For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  70 ക്യാമറയിൽ നിന്നും ഫൂട്ടേജ് എടുത്ത് എഡിറ്റ് ചെയ്യും; ബിഗ് ബോസില്‍ നടക്കുന്നതിനെ കുറിച്ച് സംവിധായകൻ ഫൈസൽ റാസി

  |

  മലയാളത്തിലടക്കം വലിയ വിജയമായി സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ടെലിവിഷന്‍ പരിപാടി കൂടിയാണിത്. മലയാളത്തില്‍ മൂന്ന് സീസണുകള്‍ നടന്നു. രണ്ടാം പതിപ്പ് എഴുപ്പത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചു. മൂന്നാം സീസണും തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിര്‍ത്തിയത്.

  സ്റ്റൈലിഷ് ആയി ആൻഡ്രിയ ജെറേമിയ, പുത്തൻ ഫോട്ടോസ് കാണാം

  രണ്ട് തവണയും കൊറോണയും ലോക്ഡൗണുമൊക്കെയാണ് വെല്ലുവിളിയായി വന്നത്. ഈ സീസണ്‍ ഇത്രയും മനോഹരമാക്കിയതിന് പിന്നില്‍ ബിഗ് ബോസിന്റെ സംവിധായകനാണ്. അതാരാണെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ ഷോ യെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഫൈസല്‍ റാസി.

  പരസ്യ ചിത്രങ്ങളിലെ പ്രവര്‍ത്തി പരിചയത്തിലൂടെയാണ് ഫൈസല്‍ റാസി ബിഗ് ബോസിലേക്ക് എത്തുന്നത്. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്, എലൈറ്റ് ഫുഡ്‌സ്, മഹീന്ദ്ര, ചീനവല, ജോസ്‌കോ, പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് നിറം പകര്‍ന്നതും അദ്ദേഹമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യം മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ചെയ്തത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു.

  മൂന്നാമത്തെ സീസണ്‍ എത്തിയപ്പോഴാണ് ഫൈസല്‍ റാസി ബിഗ് ബോസിന്റെ അമരക്കാരനായി മാറിയത്. 100 ദിവസങ്ങളായി നടക്കുന്ന ഷോ യിലെ 24 മണിക്കൂറിലുമുള്ള കാര്യങ്ങളെ ഏകോപിപ്പിച്ച് ഒന്നര മണിക്കൂറാക്കി മാറ്റുകയാണ് ഫൈസല്‍ ചെയ്യുന്ന ഏറ്റവും വലിയ ജോലി. സിനിമയോ സീരിയലോ പോലെയല്ലെങ്കിലും ശ്രമകരമായ ഈ ദൗത്യം വിജയമാക്കാന്‍ ഫൈസലിന് സാധിച്ചിരുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിലെ എഡിറ്റിങ്ങുകളെ കുറിച്ച് ഫൈസല്‍ പറഞ്ഞ കാര്യങ്ങളിങ്ങനെയാണ്..

  ബിഗ് ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്. 70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാനാവില്ലെന്നാണ് ഫൈസല്‍ റാസി പറയുന്നത്.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  കൊവിഡ് പ്രശ്നങ്ങളുണ്ടായിട്ടും 95ാമത്തെ ദിവസമാണ് തങ്ങള്‍ ഷോ അവസാനിപ്പിച്ചത്. അത്രയും ദിവസം എത്തിച്ചത് തന്നെ വലിയ വെല്ലുവിളി ആയിന്നു. പരസ്യ ചിത്രങ്ങള്‍ ചെയ്താണ് താന്‍ ബിഗ് ബോസിലേക്ക് എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ടെക്നീഷ്യന്‍മാരെയും സെലിബ്രിറ്റികളെയും പരിചയപ്പെട്ടു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അതെല്ലാം ബിഗ് ബോസിന് ഉപകാരപ്പെട്ടുവെന്നും ഫൈസല്‍ റാസി വ്യക്തമാക്കുന്നു.

  English summary
  Bigg Boss Malayalam Season 3: Faisal Rasi Opens Up About Bigg Boss And editing techniques
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X