For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടാസ്‌കുകളില്‍ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ? ഫിറോസ് പറഞ്ഞത് അനാവശ്യമല്ല, ആവശ്യമുള്ളത്‌

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മറ്റൊരു വീക്കിലി ടാസ്‌ക് കൂടി അവസാനിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ടാസ്‌ക്കിലൂടെ ബിഗ് ബോസ് നല്‍കിയത്. ഇതുവരെ കാണാതിരുന്ന പ്രകടനങ്ങളായിരുന്നു മിക്കവരും കാഴ്ചവച്ചത്.

  കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

  ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുമായി നടി അശ്വതിയും എത്തിയിരിക്കുകയാണ്. ടാസ്‌ക്കിനിടെ പൊളി ഫിറോസ് പറഞ്ഞതിനെ കുറിച്ചും സായ്, അനൂപ്, സന്ധ്യ, സൂര്യ തുടങ്ങിയവരുടെ പ്രകടനങ്ങളെ കുറിച്ചുമെല്ലാം അശ്വതി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു. സായിയുടെ പ്രകടനം തനിക്ക് ഇഷ്ടമായില്ലെന്നാണ് അശ്വതി പറയുന്നത്. പൊളി ഫിറോസ് പറഞ്ഞത് ശരിയാണെന്നും അശ്വതി ഓര്‍ക്കുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  ''എല്ലാര്‍ക്കും ഹവ്വ മോര്‍ണിംഗ്.സന്ധ്യയുടെ പെര്‍ഫോമന്‍സ്. മോണോ ആക്ട്, ഡാന്‍സ്. ഭാവങ്ങള്‍ ഗംഭീരം, ഡാന്‍സ് പിന്നെ നമ്മള്‍ തുടക്കം മുതല്‍ കാണുന്നതാണല്ലോ. പൊളി ഫിറോസിന്റെ ചോദ്യത്തിന് തെറ്റ് പറയാന്‍ പറ്റില്ല. ഒരു കാണിക്ക് തോന്നുന്നത് ചോദിക്കാമല്ലോ ല്ലെ? സജ്ന സന്ധ്യ തര്‍ക്കം എന്തിനു സന്ധ്യ ഇന്ന് അതെടുത്തു പറയാന്‍ പോയതെന്ന് മനസിലായില്ല. എനിക്ക് തോന്നിയത് സന്ധ്യയുടെ പെര്‍ഫോമന്‍സ് ചോദ്യം ചെയ്തതിന്റെ ഒരു ദേഷ്യം തീര്‍ത്തത് ആയിട്ടാണോ എന്നാണ്. നോബിചേട്ടന്റെ പെര്‍ഫോമന്‍സ് പൊളിച്ചടുക്കി കടുക് വറുക്കും എന്നുറപ്പായിരുന്നു.. അത് തന്നെ സംഭവിച്ചു. ഓരോരുത്തരേം ഒബ്‌സെര്‍വ് ചെയ്തു അവതരിപ്പിച്ചതിനു ഒരു വല്യ കയ്യടി''.

  സൂര്യയുടെ പെര്‍ഫോമന്‍സ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു. എനിക്ക് ഡാന്‍സ് ആണ് കൂടുതല്‍ ഇഷ്ട്ടമായതു.നല്ല ക്യൂട്ട് എക്‌സ്പ്രഷന്‍സ് ആയിരുന്നു. വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി. പൊളി ഫിറോസ് തര്‍ക്കിച്ചതു വളരെ ശെരിയായിരുന്നു. പതിമൂന്നു ആര്‍ട്ടിസ്റ്റുകള്‍ക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോള്‍ കണക്കു വേണമായിരുന്നു. സത്യമായിട്ടും കേള്‍ക്കുമ്പോള്‍ പ്രയാസം ആയിരുന്നു 'ബാക്കി ഉള്ളോര്‍ക്കു കൊടുത്തു പോയി അതുകൊണ്ട് ഇല്ലാ കേട്ടോ' എന്നു, എന്തൊരു മോശമാണ് കോയിന്‍സ് കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കണ്ട. കിടിലു പറഞ്ഞു അനാവശ്യ ടോക്ക് ആണെന്ന്. അല്ലാ അത് ആവശ്യം തന്നെ ആയിരുന്നു.

  അനൂപിന്റെയും സായിയുടെയും പെര്‍ഫോമന്‍സ് ബി ബി പ്ലസ്സില്‍ ആയിരുന്നു. അനൂപ് ഒരു അല്‍ഷിമേഴ്സ് രോഗി എങ്ങനെ ആയിരിക്കും എന്നു തന്റെ രീതിയില്‍ അഭിനയിച്ചു കാണിക്കുക ആയിരുന്നു.നന്നായി പെര്‍ഫോം ചെയ്തു.പക്ഷെ ഒരല്‍പ്പം കൂടെ നന്നാക്കാമായിരുന്നു. എന്നാല്‍ തെറ്റു അങ്ങനെ പറയാനുമില്ലാതെ ചെയ്തു. ഡിമ്പല്‍ 'അസുഖം' എന്ന വേര്‍ഡ് യൂസ് ചെയ്യരുത് എന്നു പറഞ്ഞു എന്താണ് അതിലെ പ്രശനം എന്നു എനിക്ക് മനസിലായില്ല. നോബി ചേട്ടന്‍ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. നമ്മള്‍ സാധാരണ സംസാരിക്കുന്നതു പോലെ അല്ലെ പറഞ്ഞുള്ളു.അടുത്തത് സായി ആയിരുന്നു. ഞാന്‍ എന്താ പറയുക? എനിക്കിഷ്ട്ടമായില്ല. ആദ്യം മരിച്ചു എന്നുമനസിലാക്കി ആത്മാവ് എണീറ്റു നിന്നു പറഞ്ഞ ഡയലോഗ് 'ഞാന്‍ മരിച്'സത്യം പറഞ്ഞാല്‍ കോമഡിയില്‍ അവതരിപ്പിക്കുക ആണെന്ന് തെറ്റിദ്ധരിച്ചു ചിരിച്ചുപോയി.

  ''പക്ഷെ കോമഡി അല്ലായിരുന്നു. നല്ലൊരു തീം ആയിരുന്നു തിരഞ്ഞെടുത്തത്. അതിനനുസരിച്ചു ഉള്ള പെര്‍ഫോമന്‍സ് അല്ലെ അല്ലായിരുന്നു. കൂടുതല്‍ പറയുന്നില്ല ശോകം ആയിരുന്നു. വേറാരും ഒള്ളത് തുറന്നു പറയില്ല എന്നു നമുക്കറിയാം. പൊളി ഫിറോസ് എങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.പറഞ്ഞില്ല. റംസാന്റെ കോയിന്‍ തീര്‍ന്ന റീസണ്‍ എന്താണെന്നു എനിക്ക് മനസിലായില്ല. കോയിന്‍ കൊടുത്തില്ല. റിതു ജയിലില്‍ പോകുമെന്ന് കിടിലു അങ്ങ് തീരുമാനിച്ചു.മോശം പെര്‍ഫോമന്‍സിനു ആണ് പോകേണ്ടത് എങ്കില്‍ രമ്യ,സായി, ഋതു ഇവര്‍ മൂന്നുപേരെയും ആയിരിക്കും ഞാന്‍ പറയുക''.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

  ''മുഖത്തു നോക്കി പൊളി ഫിറോസിന്റെയും സജ്നയുടെയും പെര്‍ഫോമന്‍സ് സമയത്തു പറയാതെ ഒളിച്ചിരുന്ന് മൂന്നുപേരും കൂടെ (കിടിലു, സന്ധ്യ, റംസാന്‍)പറയുന്നു എന്ത് പരിപാടി ആണത്. 'നമ്മള്‍ അയാള്‍ പറയുന്നത് പോലെ പറയില്ല' ത്രെ റംസാന്‍ പറഞ്ഞത്. ടാസ്‌കുകളില്‍ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ? സന്ധ്യക്കും ഇഷ്ട്ടമായില്ല പോലും എന്നിട്ടു അവരുടെ മുന്നില്‍ പറഞ്ഞതോ? കഷ്ട്ടം.

  ലാലേട്ടന്‍ ബാരോസിന്റെ തിരക്കില്‍ ആയതിനാല്‍ ആയിരിക്കും വീക്കെന്‍ഡ് എപ്പിസോഡ് ഉണ്ടാകില്ല പകരം വിഷു സ്‌പെഷ്യല്‍ ആയിരിക്കും ഉണ്ടാവുക. ഡാന്‍സും പാട്ടുമൊക്കെ തന്നെ ആയിരിക്കും ല്ലെ'' എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Aswathy About Sai's Poor Performance And Criticize Groupism While Coin Distribution, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X