For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമ നാടകം നടത്തി പ്രേക്ഷകരെ വെറുപ്പിച്ചു; ബിഗ് ബോസിൽ ഗ്രാഫ് താഴെ നിന്നിട്ടും മുകളിലേക്ക് വന്ന 3 മത്സരാർഥികൾ

  |

  വിജയകരമായി അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് ഷോ പോവുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്. മണിക്കുട്ടന്‍, ഫിറോസ്-സജ്‌ന, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, തുടങ്ങിയ ചില താരങ്ങള്‍ വിജയസാധ്യതയുള്ളവരാണ്. ബാക്കി ഉള്ളവരില്‍ പലരും ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഒരു പരിധിയ്ക്കപ്പുറം ഉയരത്തില്‍ എത്തുന്നില്ല.

  കടലിനെ പശ്ചാതലമാക്കി ശ്രദ്ധ കപൂറിൻ്റെ ആഘോഷം, പുത്തൻ ഫോട്ടോസ് കാണാം

  തുടക്കത്തില്‍ ബിഗ് ബോസ് ഹൗസിലെ ഗ്രാഫ് താഴെ നിന്നും മുകളിലേക്ക് കൊണ്ട് വന്ന 3 മത്സരാര്‍ത്ഥികള്‍ ഉണ്ട്. അവരെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ആരാധകര്‍. മുന്നില്‍ നില്‍ക്കുന്ന ആരെ വേണമെങ്കിലും കടത്തി വെട്ടാന്‍ പാകം കഴിവുള്ള ഇവര്‍ ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും കഴിവുകള്‍ പുറത്തിറക്കി കൊണ്ടിരിക്കുകയാണെന്ന് ബിഗ് ബോസ് ഒഫിഷ്യല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നു.

  ഋതു മന്ത്ര

  ഋതു മന്ത്ര

  തുടക്കത്തില്‍ ഒരു തരത്തിലും ഇഷ്ടം തോന്നാത്ത ഒരു മത്സരാര്‍ത്ഥി ആയിരുന്നു. പിന്നീട് സ്വന്തം നിലപാട്, കഴിവ് എന്നിവ കൊണ്ട് മുന്‌പോട്ട് വന്ന ബ്രില്യന്റ് ആയ മത്സരാര്‍ത്ഥി ആണ് ഋതു. കൃത്യമായി അഭിപ്രായം പറയാന്‍ കഴിവുള്ള വഴക്കുകളെ മാന്യമായ രീതിയില്‍ നേരിടുന്ന, ഒരുപാട് കഴിവുകള്‍ ഉള്ള മത്സരാര്‍ത്ഥി.

  റംസാന്റെ കൂടെ ഉള്ള അനാവശ്യ സീനുകള്‍ ഒഴിവാക്കിയാല്‍ മുന്‍പോട്ട് പോകുന്ന ഫൈനലില്‍ ഇടാം പിടിക്കാന്‍ കഴിവുള്ള മത്സരാര്‍ത്ഥി.

   സൂര്യ

  സൂര്യ

  ഏറ്റവും അധികം പ്രേമ നാടകം നടത്തി പ്രേക്ഷകരെ വെറുപ്പിച്ചു. ഗെയിമിനു വേണ്ടി ആണ് അവര്‍ പ്രേമിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല, പക്ഷെ ആ ഫീലിംഗ് സ് ക്യാമറക്ക് വേണ്ടി ഉപയോഗിച്ചത് ആണ് അരോചകം ആയി തോന്നിയത്. ഈ പ്രേമം ഇല്ലെങ്കില്‍ ഇവര്‍ പണ്ടേ പുറത്തായേനെ എന്ന് പറയുന്നവരോട്, ഒരു പക്ഷെ ഈ പ്രേമം ഇല്ലായിരുന്നു എങ്കില്‍ കുറച്ചു കൂടി കയറി വരാന്‍ കഴിവുള്ള മത്സരാര്‍ഥി ആയിരുന്നു ഇവര്‍. കാരണം കഴിഞ്ഞ ഒരു ആഴ്ച ആയി പ്രേമം വിട്ട്‌പ്പോള്‍ സൂര്യ എന്ന മത്സരാര്‍ത്ഥിയുടെ നിരീഷണ പവറും, ബ്രില്യന്‍സും വഴക്കിന് ഇടയിലും സിറ്റുവേഷന്‍ കൈകാര്യം ചെയ്തതും കണ്ടത് ആണ്. അവര്‍ക്ക് നല്ല രീതിയില്‍ പ്രതികരിക്കാന്‍ ഉള്ള കഴിവ് ഉണ്ട്. ഇടക്കൊക്കെ അനാവശ്യം ആയി ഇമോഷണല്‍ ആകുന്നത് മാറ്റിയാല്‍ കുറച്ചു കാലം കൂടി സര്‍വൈവ് ചെയ്യും. ഏതായാലും അഡോണി, നോബി, സന്ധ്യ ഇവരേക്കാള്‍ ഭേദം ആണ് സൂര്യ എന്ന മത്സരാര്‍ത്ഥി.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
   സായി വിഷ്ണു

  സായി വിഷ്ണു

  സജ്ന ഫിറോസ്‌നെ മോശം ഭാഷയില്‍ സംസാരിച്ചതില്‍ പിന്നെ ഏറ്റവും വെറുക്കപെട്ട മത്സരാര്‍ത്ഥി എന്ന ലേബലില്‍ നിന്നും, ലാലേട്ടന്റെ ഒരു ഒറ്റ ഉപദേശം മനസ്സില്‍ എടുത്തു സായി എന്ന മല്‍സരത്തിക്ക് ഉണ്ടായ മാറ്റവും പ്രേക്ഷകര്‍ കണ്ടത് ആണ് , വമലേൃ െനെ സപ്പോര്‍ട്ടേഴ്സ് ആക്കിയ സായിയുടെ ഗ്രാഫ് മുകളിലേക്ക് ആണ് പോകുന്നത്... ഒരാളെയും പേടി ഇല്ലാതെ, മുഖത്തു നോക്കി അഭിപ്രായം പറയുന്ന,ഗ്രൂപ്പ് കളിക്കാതെ മുന്നേറുന്ന സായി, ഇനിയും നിയന്ത്രണം വിട്ടാല്‍ കയ്യില്‍ നിന്നും പോകുന്ന ആദ്യ ആഴ്ചകളിലെ സ്വഭാവം തിരിച്ചു വന്നില്ല എങ്കില്‍ ഫൈനല്‍ ലിസ്റ്റ് ഇല്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള മത്സരാര്‍ത്ഥി

  English summary
  Bigg Boss Malayalam Season 3: A Viral Write-up About Rithu Manthra, Sai Vishnu And Soorya Menon's Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X