For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...

  |

  ഇന്ത്യൻ മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ അനുഭവമായിരുന്നു ബിഗ് ബോസ്. ആദ്യ സീസണിൽ തന്നെ വൻ വിജയം നേടാൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. 2020 ആണ് രണ്ടാം സീസൺ തുടങ്ങുന്നത്. മത്സരം കടുത്തു വന്നപ്പോൾ കൊവിഡിനെ തുടർന്ന് ഷോ അവസാനിപ്പിക്കുകയായിരുന്നു. സീസൺ 2 ആരംഭിച്ച് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ മൂന്നാം ഭാഗവും തുടങ്ങുകയായിരുന്നു. എന്നാൽ ഷോ ലോക്ക് ഡൗണിനെ തുടർന്ന് ബിഗ് ബോസ് സീസൺ 3യും നിർത്തി വയ്ക്കുകയായിരുന്നു.

  സ്റ്റൈലൻ ലുക്കി ജുവൽ മേരി, താരത്തിന്റെ പുതിയ ചിത്രങ്ങൾ നോക്കൂ

  dimpal

  മോഹൻലാലിന്റെ ദൃശ്യത്തെ തൊടാതെ മാലിക്, ചിത്രം വിറ്റ തുക വെളിപ്പെടുത്തി സംവിധായകൻ

  2021 ഫെബ്രുവരി14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത് 14 പേരുമായി ആരംഭിച്ച ഷോ വൻ വിജയമായിരുന്നു. ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെവയായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. ഫിനാലെ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  കോൾഡ് കേസിൽ ആദ്യം ആശങ്കയുണ്ടായിരുന്നു, ഭർത്താവിന്റെ ഇപ്പോഴത്തെ പേടിയെ കുറിച്ച് ആത്മീയ

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്ന് ഫിനാലെ നടത്താൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ. ഇതിന്റെ ഭാഗമായി വോട്ടിങ്ങ് നടത്തുകയും ചെയ്തിരുന്നു. മത്സരം അവസാനിപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു വോട്ടിങ്ങ് നടത്തിയത്. മത്സരാർഥികളും ആരാധകരും ഒരുപോലെ പങ്കെടുത്തിരുന്നു . ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു മത്സരാർഥികൾ വോട്ടിങ്ങിൽ പങ്കെടുക്കുന്നത്.

  വോട്ടിങ്ങ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള അറിയിപ്പ് ബിഗ് ബോസ് ടീം നൽകിയിരുന്നില്ല. ഇത് പ്രേക്ഷകരരെ ചൊടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. എന്നാൽ വിമർശനം കടുത്തപ്പോൾ ഫിനാലെ നടത്താനുള്ള പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ബിഗ് ബോസ് ടീം രംഗത്തെത്തിയിരുന്നു. അവതാരകനായ മോഹൻലാൽ ആയിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് ഷോ വൈകിപ്പിക്കുന്നതെന്നും അൽപം കാത്തിരിക്കണമെന്നു താരം പറഞ്ഞിരുന്നു. കൂടാതെ ബിഗ് ബോസ് സീസൺ 3യ്ക്ക് ഫിനാലെയുണ്ടാവുമെന്നും നടൻ പറഞ്ഞിരുന്നു.

  ഇപ്പോഴിത ബിഗ് ബോസ് പ്രേക്ഷകരെ തേടി ഒരു സന്തോഷവാർത്ത പുറത്ത് വരുകയാണ്. ഫിനാലെ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുൻപ് ഫിനാലെ ജൂലൈ 23 ന് ഷൂട്ട് ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു . എന്നാൽ അത് ശരിയാണെന്നുള്ള സൂചനയാണ് ഡിംപൽ ഭാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് നൽകുന്നത്. എയർപോർട്ടിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ വൈകാതെ കാണാമെന്നും സ്റ്റോറിയായി കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് ചിത്രീകരണത്തിനായ ചെന്നൈയിലേയ്ക്ക് പോവുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

  അതേസമയം ഫിനാലെയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ തന്നെ ബിഗ് ബോസ് ടീം ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയേക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിൽ വെച്ചാകും ഷോ നടക്കുക. മണിക്കുട്ടൻ, സായ്, ഡിംപൽ, റംസാൻ, ഋതു, കിടിലൻ ഫിറോസ്, നോബി, മാർക്കോസ് , അനൂപ് എന്നിവരാണ് ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിസ്റ്റുകൾ.

  ഡിംപൽ ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Bigg Boss Malayalam Season 3: Contestants Reach Airport For Grand Finale, Dimpal Bhal's Pictures Went Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X