For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്ദുവിന്‌ കൊടുത്ത വാക്ക് യാഥാർഥ്യമാവുകയാണ്, ആ സാന്നിദ്ധ്യവും ഉണ്ടാകണം, കിടിലൻ ഫിറോസിന്റെ വാക്കുകൾ...

  |

  സോഷ്യൽ മീഡിയയയിൽ സജീവമാണ് കിടിലൻ ഫിറോസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോട ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3 ആയിരുന്നു കിടിലൻ ഫിറോസ് എത്തിയത്. ആറാം സ്ഥാനമാണ് താരം നേടിയത്. സീസൺ 3 ലെ മികച്ച മത്സരാത്ഥിയായിരുന്നു കിടിലൻ ഫിറോസ്. റേഡിയോ ജോക്കിയായ ഫിറോസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇപ്പോഴിത ഒരു സനാഥാലയം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. അതിന്റെ നിർമ്മാണ പണികൾ ആരംഭിച്ചിട്ടുണ്ട്.

  firoz

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കിടിലൻ ഫിറോസിന്റെ കുറിപ്പാണ്. നന്ദു മഹാദേവന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനെ കുറിച്ചാണ് താരം പറയുന്നത് കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ...''നന്ദുവിന്‌, മലയാളക്കരയുടെ പ്രിയപ്പെട്ട അതിജീവനത്തിന്റെ രാജകുമാരന് കൊടുത്ത വാക്ക് പാലിക്കണം. അന്നവൻ കാണണം എന്നാഗ്രഹിച്ചു വിളിച്ചു വരുത്തിയതാണ് ഞങ്ങളെ. ആശുപത്രി മുറിയിൽ അവസാന നാളുകളിൽ ഒന്നിൽ കീമോ തെറാപ്പി കഴിഞ്ഞ ക്ഷീണത്തിലും ചിരിച്ചുകൊണ്ട് പറഞ്ഞത് - നമുക്കൊരു ഇടം വേണം ,ക്യാൻസറിനോട് പോരാടുന്നവർക്ക് സമാധാനത്തോടെ ,സ്നേഹത്തോടെ പൊരുതാൻ ,അവരെ ചേർത്ത് പിടിക്കാൻ ഒരിടം. അന്നുകൊടുത്ത വാക്കാണ് -"ചിറക് "എന്ന ഞങ്ങളുടെ സംഘടനയ്ക്ക് ഒരു മേൽക്കൂര ഉണ്ടാകുമ്പോൾ രോഗമൊക്കെ മാറി മിടുക്കനായി തിരികെയെത്തുമ്പോൾ നന്ദുവിന്റെ പ്രവർത്തങ്ങൾക്കായി അതിലൊരു മുറി മാറ്റിവയ്ക്കും എന്നത് .അവൻ പോയി. ഒരുപാടു പേർക്ക് അതിജീവനത്തിനു പ്രേരണ നൽകി യാത്രയായി.

  വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  അത്രമേൽ പ്രിയപ്പെട്ട നന്ദു, നിനക്ക് തന്ന വാക്ക് യാഥാർഥ്യമാവുകയാണ്. "ചിറക് " തിരുവനന്തപുരം ആർസിസിയുടെ അടുത്ത് ഒരു മേൽക്കൂര സ്വന്തമാക്കിയിരുന്നു. ഒരാളും അനാഥരാകാതിരിക്കാനായി "സനാഥാലയം "എന്ന പേരിട്ട് ഞങ്ങളതിനെ ഒരുക്കുകയാണ്. ക്യാൻസർ പോരാളികളായ ഒരുപാടുപേർക്ക് ചികിത്സാർത്ഥം വന്നുതങ്ങാൻ ഒരിടം .അവർക്കു ഞങ്ങൾ വച്ചുവിളമ്പും. കഴിയുന്നതിന്റെ പരമാവധി കംഫർട്ടബിൾ ആയി അവരെ താമസിപ്പിച്ചു പോരാട്ടത്തിന് ഊർജം നൽകും. അവിടെ ഒരു മുറി നിനക്കായി മാറ്റിവച്ചു. "ആകാശം "എന്നാണ് ആ മുറിയുടെ പേര്. താഴെ നന്ദു മഹാദേവ മെമ്മോറിയൽ ലൈബ്രറി എന്നുമുണ്ടാകും. അതേ, നിനക്കായി ഒരുപാടു പുസ്തകങ്ങളുടെ ആകാശം തുറന്നിടാനൊരുങ്ങുകയാണ് ചിറക്.

  അച്ഛൻ ഇങ്ങനെ ചെയ്തതിന് പിന്നിൽ എന്താണെന്ന് അറിയണം, പിതാവിന്റെ വിയോഗത്തെ കുറിച്ച് ഗോകുൽ രമേശ്

  പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, സനാഥാലയം ദിവസങ്ങൾക്കുള്ളിൽ നാടിനു സമർപ്പിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് .അതേ ദിവസം തന്നെ ഒരു വായനാമുറി കൂടി ഉദ്ഘാടനം ചെയ്യപ്പെടണം. അവന്റെ പേരിൽ, അതിന് നിങ്ങളുടെ സഹായം വേണം .നിങ്ങളോ സുഹൃത്തുക്കളോ വായിച്ചു കഴിഞ്ഞതോ, നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ വാങ്ങി നൽകാവുന്നതോ ആയ പുസ്തകങ്ങളുടെ ആവശ്യം ഉണ്ട്. കൊണ്ടെത്തിക്കാമോ? അല്ലെങ്കിൽ കൊറിയർ ചെയ്യാമോ? അതും കഴിഞ്ഞില്ലെങ്കിൽ ശേഖരിച്ചു വച്ചിട്ട് വിളിക്കാമോ ?ഞങ്ങൾ കളക്ട് ചെയ്തോളാം. നമുക്കൊരു മനോഹരമായ ലൈബ്രറി നിർമിക്കണം. അറിവിന്റെ "ആകാശം "ആയി സനാധാലയം ഉള്ളിടത്തോളം ഞങ്ങളുടെ നന്ദുവിന്റെ സാന്നിദ്ധ്യവും ഉണ്ടാകണം .10 ദിവസങ്ങളാണ് ഇനി മുൻപിൽ .അതിനുള്ളിൽ 1000 പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കണം നമുക്കത് പുസ്തകങ്ങൾ അയയ്ക്കുന്നവർ ബന്ധപ്പെടാനുള്ള നമ്പറുകളും കൊറിയർ ചെയ്യാനുള്ള വിലാസവും പങ്കുവെച്ചിട്ടുണ്ട്. ഫിറോസിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ ഫിറോസിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അച്ഛൻ ഇങ്ങനെ ചെയ്തതിന് പിന്നിൽ എന്താണെന്ന് അറിയണം, പിതാവിന്റെ വിയോഗത്തെ കുറിച്ച് ഗോകുൽ രമേശ്

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ലൈബ്രറിയിലേയ്ക്ക് പുസ്തകം നൽകാമെന്ന് അറയിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. എന്റെ നന്ദുസ് ന് ഞാൻ കൊടുക്കാം എന്റെ കൈയിൽ ഉണ്ട്. ദീജേച്ചി തരാടോ വന്നെടുക്കണം വിളിച്ചു പറഞ്ഞു വാവാക്കുകൾ വരുന്നില്ല ഹൃദയം നിറഞ്ഞു കവിയുന്നു,ഫിറോസിക്കാ അങ്ങയുടെ ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കു പടച്ചവൻ അങ്ങയുടെ തലമുറയേ അനുഗ്രഹിക്കും. പ്രതിഫലം ആഗ്രഹിക്കാതെ അങ്ങ് ചെയുന്നത് എത്ര വലിയ പുണ്യം ആണ്. അങ്ങക്ക് ഒത്തിരി വർഷം ഇനിയും പല അമ്മാർക്കും ഒരു നല്ല മകൻ ആയി സഹോദരങ്ങൾക്കു ഒരു നല്ല ഏട്ടൻ ആയി നന്മ ഉള്ള ഒരു മനുഷ്യൻ ആയി അങ്ങ് സന്തോഷത്തോടെ ജീവിക്കട്ടെ,വാക്കുകളില്ല ഇക്കാ... അഭിനന്ദനത്തിലും ആശംസകളിലുമൊന്നും തീരില്ല... എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനെ ലഭിക്കുന്നത്.

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 Fame Kdilam Firoz Full fill To Nandhu mahadevan Last Wish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X