For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയമുണ്ടായിരുന്നു... ഇപ്പോഴില്ല, പ്രൊഫഷനാണ് പ്രാധാന്യം നൽകുന്നത്'-ഋതു മന്ത്ര

  |

  രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ് ബോസ്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ബി​ഗ് ബോസ് റിയാലിറ്റി ഷോകൾ നടത്തിയിരുന്നു. മലയാളത്തിൽ ഏഷ്യാനെറ്റിലാണ് ബി​ഗ് ബോസ് സംപ്രേഷണം ചെയ്യാറുള്ളത്. മൂന്ന് സീസണുകളാണ് ഇതുവരെ മലയാളത്തിൽ വന്നിട്ടുള്ളത്.

  Also Read: 'നീ എന്റെ അഭിപ്രായങ്ങൾ പരി​ഗണിക്കാറില്ലല്ലോ...?' സാമിന്റെ ചാറ്റ് ഷോയിൽ ചായി അതിഥിയായി എത്തിയപ്പോൾ

  നടൻ മോഹൻലാലാണ് ബി​ഗ് ബോസ് ഷോയിൽ അവതാരകനായി എത്താറുള്ളത്. മാസങ്ങൾക്ക് മുമ്പാണ് മൂന്നാം സീസണിന്റെ ഫിനാലെ നടന്നത്. മൂന്നാം സീസൺ ഫിനാലെയോട് അടുത്തപ്പോൾ തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിച്ചതിനാൽ 90 ദിവസം പിന്നിട്ടപ്പോൾ ഷോ അവസാനിപ്പിച്ചു. ശേഷം അതുവരെയുള്ള മത്സരാർഥികളുടെ പ്രകടനം വിലയിരുത്തി വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കിയാണ് അന്തിമ വിജയിയെ കണ്ടെത്തിയത്.

  Also Read: 'കല്യാണം കഴിക്കുന്നില്ലേ....? എന്ന ചോദ്യം അധികം നേരിടേണ്ടി വന്നിട്ടില്ല', ഉണ്ണി മുകുന്ദൻ

  മൂന്നാം സീസണിലെ മത്സരാർഥികളെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കപ്പ് നേടിയത് നടൻ മണിക്കുട്ടനായിരുന്നു. മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാർ ​ഗായികയും നടിയും മോഡലുമായി ഋതു മന്ത്രയായിരുന്നു. അവസാന അഞ്ചിൽ ഋതു മന്ത്ര ഇടം പിടിക്കുകയും ചെയ്തിരുന്നു. മിസ് ഇന്ത്യ അടക്കമുള്ള മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുള്ളയാളാണ് ഋതു മന്ത്ര. ഹണി ബീ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.

  'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടിലെന്ന് തോന്നി'-നമ്രദ ശിരോദ്കർ

  ബി​ഗ് ബോസ് മത്സരാർഥിയായിരിക്കുമ്പോൾ തന്നെ ജിയാ ഇറാനി എന്ന മോഡലുമായി ബന്ധപ്പെട്ടുള്ള ​ഗോസിപ്പുകൾ ഋതുവിനെ കുറിച്ച് വന്നിരുന്നു. ഋതുവും താനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അവൾ തന്നെ വഞ്ചിവെന്നുമാണ് ജിയാ ഇറാനി പരാതിപ്പെട്ടത്. എന്നാൽ വിഷയത്തിൽ കൃത്യമായി ഒരു പ്രതികരണം ഇതുവരെ ഋതു മന്ത്ര നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അമൃതാ ടിവിയിൽ എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ ഋതു മന്ത്ര പങ്കെടുത്തിരുന്നു. ഷോയിൽ ഋതു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  പ്രണയം ഉണ്ടോ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എം.ജി ശ്രീകുമാർ ചോദിച്ചപ്പോൾ പ്രേമം ഇപ്പോഴില്ല എന്നാണ് ഋതു പറയുന്നത്.'പ്രേമം ഇപ്പോഴില്ല... വർക്കിൽ കോൺസൻട്രേറ്റ് ചെയ്യുകയാണ്. മുമ്പ് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് ചിന്താ​ഗതികളും മാറിയപ്പോൾ അവയെല്ലാം പോയി. ഇപ്പോൾ കരിയറിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്' ഒരുപാട് സിനിമകളിൽ പാടണമെന്നും അഭിനയിക്കണമെന്നും ആ​ഗ്രഹമുണ്ടെന്നും കരിയറിൽ ശോഭിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ഋതു പറഞ്ഞു. അടുത്തിടെ ബ്ലാസ്റ്റേഴ്സ് എന്നൊരു സിനിമയിൽ ​ഗാനം ആലപിക്കാൻ സാധിച്ചതിന്റെ സന്തോഷത്തെകുറിച്ചും ഋതു പങ്കുവെച്ചു. ഋതുവിനൊപ്പം താരത്തിന്റെ അമ്മയും ഷോയുടെ ഭാ​ഗമായിരുന്നു.

  'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  അമ്മയോട് ഇത്രയധികം ആത്മബന്ധമുണ്ടാകാനുള്ള കാരണം ചോദിച്ചപ്പോൾ അമ്മ അത്രയേറെ സെൽഫ് ലെസ്സായിട്ടാണ് തനിക്കൊപ്പം നിന്നതെന്നും കരിയർ കൂടെ കൊണ്ടുപോകാൻ സഹായിച്ചത് അമ്മയുടെ പിന്തുണയാണെന്നും ഋതു പറഞ്ഞു. ബാ​ഗ്ലൂരിൽ മോഡലിങിൽ ശോഭിക്കാൻ അഞ്ച് വർഷത്തോളം കഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം ഋതു വിവരിച്ചു. ​മനോഹരമായി ​ഗാനം ആലപിച്ച് ബി​ഗ് ബോസ് സീസൺ 3യിലെ പാട്ടുപെട്ടിയായി മാറിയ താരമാണ് ഋതു. മിസ് ഇന്ത്യ മത്സരത്തിനിടെ പാട്ടുപാടി മിസ് ടാലന്റഡ് പട്ടം നേടിയതിനെ കുറിച്ചും ഋതു അഭിമുഖത്തിൽ വിവരിച്ചിരുന്നു.

  'ഒരു പൂ ചോദിച്ചു... ഞാൻ പൂക്കാലം കൊടുത്തു, അയാൾ എരന്ന് വാങ്ങിയതാണ്'- സന്തോഷ് പണ്ഡിറ്റ്

  Read more about: bigg boss malayalam model films
  English summary
  bigg boss malayalam season 3 fame rithu manthra open up about her relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X