For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ അനൂപിന് സ്വന്തമാവാന്‍ പോവുന്നു; ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയ പ്രണയം, വിവാഹ തീയ്യതി പറഞ്ഞ് അനൂപ് കൃഷ്ണന്‍

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണന്‍. ഏഷ്യാനെറ്റിലെ സീത കല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായി മാറിയ താരം ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു. അവസാന അഞ്ച് പേരില്‍ ഒരാളായി മത്സരത്തില്‍ ജയിച്ച അനൂപ് ഇപ്പോള്‍ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകനാണ്. ബിഗ് ബോസില്‍ പങ്കെടുക്കുന്ന സമയത്താണ് അനൂപ് പ്രണയത്തിലാണെന്ന വിവരം പുറംലോകം അറിയുന്നത്.

  വിജയലക്ഷ്മിയെ കെട്ടിച്ച് തരുമോന്ന് അങ്ങോട്ട് ചോദിച്ചതാണ്; അന്ന് ഭാര്യയെ കുറിച്ച് അനൂപ് പറഞ്ഞതിങ്ങനെ

  അനുപിന്റെ പിറന്നാളിന് കാമുകി ഒരുക്കിയ സര്‍പ്രൈസും പ്രണയിനിയുടെ ജന്മദിനവുമൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു. മത്സരത്തിന് ശേഷമാണ് പ്രതിശ്രുത വധുവായ ഡോ. ഐശ്വര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അനൂപ് വെളിപ്പെടുത്തിയത്. വിവാഹം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളു എന്ന് സൂചിപ്പിച്ചിരുന്നു. ഒടുവില്‍ വിവാഹ തീയ്യതി എന്നാണെന്ന് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍.

  anoop-krishnan-and-aishwarya-nair

  സീരിയലിലെ നായകന്‍ ആയിരുന്നെങ്കിലും അനൂപിന് ജനപ്രീതി നേടി കൊടുത്ത വേദി ബിഗ് ബോസ് ആയിരുന്നു. ഏറ്റവും നല്ല മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപാണെന്ന് ആദ്യം മുതലേ വിലയിരുത്തപ്പെട്ടിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെ നിന്ന് മനോഹരമായി തന്നെ പ്രകടനം കാഴ്ച വെക്കാന്‍ അനൂപിന് സാധിച്ചു. ഒരിക്കല്‍ അവതാരകനായ മോഹന്‍ലാലിന്റെ ചോദ്യത്തിനാണ് പ്രണയിനിയെ കുറിച്ചുള്ള കാര്യങ്ങള്‍ നടന്‍ വെളിപ്പെടുത്തിയത്. ഐശ്വര്യ നായര്‍ എന്നാണ് പേര്.

  ഡോക്ടറായ ഐശ്വര്യയെ താന്‍ ഇഷ എന്നാണ് വിളിക്കുന്നതെന്ന് അനൂപ് പറഞ്ഞതോടെ ആരാധകര്‍ക്കും ഇഷ ആയി. പെങ്ങളുടെ വിവാഹത്തിന് ശേഷമേ താന്‍ വിവാഹം കഴിക്കുകയുള്ളു എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്. എങ്കിലും ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നിന് ഐശ്വര്യയും അനൂപും തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. ഒക്ടോബറില്‍ പെങ്ങളുടെ വിവാഹം കൂടി കഴിഞ്ഞതോടെ പുതിയ വര്‍ഷത്തില്‍ താനും ഇഷയും വിവാഹിതരായേക്കും എന്നും താരം വ്യക്തമാക്കി.

  anoop-krishnan-and-aishwarya-nair

  കുഞ്ഞിന് പേര് വരെ കണ്ടുപിടിച്ചു; പ്രസവത്തിന് ദിവസങ്ങള്‍ മാത്രം, ആദ്യമായി അമ്മയാവുന്ന സന്തോഷം പറഞ്ഞ് ശ്രീലയ

  ഒടുവിലിതാ 2022 ജനുവരി ഇരുപത്തിമൂന്നിന് ഐശ്വര്യയുമായിട്ടുള്ള വിവാഹം നടക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. ഐശ്വര്യയും അനൂപും തമ്മിലുള്ള ഫോട്ടോസ് കോര്‍ത്തിണക്കിയൊരു വീഡിയോ ആണ് പുറത്ത് വിട്ടത്. ബിഗ് ബോസിനുള്ളില്‍ നിന്നും ഇഷയെ കുറിച്ച് മോഹന്‍ലാല്‍ ചോദിക്കുന്നതും അതിന് അനൂപ് മറുപടി നല്‍കുന്നതുമെല്ലാം കാണിച്ചിരിക്കുകയാണ്. എന്തായാലും അനൂപിനും ഇഷയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. കാത്തിരുന്ന ആ നിമിഷത്തിന് വേണ്ടി എല്ലാവരും കട്ട വെയിറ്റിംഗ് ആണെന്നും ചിലര്‍ കമന്റിടുന്നു.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  അമ്മയെ പാട്ട് പഠിക്കുമ്പോള്‍ മകളെ ട്യൂണ്‍ ചെയ്തു; ഗായികയുടെ മകളുമായുണ്ടായ പ്രണയത്തെ കുറിച്ച് ദീപക് ദേവ്

  English summary
  Bigg Boss Malayalam Season 3 Fame Anoop Krishnan And Aishwarya Nair To Enter Wedlock In Jan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X