For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാനേയും കൊണ്ട് മാമ മറ്റൊരു വീട്ടിലേയ്ക്ക് മാറിയതിന് കാരണമുണ്ട്; കുറിപ്പ് വൈറലാകുന്നു...

  |

  ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് റംസാൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് റാസാൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസ് ആക്ടീവ് മത്സരാർഥിയായ റംസാനെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. താരത്തിന്റെ പെരുമാറ്റം അകത്തും പുറത്തും വലിയ ചർച്ചായണ്. ടാസ്ക്കിനിടയിലെ ചെരുപ്പേറിന് ശേഷമാണ് റംസാനെതിരെ വിമർശനങ്ങൾ ഉയർന്നത്.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ നടി, ചിത്രം കാണാം

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റംസാനെ വ്യക്തിപരമായി അറിയാവുന്ന ഒരാളുടെ കുറിപ്പാണ്. മാതൃദിനത്തിൽ അമ്മയെ കുറിച്ച് റംസാൻ ഒന്നും പറഞ്ഞില്ല എന്നുള്ള വിമർശനം ഉയർന്നിരുന്നു. ഈ വിമർശനത്തിന് മറുപടിയായിട്ടാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റംസാന്റെ മാമയെയും റംസാനെയും വളരെ വ്യക്തിപരമായി അറിയുന്ന ഒരാളാണ് ഞാൻ എന്ന് പറഞ്ഞാണ് ശ്രേയ രഞ്ചുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സാധാരണ ബിഗ് ബോസിലെ മണിക്കുട്ടനെക്കുറിച്ചല്ലാതെ മറ്റൊരാളെ കാര്യങ്ങളെക്കുറിച്ച് ഞാൻ ഒന്നും എഴുതാറില്ല. പക്ഷേ, ഈയൊരു പോസ്റ്റ് എന്നെ മാനസികമായി വല്ലാതെ സ്വാധീനിച്ചു. അതുകൊണ്ടാണ് ഇവിടെ ഇത് തുറന്നു എഴുതണമെന്ന് ആഗ്രഹിച്ചത്. മനസ്സിൽ അമ്മ എന്ന വികാരം ഉള്ള ഏതൊരു സ്ത്രീയും എൻറെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞാൽ കണ്ണുകൾ നനയുമായിരിക്കുമെന്ന് രഞ്ചു പറയുന്നു.

  വളരെ സാധാരണ ഒരു കുടുംബത്തിലാണ് റംസാൻ ജനിച്ചത്. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഇടയിലാണ് ജീവിച്ചത്. പക്ഷേ ഇന്നുവരെ ആ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞു സഹതാപം നേടുവാൻ അവൻ ശ്രമിച്ചിട്ടില്ല. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്ന ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബം. അച്ഛനും അമ്മയും മൂന്നു കുട്ടികളും സഹോദരനും അമ്മൂമ്മയും ഇത്രയും പേരും അടങ്ങുന്ന കുടുംബത്തിൻറെ നിത്യ ചിലവിൽ തന്നെ വളരെയധികം കഷ്ടപ്പെടുന്ന സമയത്താണ് റംസാന്റെ മാമാ അദ്ദേഹത്തിൻറെ അമ്മയെയും റംസാനെയും കൂട്ടി ഒരു വാടക വീട്ടിലേക്ക് താമസം മാറ്റുന്നത്. സാമ്പത്തികഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം അപ്രകാരം ചെയ്യുന്നത് അത് ഏകദേശം 6- 7 വയസ്സുള്ളപ്പോഴാണ് . വളരെ തൊട്ടടുത്ത് തന്നെ രണ്ട് വീടുകൾ ആയി താമസം മാറ്റുന്നത്.

  ഒരു അമ്മയ്ക്ക് മകനെ മാറ്റി നിർത്തുന്നതിനുള്ള വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ നിഷ്കളങ്കമായ ആ ചെറിയ കുട്ടിയുടെ മനസ്സിൽ അന്നത്തെ വിഷമതകൾ ഒന്നുമുണ്ടായിരുന്നില്ല. അവൻ മാമയുടെയും അമ്മൂമ്മയുടേയും കൂടെ സന്തോഷമായി ജീവിക്കുകയാണ് ചെയ്തത്. മാമൻ അന്ന് മൂന്ന് കുട്ടികളുടെ പഠനം വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടി നേരിൽ കണ്ടതിനുശേഷമാണ് ഒരാളുടെ കാര്യം സ്വയം ഏറ്റെടുത്തു റംസാൻ വേണ്ടി ജീവിതം മാറ്റിവെചത്. വിദ്യാഭ്യാസത്തിനുവേണ്ടി നല്ല ഭക്ഷണം നൽകുന്നതിനുവേണ്ടി ഒരു ജീവിതം തന്നെ സ്വയം മാറ്റിവെക്കുകയാണ് ചെയ്തത്.

  റംസാൻ അമ്മയെ കുറിച്ച് ഒന്നും പറയാൻ ഇല്ല എന്നാണ് ഈ പോസ്റ്റിൽ എഴുതിയിട്ടുള്ളത്. അമ്മയെ കുറിച്ച് പറഞ്ഞ ഏറ്റവും വലിയ വാചകം അമ്മ അല്ലെങ്കിൽ ഫാമിലി എന്നൊക്കെയുള്ള കാര്യങ്ങൾ അവരുടെ കഷ്ടപ്പാടുകൾ അവരുടെ ദുരിതങ്ങൾ ഇതൊക്കെ മനസ്സിലാക്കുന്ന ഒരു പ്രായമുണ്ട് കുട്ടിത്തം കഴിഞ്ഞ നമ്മുടെ ഉള്ളിലെ മുതിർന്ന ഒരാൾ ആയി മാറുന്ന ഒരു സമയമുണ്ട്. ആ സമയത്ത് അവൻ തിരിച്ചറിയുകയും അതിനുശേഷം അവൻ സംസാരിക്കുകയും ചെയ്തു എന്ന് വളരെ കൃത്യമായി പറയുന്നുണ്ട്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അല്ലാതെ അമ്മയെ കുറിച്ച് പറഞ്ഞ കരഞ്ഞ് ആളുകളുടെ സിമ്പതി നേടാനല്ല ശ്രമിച്ചിട്ടുള്ളത്. വളരെ ജനുവിൻ ആയിട്ടുള്ള കാര്യങ്ങൾ ആണ് പ്ലാറ്റ്ഫോമിലെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അമ്മയെ കുറിച്ച് ഒരു കള്ളക്കഥ ഉണ്ടാക്കാൻ എത്ര സമയം വേണം. ടാസ്ക് നടക്കുന്ന സമയത്ത് വന്നിട്ട് എന്തെങ്കിലും ഒരു കുഞ്ഞു കള്ളക്കഥ പറഞ്ഞു ഉണ്ടാക്കാനായി ആർക്കുവേണമെങ്കിലും സാധിക്കും. പക്ഷേ റംസാൻ ആരാണ് എന്താണ് അതുപോലെതന്നെയാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ പെരുമാറുന്നത്. കുറിപ്പിൽ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: A Viral Social Post Revealed The Struggle Of Ramzan And His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X