ് സോമുവിനെ ഫുറത്ത് അയക്കുന്നതെന്നും , പുറത്തു പോയാലും ഈ സൗഹൃദം തുടരുമെന്നും പറഞ്ഞു. എല്ലാരും ചേർന്നായിരുന്നു സോമദാസിനെ ബിഗ്ബോസ് ഹൗസിൽ നിന്ന യാത്രയാക്കിയത്.

    English summary
    bigg boss malayalam season 2 somadas evicted from show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
    X