For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാ പറഞ്ഞേ സായിയ്ക്ക് ഡാന്‍സ് അറിയില്ലെന്ന്? കളിയാക്കിയവര്‍ക്ക് മറുപടിയുമായി തകര്‍പ്പന്‍ ഡാന്‍സ്

  |

  ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്. ഷോ നിര്‍ത്തിവെച്ചതിന് പിന്നാലെ വോട്ടിംഗിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക എന്ന് അറിയികകുകയായിരുന്നു. ഇതിനായി നടത്തിയ വോട്ടിംഗ് അവസാനിച്ചിട്ട് ഒരാഴ്ചയായി. എന്നാല്‍ ഇതുവരെ വിജയിയെ കുറിച്ചോ വിജയി പ്രഖ്യാപനത്തെ കുറിച്ചോ അണിയറ പ്രവര്‍ത്തകര്‍ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകെ ആശങ്കയിലാണ്.

  മനംകവര്‍ന്ന് ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട്

  മറ്റ് സീസണുകളില്‍ ഇത്തവണത്തെ സീസണിനെ വ്യത്യസ്തമാക്കുന്നത് മിക്ക താരങ്ങളും പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ല എന്നതാണ്. അതുകൊണ്ട് തന്നെ അവരെയൊക്കെ കൂടുതല്‍ അടുത്തറിയാനായി സാധിച്ചുവെന്നതാണ് ഈ സീസണിനെ വ്യത്യസ്തമാക്കുന്നത്. ഈ സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സായ് വിഷ്ണു. നടനും അവതാരകനുമൊക്കെ ആണെങ്കിലും പ്രേക്ഷകര്‍ സായ് വിഷ്ണുവിനെ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.

  ഓസ്‌കാര്‍ നേടണം എന്ന തന്റെ സ്വപ്നം തുറന്നു പറഞ്ഞാണ് സായ് ശ്രദ്ധ നേടുന്നത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. ഓസ്‌കാര്‍ നേടണമെന്ന് ആഗ്രഹമുള്ള, സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്ന സായ് പക്ഷെ അഭിനയവും നൃത്തവുമൊക്കെയുള്ള ടാസ്‌ക്കുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. സായിയ്ക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശക്തായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയാണ് സായ് വിഷ്ണു.

  സായ് പങ്കുവച്ച ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ സുഹൃത്തുകൂടിയായ കൊറിയോഗ്രാഫറിനൊപ്പമാണ് സായിയുടെ ഡാന്‍സ്. അടിപൊളിയായി ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ആരാധകരും അറ്റെടുത്തിരിക്കുകയാണ്. സായിക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ കിടിലന്‍ ഡാന്‍സ് വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

  ആരുടേയും മുഖത്ത് നോക്കി തനിക്ക് പറയാനുള്ളത് പറയുന്നതായിരുന്നു സായ് വിഷ്ണുവിനെ ബിഗ് ബോസ് ആരാധകരുടെ പ്രിയങ്കരനാക്കിയത്. തുടക്കത്തില്‍ പക്ഷെ ധാരാളം വിമര്‍ശനം കേട്ടിരുന്നു സായ് വിഷ്ണു. അമിതമായി ദേഷ്യപ്പെടുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തുടക്കത്തില്‍ താനുമായി വഴക്കുണ്ടാക്കിയവരുടെ പോലും ഹൃദയം കവരാനും പ്രിയപ്പെട്ടവനായി മാറാനും സായ് വിഷ്ണുവിന് സാധിച്ചു. ഈ മാറ്റം വലിയ ആരാധകപിന്തുണ സായ് വിഷ്ണുവിന് നേടിക്കൊടുത്തു. വോട്ടിംഗിലും സായ് വിഷ്ണു മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സായ് കിരീടം നേടുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale


  തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തി വെക്കേണ്ടി വന്നത്. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു സംഭവം. തുടര്‍ന്ന് താരങ്ങളെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ ഈ സീസണിലും വിജയിയെ കണ്ടെത്താനാകാതെ വരുമോ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അറിയിക്കുകയായിരുന്നു. സായ് വിഷ്ണു, മണിക്കുട്ടന്‍, ഡിപംല്‍, കിടിലം ഫിറോസ്, റംസാന്‍, അനൂപ്, റിതു മന്ത്ര, നോബി എന്നിവരാണ് മത്സരരംഗത്തുള്ളത്.


  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3 Dance Video Of Sai Vishnu Goes Viral, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X