Just In
- 8 min ago
നരൻ സിനിമ ആദ്യം മമ്മൂട്ടിക്ക് വേണ്ടി എഴുതിയത്, അത് നടന്നില്ല, വെളിപ്പെടുത്തി രഞ്ജൻ പ്രമോദ്
- 41 min ago
വര്‍ഷങ്ങള്‍ക്ക് ശേഷം രാര വേണു ഗാനത്തിനൊപ്പം ചുവടുവെച്ച് ദിലീപ്, വൈറല്‍ വീഡിയോ
- 59 min ago
എല്ലാം ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന് തോന്നി, വിവാഹ ശേഷം നേരിടേണ്ടി വന്നതിനെ കുറിച്ച് അനന്യ
- 1 hr ago
വൈകാതെ കുഞ്ഞതിഥി എത്തുന്ന സന്തോഷത്തില്‍ നടന് കൗശിക്കും ഭാര്യയും; ബേബി ഷവര്‍ ചിത്രങ്ങളുമായി താരം
Don't Miss!
- Sports
IPL 2021: ക്യാപ്റ്റനായി സഞ്ജു പെട്ടു! മുന്നില്‍ ഏറെ വെല്ലുവിളികള്‍- എങ്ങനെ പരിഹരിക്കാം?
- Automobiles
സെല്‍റ്റോസിന് iMT ഗിയര്‍ബോക്സ് ഓപ്ഷന് സമ്മാനിക്കാനൊരുങ്ങി കിയ
- Finance
പിപിഎഫോ എന്‍പിഎസോ? മാസം 8,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
- News
'മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും', ട്രോൾ ആക്രമണങ്ങളോട് പ്രതികരിച്ച് കൈലാഷ്
- Lifestyle
ദിവസവും ഒരു രണ്ട് ഗ്രാമ്പൂ, അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നീ എനിക്ക് വെറും അശുവാണ്; അഡോണിയും സായിയും മുഖാമുഖം, ഒടുവില്‍ കണ്ണീരണിഞ്ഞ് റിതു
ബിഗ് ബോസ് മലയാളം സീസണ് 3 പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതോടൊപ്പം പല ഗ്രൂപ്പ് സമവാക്യങ്ങളും രസത്ര്രന്തങ്ങളുമെല്ലാം മാറി മറിയുകയും ചെയ്തു. ചില നല്ല സുഹൃത്തുക്കള്‍ അകലുകയും ചില ശത്രുക്കള്‍ അടുക്കുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയായി.
ട്രെഡിഷണല്‍ ലുക്കിലും ഹിന ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളിതാ
തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഡോണി, റംസാന്, സായ് വിഷ്ണു, റിതു മന്ത്ര എന്നിവര്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ പഴ സൗഹൃദമില്ലെന്നതാണ് വസ്തുത. അഡോണിയും റംസാനും സായ് വിഷ്ണുവിനെതിരെ പരസ്യമായും രഹസ്യമായും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സായ് വിഷ്ണുവും റിതുവും അഡോണിയ്ക്കെതിരേയും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

സായ് വിഷ്ണുവും അഡോണിയും പരസ്യമായി തന്നെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം റിതു മന്ത്ര അഡോണിയെ കുറിച്ചുള്ള വിമര്‍ശനം സായ് വിഷ്ണുവിനോടും പറയുകയുണ്ടായി. ഈ പ്രശ്നങ്ങള്‍ ഇന്നൊരു പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. സായ് വിഷ്ണുവും റിതുവും അഡോണിക്കെതിരെ രംഗത്ത് എത്തുന്നതയാണ് വ്യക്തമാകുന്നത്.

പോയ വാരം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ സായ് വിഷ്ണുവായിരുന്നു. സായിയുടെ ക്യാപ്റ്റന്‍സിയെ സുഹൃത്തുക്കള്‍ തന്നെ വിമര്‍ശിച്ചതായിരുന്നു. സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് റിതു തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ലാലേട്ടന് ചോദിച്ചപ്പോള്‍ അത് പറയാനുള്ള ധൈര്യം കാണിച്ചില്ലെന്നുമാണ് അഡോണി പറയുന്നത്. തന്റെ അഭിപ്രായം വ്യക്തിമായി പറഞ്ഞിരുന്നുവെന്ന് റിതു പറയുന്നു. തന്റെ അഭിപ്രായങ്ങള്‍ നല്ല രീതിയില്‍ തന്നെ താനിവിടെ വ്യക്തമാക്കാറുണ്ടെന്നും റിതു പറയുന്നു.

അഡോണി വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും റിതു പറയുന്നു. തുടര്‍ന്ന് റിതുവിനെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന് അഡോണി വിളിക്കുന്നു. ഇതോടെ വിഷയത്തില്‍ സായ് വിഷ്ണുവും ഇടപെടുന്നതായാണ് കാണിക്കുന്നത്. ആദ്യം പറയുന്നത് കേള്ക്കെന്നാണ് സായ് പറയുന്നത്. ഇതൊരു സംവാദ മത്സരമല്ലെന്നും സായ് പറയുന്നു. നീ എന്തിനാണ് ടെന്‍ഷന്‍ അടിക്കുന്നതെന്ന് അഡോണി ചോദിക്കുമ്പോള്‍, ടെന്‍ഷനോ നീ എനിക്ക് വെറും അശുവാണെന്നാണ് സായ് പറയുന്നത്.

തനിക്കു നേരെ വന്ന സായ് വിഷ്ണുവിനോട് നീ ഇത് എങ്ങോട്ടാണ് കേറി കേറി വരുന്നതെന്ന് അഡോണി ചോദിക്കുന്നുണ്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് നടക്കുന്നതായാണ് വ്യക്തമാകുന്നത്. കുറച്ചു ദിവസങ്ങളായി ഉള്ളില്‍ കൊണ്ടു നടന്ന അമര്‍ഷം ഇരുവരും ഇന്ന് പുറത്തെടുക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പൊട്ടിക്കരയുന്ന റിതുവിനേയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന മണിക്കുട്ടനേയും വീഡിയോയില്‍ കാണാം.

സൗഹൃദങ്ങള്‍ക്കിടയിലെ ഈ വിള്ളല്‍ എന്ത് പ്രതിഫലനമാണ് ബിഗ് ബോസ് വീട്ടിലുണ്ടാക്കുക എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുക. അഡോണിയുമായും റിതുവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന റംസാന്, കിടിലം ഫിറോസ് എന്നിവര്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്നും കണ്ടറിയണം. അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരാണ് സായ് വിഷ്ണു, റിതു മന്ത്ര, അഡോണിയും. സന്ധ്യയും സജ്ന ഫിറോസുമാണ് എവിക്ഷനെ നേരിടുന്ന മറ്റ് മത്സരാര്‍ത്ഥികള്‍.