For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വ്യക്തിയെ വിശ്വസിച്ച് യുഎഇ വരെ പോയി, എല്ലാം എന്റെ തെറ്റാണ്! വികാരഭരിതയായി ആര്യ

  |

  പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ. അവതാരകയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ആര്യ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു. ഇപ്പോഴിതാ ആര്യയുടെ ജന്മദിനാഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ 31-ാമത്തെ ജന്മദിനത്തിന് ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  ആര്യയുടെ പിറന്നാൾ ആഘോഷം.. ഏറ്റെടുത്ത് ആരാധകർ.. വൈറൽ ചിത്രങ്ങൾ

  കഴിഞ്ഞ ജന്മദിനത്തിന് താന്‍ യുഎഇയിലായിരുന്നുവെന്ന് ആര്യ പറയുന്നു. തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച് താന്‍ അത്രയും ദൂരം യാത്ര ചെയ്തു എത്തുകയായിരുന്നുവെന്നും ആര്യ പറയുന്നു. താന്‍ അനുഭവിച്ച വിഷാദത്തെക്കുറിച്ചും ആര്യ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. താന്‍ എടുത്ത ആ തെറ്റായ തീരുമാനമാണ് എല്ലാത്തിനും കാരണമെന്നും ആര്യ പറയുന്നു. എന്നാല്‍ ഇന്ന് തന്റെ 31-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താന്‍ ഒരുപാട് സന്തുഷ്ടയാണെന്നും ആര്യ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകവിശദമായി വായിക്കാം തുടര്‍ന്ന്.

  ''കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ കടന്നു പോയിരുന്നത് എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയായിരുന്നു. വിഷാദത്തിന് എന്റെ മേല്‍ ഇത്രമാത്രം ആഘാതമുണ്ടാക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ കടന്നുപോയിരുന്ന വികാരങ്ങള്‍ വിവരിക്കാന്‍ പോലും സാധിക്കില്ല. യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്റെ അവസ്ഥ മോശമായി. എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി വൈകിട്ടോടെ എനിക്ക് അരികിലെത്തിയ ആ മനുഷ്യന്‍ കാരണം''.

  ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം. എനിക്ക് 30 വയസായ ദിവസം. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ശരിയായ തീരുമാനം എടുത്തിരുന്നുവെങ്കില്‍ എല്ലാം വ്യത്യസ്തമായിരുന്നേനെ. എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെപ്പം, സന്തോഷകരമായൊരു ജന്മദിനം ആയിരുന്നേനെ. പക്ഷെ അല്ല, എന്നില്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്നൊരു വ്യക്തിയ്‌ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കാനായി യുഎഇവരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. തെറ്റായ തീരുമാനമെടുത്തുവെന്നത് എന്റെ പിഴവാണ്. അതിന് മറ്റാരേയും കുറ്റപ്പെടുത്താനില്ല.

  ഇന്നത്തെ എന്നെ നോക്കൂ. എനിക്ക് 31 വയസായി. എന്റെ മുഖത്ത് മനോഹരമായ ചിരിയുണ്ട്. എന്റെ ഹൃദയം സ്‌നേഹം കൊണ്ടും സമാധാനം കൊണ്ടും കൃതജ്ഞത കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്‌സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ആത്മാര്‍ത്ഥമായും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളെക്കുറിച്ച് കരുതലുണ്ടാവുകയും ചെയ്യുന്നവര്‍. ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, എല്ലാം നിങ്ങളുടെ കയ്യിലാണ്. സന്തോഷത്തോടെ ഇരിക്കണമോ, മനസമാധാനം നഷ്ടപ്പെടുത്തണമോ എല്ലാം നിങ്ങളുടെ കയ്യിലാണ്. തീരുമാനം നിങ്ങളുടേതാണ്. സന്തോഷത്തോടെ ഇരിക്കണമോ അതോ നിങ്ങളുടെ തന്നെ ഹൃദയത്തെ തകര്‍ക്കണമോ. എന്നും ഓര്‍ത്തിരിക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്.

  Also Read: വിശ്വസിച്ചു പോയി ഇക്ക, ഒപ്പം നടന്ന സ്‌നേഹിതന്‍ ചതിച്ചു; റിസബാവയെ വഴിതെറ്റിച്ച മിമിക്രിക്കാരന്‍!

  Actress Arya Babu takes a break from social media | FilmiBeat Malayalam

  എപ്പോഴും ബുദ്ധിപരമായി തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തുക. എന്നും കൂടെയുണ്ടാകുന്ന, ഉപാധികളില്ലാതെ നിങ്ങളെ സ്‌നേഹിക്കുന്നവരെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. എന്റെ 31-ാമത്തെ ജന്മദിനമായിരുന്നു ഏറ്റവും മികച്ച ജന്മദിനം. കുറച്ച് പേരെ ഞാന്‍ മിസ് ചെയ്തുവെങ്കിലും സന്തോഷം തോന്നുന്നു, പ്രധാനമായും സമാധാനമുണ്ട്. എന്റെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. എന്നും കൂടെ നിന്നതിനും എന്റെ സന്തോഷത്തിന്റെ കാരണമായി മാറിയതിനും. നന്ദി എന്നു പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: arya
  English summary
  Bigg Boss Malayalam Season 2 Star Arya Opens Up About Last Birthday And Her Bad Choices
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X