For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനൂപ് പറഞ്ഞത് പോലെ ഫിനാലെയിൽ സംഭവിച്ചു, മണിക്കുട്ടനോട് അന്ന് പറഞ്ഞത് വെളിപ്പെടുത്തി താരം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യനെറ്റിന്റെ പരമ്പരയായ സീതാകല്യാണത്തിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. കല്യാൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ചെറിയ സമയം കൊണ്ട് തന്നെ അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. കല്യാണായി മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഷോയിൽ എത്തുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥിയായിരുന്നു അനൂപ്. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ മികച്ച സ്വീകാര്യത നടന് ലഭിച്ചിരുന്നു.

  anoop-manikuttan

  സഹതാരങ്ങളുടേയും പ്രിയപ്പെട്ടവനായിരുന്നു അനൂപ്.ചുവപ്പണിഞ്ഞ് സുന്ദരിയായി അലീന; ഇതാരാ കാവിലെ ദേവിയോ?

  മണിക്കുട്ടൻ ഒന്നാം സ്ഥാനത്തിന് യോഗ്യനല്ല, ഇതാണോ വിന്നറാകാനുള്ള ഗുണം, വിമർശനവുമായി ആരാധകർ

  ഷോ നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരായിരുന്നു അനൂപിന്റേത്. താരത്തിന്റെ പേരിൽ അധികം വിമർശനങ്ങൾ ഉയർന്നിരുന്നില്ല. ടാസ്ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനോടൊപ്പം തന്നെ സഹമത്സരാർഥികളോട് അടുത്ത ബന്ധമായിരുന്നു വെച്ച് പുലർത്തിയിരുന്നത്. ടാസ്ക്കിനിടയിൽ വഴക്കും പ്രശ്നങ്ങളും നടന്നിരുന്നുവെങ്കിലും മത്സരത്തിന് ശേഷം എല്ലാവരോടും സൗഹൃദപരമായി സംസാരിക്കുന്ന അനൂപിനെയാണ് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിച്ചത്.

  മണിക്കുട്ടനെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞ് സൂര്യ, പറയാൻ സങ്കടമുണ്ടോ എന്ന് മോഹൻലാൽ

  ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് അനൂപ് കൃഷ്ണനായിരുന്ന ഇത്തവണത്തെ ബെസ്റ്റ് ഗെയിമർ ഓഫ് ദി സീസൺ. വളരെ കൃത്യമായ പുരസ്കാരമായിരുന്നു അത്. ബിഗ് ബോസ് സീസൺ 3 ലെ അഞ്ചാം സ്ഥാനമാണ് അനൂപ് സ്വന്തമാക്കിയത്. എന്നാൽ ഈ അഞ്ചാം സ്ഥാനം താരത്തിന് അൽപം സ്പെഷ്യലാണ്. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ്. ബിഗ് ബോസ് ഫിനാലെ വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ലക്കി നമ്പർ ആണ് 5 എന്നാണ് അനൂപ് കൃഷ്ണൻ പറയുന്നത്.

  നടന്റെ വാക്കുകൾ ഇങ്ങനെ... നമ്മുടെ സ്ഥാനം തിരഞ്ഞെടുക്കുന്ന ഒരു ടാസ്ക്ക് ബിഗ് ബോസിലുണ്ടായിരുന്നു. അതിൽ അഞ്ചാം സ്ഥാനമായിരുന്നു തിരഞ്ഞെടുത്തത്. തന്റോതായ കാരണം കൊണ്ടായിരുന്നു അഞ്ചാം സ്ഥാനം തിരഞ്ഞെടുത്തത്. തന്റെ ലക്കി നമ്പറെന്ന് ഞാൻ വിശ്വസിക്കുന്നത് 5 ആണ്. എന്റെ പിറന്നാളും താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുടെ പിറന്നാളും 5 ന് ആണ്. അത് ഞാൻ മണിക്കുട്ടനോട് ഇത് തുറന്ന് പറഞ്ഞിരുന്നു. ഇന്ന് ഫിനാലെയിൽ അഞ്ചാം സ്ഥാനം നേടി കൊണ്ട് ഇറങ്ങാൻ സാധിച്ചതിൽ വളരെ അഭിമാനമുണ്ടെന്നും അനൂപ് പറയുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞതിന് ശേഷമാണ് നടൻ വേദിവിട്ടത്.

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആഗസ്റ്റ് 1 ന് ബിഗ് ബോസ് സീസൺ 3യുടെ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യത്തെ രണ്ട് സീസണുകളിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മൂന്നാം ഭാഗത്തിന് ലഭിച്ചത്. 14 മത്സരാർഥികളുമായി ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് 5 പേർ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് 95ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മത്സരം അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു മത്സരം അവസാനിപ്പിക്കുന്നത്.

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  2018 ആണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ആദ്യ സീസൺ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സാബു മോൻ, പേളി മാണി, ഷിയാസ് കരീം, രഞ്ജിനി ഹരിദാസ്, അരിസ്റ്റോ സുരേഷ്, ശ്രീനീഷ് എന്നിവരായിരുന്നു സീസൺ 1 എത്തിയത്. സാബു ആയിരുന്നു വിജയി, പേളിയ്ക്ക് ആയിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബിഗ് ബോസ് സീസൺ 2 പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഷോ അവസാനിപ്പിച്ചതിന് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീസൺ 3 ആരംഭിക്കുകയായിരുന്നു.

  ഞങ്ങൾക്ക് പറയാനുള്ളത്

  മത്സരാർഥികൾ വിചാരിച്ചത് ബിഗ് ബോസ് സീസൺ 3 ലൂടെ സാധിച്ചു. മികച്ച ഗെയിമർ എന്നുള്ള പുരസ്കാരത്തിന് അനൂപ് അനിയോജ്യനാണ്.

  English summary
  Bigg Boss Malayalam Season 3 Anoop Krishnan Opens Up Why 5 Is His Lucky number
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X