For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ പ്രണയം സ്ട്രാറ്റജിയോ? ബിഗ് ബോസ് താരത്തെ കുറിച്ച് ആര്യയുടെ മറുപടി

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ വലിയ ചര്‍ച്ചാ വിഷയമായ ജോഡികളാണ് സൂര്യയും മണിക്കുട്ടനും. സൂര്യ തന്‌റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ സൂര്യയോട് പ്രണയമില്ലെന്നും ഇഷ്ടവും ബഹുമാനവും മാത്രമാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ പുറത്താവുന്നത് വരെ മണിക്കുട്ടനെ പിന്തുടര്‍ന്നാണ് സൂര്യ മുന്നോട്ടുപോയത്. അതേസമയം ബിഗ് ബോസിലെ ലവ് സ്ട്രാറ്റജി ക്ലബ് ഹൗസില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസ് താരങ്ങളായ ആര്യ, ആര്‍ജെ രഘു, സാബുമോന്‍, ഹിമ, ലക്ഷ്മി ജയന്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സീസണ്‍ വണ്ണിലെ പേളി ശ്രീനിഷ് പ്രണയത്തെ കുറിച്ചും ഇവര്‍ സംസാരിച്ചു. സൂര്യയെ തനിക്ക് പേഴ്‌സണലി അറിയില്ലെന്ന് ആര്യ പറയുന്നു. 'ആ കുട്ടിയുടെ ക്യാരക്ടര്‍ എന്താണെന്നോ, എങ്ങനെയാണ് ആ കുട്ടി കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യുന്നതെന്നോ ഒന്നും അറിയില്ല. ഞാനും നിങ്ങളെ പോലെ ബിഗ് ബോസിലൂടെ മാത്രമേ സൂര്യയെ ശരിക്കും കണ്ടിട്ടുളളൂ'.

  'അതുകൊണ്ട് തന്നെ നമ്മളെല്ലാം വേറെ വേറെ വ്യക്തിത്വങ്ങള്‍ ഉളള ആള്‍ക്കാരാണ്. എല്ലാവരും ഓരോ കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യുന്ന രീതി വേറെ തന്നെ ആയിരിക്കും. എനിക്ക് അറിയില്ല, ചിലപ്പോ ആ കുട്ടി അങ്ങനെയാണെങ്കിലോ, അവളുടെ ഫീലിംഗ്‌സ് എക്‌സ്പ്രസ് ചെയ്യുന്നത് അങ്ങനെയാണെങ്കിലോ. അപ്പോ നമുക്ക് തര്‍ക്കിച്ച് ഒരിക്കലും അങ്ങനെ ഒരാളെ ജഡ്ജ് ചെയ്യാന്‍ കഴിയില്ലല്ലോ ഒരു ഷോ കണ്ടിട്ട്. അതാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുളളത്', ആര്യ പറയുന്നു.

  'ഇനി എന്തെങ്കിലും ആയിക്കോട്ടെ, റിയല്‍ ആയിരുന്നെങ്കിലോ, സ്ട്രാറ്റജി ആണെങ്കിലോ എല്ലാത്തിനും അവസാനം നമുക്ക് അറിയാം അതൊരു ഗെയിം ഷോ ആണ്. അതിന്‌റെയകത്ത് ഒരു മല്‍സരാര്‍ത്ഥി ആയിരുന്നു ആ കുട്ടി. അതിന്‌റയകത്ത് അവള് എന്തെങ്കിലും കാണിച്ചോട്ടെ, കുഴപ്പമില്ല. നമ്മളെല്ലാം എന്റര്‍ടെയ്ന്‍ ആയോ? അത് നോക്കിയാ പോരെ, അതിന്‌റെ പേരും പറഞ്ഞ് സൂര്യയെ വ്യക്തിപരമായി ഉപദ്രവിക്കുന്നതിനോട് എനിക്ക് ഒരു താല്‍പര്യവുമില്ല', ആര്യ പറഞ്ഞു.

  'പിന്നെ പ്രണയ സ്ട്രാറ്റജി, ആദ്യ സീസണില്‍ പ്രണയം സ്ട്രാറ്റജി അല്ലായിരുന്നു. അതിന്‌റെ എറ്റവും വലിയ ഉദാഹരണമാണ് പേളി-ശ്രീനിഷ് വിവാഹം. അവര് വളരെ സന്തോഷത്തോടെ ഒരു കുടുംബമായി മുന്നോട്ടുപോവുന്നു. ഷോയ്ക്ക് വേണ്ടി പ്രണയം സ്ട്രാറ്റജി ആക്കി മാറ്റിയതാണെന്ന് ചിന്തിക്കുന്നവരായിരിക്കും ചിലപ്പോ അങ്ങനെയൊക്കെ പിന്നീട് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇപ്പോ നിങ്ങളീ പറയുന്ന പോലെ സ്ട്രാറ്റജി എന്ന് പറഞ്ഞ് കൊണ്ടു വരുന്ന ആള്‍ക്കാര് അങ്ങനെയാണെങ്കില്‍, പക്ഷേ അതല്ല എന്നുളളത് നമ്മളില്‍ പലര്‍ക്കും വ്യക്തമാണല്ലോ.

  'ഫസ്റ്റ് സീസണില്‍ ഒരിക്കലും അത് ഒരു സ്ട്രാറ്റജി അല്ലായിരുന്നു. യഥാര്‍ത്ഥ പ്രണയമാണ്. ഇപ്പോ അവര് ഒന്നിച്ച് ഹാപ്പിയായിട്ട് ജീവിക്കുന്നു. അതൊരിക്കലും സ്ട്രാറ്റജി അല്ല. ഒരു വീടിനുളളില്‍ നമുക്ക് വേറെ എന്റര്‍ടെയ്ന്‍മെന്റോ കാര്യങ്ങളോ ഒന്നും ഇല്ലാതെ ഒരു നൂറ് ദിവസം അടിച്ചിടുമ്പോ നമ്മളെല്ലാം മനുഷ്യരാണ്. നമ്മളുടെ ശരീരം ഒകെ പ്രവര്‍ത്തിക്കുന്നത് മുഴുവനായി സയന്‍സിന്റെ അടിസ്ഥാനത്തിലാണ്. ഈ സയന്‍സില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍, അങ്ങനെ പലതുമുണ്ട്'.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  'ഇതൊക്കെ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കും. അപ്പോ അതിനുളളില്‍ പോയപ്പോ ഉണ്ടാവുന്ന ചില ഹോര്‍മോണ്‍ വ്യതിയാനം ആയിരിക്കും നമുക്ക് പുറത്തിരുന്ന് കാണുമ്പോ പ്രണയം എന്നൊക്കെ തോന്നണെ. ചിലര്‍ക്ക് ചിലരോട് സോഫ്റ്റ് കോര്‍ണര്‍ ഒകെ തോന്നാറുണ്ട്. അതൊന്നും ഒരു തെറ്റല്ല. നാലുപാടും ക്യാമറയായതുകൊണ്ട് എന്ത് തോന്നിയാലും അങ്ങ് പുറത്തുവരും. അതാണ് പ്രശ്‌നം,' ചിരിയോടെ ആര്യ പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3: Ex-contestant Arya About Soorya And Her Strategy In Clubhouse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X