For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പയ്യന്‍ എന്താണ് ഇങ്ങനെ, എതിരാളി മണിക്കുട്ടനാണെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു; കുറിപ്പ് വൈറലാവുന്നു

  |

  അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബിഗ് ബോസില്‍ മത്സരം മുറുകുകയാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ നിന്നും മത്സരാര്‍ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ ആരംഭിച്ചു. നോബി, കിടിലം ഫിറോസ്, റംസാന്‍ എന്നിങ്ങനെ മൂന്ന് പേരുള്ളൊരു ഗ്രൂപ്പ് ആരംഭിച്ചതോടെ മറ്റ് മത്സരാര്‍ഥികളെ ലക്ഷ്യം വെച്ച് അക്രമിക്കാന്‍ തുടങ്ങി.

  പാർട്ടി സ്റ്റൈലിൽ റെജീന കസാൻട്രയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറലാവുന്നു

  കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടന് നേരെയുള്ള റംസാന്റെ ആരോപണം വലിയ വഴക്കിലേക്ക് എത്തിയിരുന്നു. ശേഷം കിടിലം ഫിറോസും വിഷയം ഏറ്റുപിടിച്ചു. എന്നാല്‍ തുടക്കം മുതല്‍ റംസാന് മണിക്കുട്ടനോട് ഒരു അസൂയ ഉണ്ടായിരുന്നതായി പറയുകയാണ് ആരാധകര്‍. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

  പണ്ട് ഡാന്‍സ് റിയാലിറ്റി ഷോ കണ്ടപ്പോള്‍ മുതല്‍ ഉള്ള ഇഷ്ടം ആണ് റംസാനോട്. അന്ന് റംസാന്‍ വിന്നര്‍ ആകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷെ ഒരു കലാകാരന്‍ ആയിരുന്നിട്ടും റംസാന്‍ വളര്‍ന്നപ്പോ അവന്റെ ഉള്ളില്‍ അസൂയ വളര്‍ന്നു വന്നു എന്ന് വേണം പറയാന്‍. സ്വന്തം കഴിവില്‍ വിശ്വസിക്കണം അല്ലാതെ മറ്റൊരാളുടെ കഴിവ് കണ്ടു അതിനെ മോശമാക്കാന്‍ ശ്രമിക്കുക ആണോ വേണ്ടത്. അന്ന് ഇഷ്ടപ്പെട്ടതിന്റെ ഇരട്ടി ആയി ഇന്ന് റംസാന് എല്ലാരോടും ഉള്ളത് പോലെ ഉള്ള പുച്ഛം ആണ് തോന്നുന്നത്.

  എന്തുകൊണ്ടാണ് ഈ പയ്യന്‍ ഇങ്ങനെ. ആദ്യം മുതലേ മണിക്കുട്ടനോട് ഒരുതരം അസൂയ പോലെ ആണ്. ആദ്യമായി മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ ഡൈവ് ചെയ്യുകയും ഡാന്‍സ് കളിക്കുകയും ചെയ്തപ്പോ റംസാന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം ആയിരുന്നു. താന്‍ മാത്രമേ നന്നായി ഡാന്‍സ് കളിക്കാന്‍ പാടുള്ളു. ഇവന്‍ ആരാ കളിക്കാന്‍ എന്നൊരു ഭാവം. അതില്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ആദ്യം മുതലേ മത്സരിച്ചു മണിക്കുട്ടനോട്. മത്സരിച്ചോട്ടെ. പക്ഷെ ഇത്രയും മോശം രീതിയില്‍ ആകരുത്.

  കിടിലം ആദ്യമേ തന്നെ ബിഗ് ബോസ് ഹൗസില്‍ തനിക്ക് മണിക്കുട്ടനാണ് എതിരാളി എന്ന് മനസിലാക്കി ആണ് വന്നത്. റംസാനും കിടിലവും ഒത്തു ചേര്‍ന്ന് മണിക്കുട്ടനെതിരെ. പിന്നെ കിടിലത്തിന്റെ റോബോ ആയ നോബി ചേട്ടനും കൂട്ടത്തില്‍ ഉണ്ട്. ജയില്‍ നോമിനേഷനും എവിക്ഷന്‍ നോമിനേഷനും എന്തായാലും പ്ലാന്‍ ചെയ്തു മണിക്കുട്ടനെ വീഴ്ത്താന്‍ നോക്കുന്നു. എന്ത് മ്ലേച്ചമായ രീതി ആണ് ഇത്. സൂര്യയെയും സന്ധ്യയെയും എല്ലാവരെയും പറഞ്ഞു തിരിച്ചു മണിക്കുട്ടനെതിരെ ഉള്ള ആയുധങ്ങള്‍ ആക്കി. ഇപ്പോ റംസാന്‍ മണിക്കുട്ടനെതിരെ മുന്‍കൂട്ടി കിടിലം ഗ്രൂപ്പിനോട് പറഞ്ഞു കൊണ്ട് തന്നെ ഇന്ന് ഇഷ്യൂ ഉണ്ടാക്കുന്നുണ്ട്..

  ഋതുവും മണിയും തമ്മില്‍ സംസാരിക്കുമ്പോ റംസാന്റെ ഒരു നോട്ടമുണ്ട്. ഋതുവും മണിയും തമ്മില്‍ പാടുന്നു. അതുകൊണ്ട് റംസാനും പാട്ട് പാടുന്നുണ്ട്. ഇതൊക്കെ സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ ചെയ്യുന്ന പോലെ ഉണ്ട്. ഈ റംസാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഏത് ടാസ്‌ക് വന്നാലും അത് സക്‌സസ്സ് ആക്കാനുള്ള കുറുക്കു ബുദ്ധി മണിയുടെ കൈല്‍ ഉണ്ടെന്ന്. എന്നിട്ട് ഇന്ന് പറയുന്നു ടാസ്‌ക് പേടി ആണെന്ന്. അതേപോലെ തന്നെ ആണ് കിടിലവും ഒരിക്കല്‍ പറയും മണിക്കുട്ടനാണ് എതിരാളി എന്ന്. പിന്നെ മാറി ഇരുന്നു പറയും അവന്‍ എനിക്ക് എതിരാളിയെ അല്ലെന്നു. കിടിലത്തിനെ ഒന്നും ഇങ്ങനെ അല്ല വിചാരിച്ചിരുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  എന്തിനാ ഇവരൊക്കെ മണിക്കുട്ടനെ ടാര്‍ഗറ്റ് ചെയ്യുന്നത്.. ഇവര്‍ക്കു സ്വയം നന്നായി ഗെയിം കളിച്ചൂടെ. ആ വീട്ടില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആരെയും ഹര്‍ട്ട് ചെയ്യാതെ ഗെയിം കളിക്കുന്നത് മണിക്കുട്ടന്‍ ആണ്. കാരണം പുള്ളി ആയിട്ടു ഒരു ഇഷ്യൂ ഉണ്ടാക്കുന്നില്ല. കിടിലം, നോബി, റംസാന്‍ അവരുടെ ആരുടെ എങ്കിലും ദേഹത്ത് ആണ് ഇന്ന് മണിക്കുട്ടന്‍ ആണ് ചെരുപ്പെറിഞ്ഞത് എങ്കില്‍ ഇവര്‍ എല്ലാരും കൂടി എന്താക്കുമായിരുന്നു ആ ബിഗ് ഹൗസ്. ഒരു വ്യക്തിയെ ഇഷ്ടപെടുമ്പോള്‍ അവര്‍ ഒരു സഹ ജീവി സ്‌നേഹം ഉള്ളവരാണോ എന്ന് കൂടി നോക്കണം. എത്ര മോശം രീതിയില്‍ ആണ് നല്ലൊരു വ്യക്തിയെ പറ്റി നിങ്ങളൊക്കെ ഡീഗ്രേഡ് ചെയ്യുന്നത്. പറയുന്നതൊന്നും തിരിച്ചെടുക്കാന്‍ പറ്റുന്നതല്ല.

  English summary
  Bigg Boss Malayalam Season 3: A Viral Write-up About Ramzan's Jealousy On Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X